For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഓസ്‌ട്രേലിയയ്ക്ക് ഭയമില്ല; ടെസ്റ്റിന് മുന്‍പ് ഇന്ത്യയുമായി കൂടുതല്‍ പരിശീലന മത്സരങ്ങള്‍ക്ക് തയ്യാര്‍

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുന്‍പ് ഇന്ത്യയുമായി കൂടുതല്‍ പരിശീലന മത്സരങ്ങള്‍ക്ക് തയ്യാറാണെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചു. പരമ്പരയ്ക്ക് മുന്നോടിയായി കളിക്കാര്‍ക്ക് സാഹചപര്യവുമായി പൊരുത്തപ്പെടാന്‍ സന്നാഹ മത്സരങ്ങള്‍ ആവശ്യമാണെന്ന് ഇന്ത്യന്‍ പരിശീലകന്‍ രവിശാസ്്ത്രി കഴിഞ്ഞദിവസം ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു.

ഇംഗ്ലണ്ടിലും സൗത്ത് ആഫ്രിക്കയിലും നടന്ന പരമ്പരകളില്‍ ഇന്ത്യയുടെ തോല്‍വിക്ക് കാരണം പരിശീലന മത്സരങ്ങളുടെ അഭാവമാണെന്ന് മുന്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഓസീസ് പരമ്പരയില്‍ കൂടുതല്‍ മത്സരങ്ങള്‍ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടത്. ഇന്ത്യയുടെ ഈ ആവശ്യത്തിന് ഓസ്‌ട്രേലിയ അനുകൂലമായാണ് പ്രതികരിച്ചത്.

australian

മത്സരങ്ങള്‍ക്കിടയില്‍ ഇടവേളകളില്ലാത്തത് കളിക്കാരെ ബാധിച്ചേക്കാം. നേരത്തെ തന്നെ പുറത്തിറക്കിയ സമയക്രമം തെറ്റിച്ച് കൂടുതല്‍ പരിശീലന മത്സരങ്ങള്‍ ഉള്‍പ്പെടുത്താന്‍ കഴിയുമോ എന്നതാണ് ചോദ്യമെന്ന് രവി ശാസ്ത്രി പറഞ്ഞിരുന്നു. രണ്ടോ മൂന്നോ പരിശീലന മത്സരമാണ് തങ്ങള്‍ക്കു വേണ്ടത്. എന്നാല്‍, അതിനുമാത്രം സമയമുണ്ടോ? ടെസ്റ്റിന് മുന്‍പ് ടി20 പരമ്പരയുണ്ട്. 10 ദിവസത്തെ ഇടവേള മാത്രമുള്ളപ്പോള്‍ കൂടുതല്‍ പരിശീലന മത്സരങ്ങള്‍ കളിക്കുന്നതെങ്ങിനെയെന്നും ശാസ്ത്രി ചോദിക്കുന്നു.

വിഷയത്തില്‍ തങ്ങള്‍ക്ക് അനുകൂല മനോഭാവമാണെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ വക്താവ് പറഞ്ഞു. ബിസിസിഐയില്‍ ഇക്കാര്യത്തില്‍ അറിയിപ്പ് ലഭിക്കേണ്ടതുണ്ട്. ഇതുവരെ ഇതേക്കുറിച്ച് ബിസിസിഐ സൂചിപ്പിച്ചിട്ടില്ല. പരിശീലന മത്സരങ്ങളുടെ എണ്ണം കൂട്ടാന്‍ ഒരുക്കമാണെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി. നവംബര്‍ 21 മുതല്‍ ജനുവരി 18വരെയാണ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തുന്നത്. ഇതിനിടയില്‍ 3 ടി20 മത്സരങ്ങളും, നാലു ടെസ്റ്റുകളും, മൂന്ന് ഏകദിന മത്സരങ്ങളിലും കളിക്കും

Story first published: Saturday, September 15, 2018, 17:49 [IST]
Other articles published on Sep 15, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+