ഓസീസുകാര്‍ക്കു മതിയായില്ലേ ? കോലിയെക്കുറിച്ച് പറഞ്ഞത്!! ഇതു കുറച്ച് കടന്നുപോയി...
സിഡ്‌നി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയെ ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളും താരങ്ങളുമെല്ലാം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. കളിക്കളത്തിനകത്തെ കോലിയുടെ പെരുമാറ്റത്തിനെതിരേയാണ് ഇവര്‍ നിരന്തരം വിമര്‍ശിച്ചത്. ഇപ്പോളിതാ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ മേധാവി തന്നെ കോലിക്കെതിരേ രംഗത്തുവന്നു കഴിഞ്ഞു.

കോലിക്ക് മാപ്പു പറയാന്‍ പോലുമറിയില്ലെന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ മേധാവി ജെയിംസ് സതര്‍ലാന്‍ഡ് ആരോപിച്ചത്. ഒരു റേഡിയോ ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു സതര്‍ലാന്‍ഡ് കോലിയെ പരിഹസിച്ചത്.

ബംഗളൂരുവില്‍ നടന്ന രണ്ടാം ടെസ്റ്റിനിടെ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തിന്റെ ആത്മാര്‍ഥതയെ ചോദ്യം ചെയ്ത കോലി ഇതിനു മാപ്പുപറയുമോയെന്ന റേഡിയോ ജോക്കിയുടെ ചോദ്യത്തിനു മറുപടിയായാണ് സതര്‍ലാന്‍ഡ് ഇങ്ങനെ പറഞ്ഞത്.

ഇപ്പോള്‍ നടക്കുന്ന പരമ്പരയില്‍ ഇന്ത്യ-ഓസീസ് താരങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണിട്ടുണ്ടെങ്കിലും വരാനിരിക്കുന്ന ഐപിഎല്ലില്‍ ഇതു മാറും. കാരണം, ഐപിഎല്ലില്‍ ഇവരില്‍ പലരും ഒരേ ടീമിലാണ് കളിക്കാന്‍ പോവുന്നത്. ഇതു താരങ്ങള്‍ തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുമെന്നും സതര്‍ലാന്‍ഡ് ചൂണ്ടിക്കാട്ടി.

വിരാട് കോലി കായികലോകത്തെ ഡൊണാള്‍ഡ് ട്രംപാണെന്ന് നേരത്തേ ഓസീസ് മാധ്യമങ്ങള്‍ പരിഹസിച്ചിരുന്നു. ഇതിനെതിരേ ക്രിക്കറ്റ് ആരാധകന്‍ കൂടിയായ ബോളിവുഡ് മെഗാ സ്റ്റാര്‍ അമിതാഭ് ബച്ചന്‍ കോലിക്കു പിന്തുണയുമായി എത്തിയിരുന്നു. കോലിയെ വിന്നറായി അംഗീകരിച്ചല്ലോയെന്നും പ്രസിഡന്റായി തെരഞ്ഞെടുത്തില്‍ ആഹ്ലാദമുണ്ടെന്നുമാണ് ബച്ചന്‍ ട്വീറ്റ് ചെയ്തത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications