Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസ്‌ട്രേലിയയില്‍ ബൗളിങ് വിയര്‍ക്കും; സന്നാഹത്തില്‍ ഇന്ത്യ പിന്നോട്ട്, ഓസ്‌ട്രേലിയ ലീഡിലേക്ക്

സിഡ്നി: ഓസ്ട്രേലിയന്‍ ഇലവനെതിരെ നടന്നുകൊണ്ടിരിക്കുന്ന സന്നാഹമത്സരത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ വിയര്‍ക്കുന്നു. ചതുര്‍ദിന മത്സരത്തിന്റെ മൂന്നാംദിനം കളി അവസാനിക്കുമ്പോള്‍ ഓസ്‌ട്രേലിയ ആറു വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സെടുത്തിട്ടുണ്ട്. നേരത്തെ ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ 358 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. ഇതോടെ ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയ ലീഡ് നേടുമെന്ന് ഉറപ്പായി.

ഹാരി നെല്‍സണിന്റെയും ആരോണ്‍ ഹാര്‍ഡിയുടെയും ചെറുത്തുനില്‍പ്പാണ് ഓസീസിന് സ്‌കോര്‍ 300 കടക്കാന്‍ തുണയായത്. ഹാരി 56 റണ്‍സോടെയും ആരോണ്‍ 69 റണ്‍സോടെയും ബാറ്റ് ചെയ്യുകയാണ്. നേരത്തെ ഡി ആര്‍സി ഷോട്ടും(74), മാക്‌സ് ബ്രയന്റും(62) മികച്ച തുടക്കമാണ് ഓസീസിന് നല്‍കിയത്. മുഹമ്മദ് ഷമി മൂന്നും ഉമേഷ് യാദവും അശ്വിനും ഓരോ വിക്കറ്റുവീതവും വീഴ്ത്തി. ഓസ്‌ട്രേലിയയില്‍ ഇന്ത്യയുടെ പ്രധാന ബൗളറായ ഇശാന്ത് ശര്‍മയ്ക്ക് വിക്കറ്റൊന്നും നേടാനായില്ല.

kohli

നേരത്തെ ഇന്ത്യയ്ക്കുവേണ്ടി അഞ്ച് കളിക്കാര്‍ അര്‍ദ്ധസെഞ്ച്വറി നേടിയിരുന്നു. ഇന്ത്യയുടെ പുതിയ ബാറ്റിങ് സെന്‍സേഷനായ പൃഥ്വി ഷാ (66), ക്യാപ്റ്റന്‍ വിരാട് കോലി (64), അജിങ്ക്യ രഹാനെ (56), ചേതേശ്വര്‍ പുജാര (54), ഹനുമാ വിഹാരി (53) എന്നിവരാണ് ഇന്ത്യക്കു വേണ്ടി ഫിഫ്റ്റി നേടിയത്. രോഹിത് ശര്‍മ 40 റണ്‍സെടുത്തു. അതേസമയം, പൃഥ്വിക്കൊപ്പം ഇന്ത്യന്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്ത രാഹുലിന് വെറും മൂന്നു റണ്‍സാണ് നേടാനായത്. ഒരു ഘട്ടത്തില്‍ അഞ്ചിന് 346 റണ്‍സെന്ന നിലയിലായിരുന്ന ഇന്ത്യക്കു 500ന് അടുത്ത് സ്‌കോര്‍ ചെയ്യാനും അവസരമുണ്ടായിരുന്നു. എന്നാല്‍ 12 റണ്‍സെടുക്കുന്നതിനിടെയാണ് അവസാനത്തെ അഞ്ചു വിക്കറ്റുകള്‍ ഇന്ത്യ കളഞ്ഞുകുളിച്ചത്.

Story first published: Friday, November 30, 2018, 14:35 [IST]
Other articles published on Nov 30, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+