Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയുമായി ഈ വര്‍ഷം ഒരു ടെസ്റ്റ് പരമ്പരകൂടി കളിക്കും; സൂചന നല്‍കി ക്രിക്കറ്റ് ഓസ്‌ട്രേലിയ മേധാവി

സിഡ്‌നി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ ഈ വര്‍ഷം അവസാനം ഒരു ടെസ്റ്റ് പരനരകൂടി കളിക്കാന്‍ ഓസ്‌ട്രേലിയ ആഗ്രഹിക്കുന്നതായി ക്രിക്കറ്റ് ഓസ്‌ട്രേലിയ മേധാവി കെവിന്‍ റോബര്‍ട്ടസ്. നേരത്തെ ഈ വര്‍ഷം തീരുമാനിച്ചിരുന്ന ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം കൂടാതെയാണ് പുതിയ പരമ്പരയ്ക്ക് ഓസീസ് ആഗ്രഹിക്കുന്നത്. ബിസിസി ഐയുമായി മികച്ച ബന്ധമാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം സാധ്യമല്ല. കൊറോണ ലോകമാകെ വന്‍ അപകടം സൃഷ്ടിച്ച് മുന്നേറുന്നതിനാല്‍ ടീമുകളെല്ലാം ക്രിക്കറ്റ് മത്സരങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇരു ക്രിക്കറ്റ് ബോര്‍ഡും ഏറെ പ്രാധാന്യത്തോടെ കണ്ട ടെസ്റ്റ് മത്സരം ഏറെക്കുറെ ഉപേക്ഷിക്കേണ്ട സാഹചര്യം നിലനില്‍ക്കെയാണ് പുതിയ പരമ്പരയുടെ ആഗ്രഹം ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചത്. നിലവിലെ റിപ്പോര്‍ട്ട് പ്രകാരം നവംബറിലോ ഡിസംബറിലോ പരമ്പര നടത്താനാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ താല്‍പര്യപ്പെടുന്നത്.

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മത്സരത്തിന് വലിയ ആരാധക പിന്തുണയുള്ളതിനാല്‍ കാണികളും കൂടുതലായി മത്സരം കാണാനെത്തും. നിലവില്‍ ടീമുകളെല്ലാം കടുത്ത സാമ്പത്തിക പ്രയാസം നേരിടുന്ന സാഹചര്യത്തില്‍ ക്രിക്കറ്റ് ബോര്‍ഡുകള്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാക്കാനും ഈ പരമ്പരയിലൂടെ സാധിക്കും. ഓസ്‌ട്രേലിയയെ സംബന്ധിച്ച് അഭിമാന ടെസ്റ്റ് പരമ്പരയായിരുന്നു ഓസ്‌ട്രേലിയയില്‍ നടക്കേണ്ടിയിരുന്നത്. വിരാട് കോലിയും സംഘവും കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയെ ചരിത്രത്തിലാദ്യമായി അവരുടെ നാട്ടില്‍ത്തന്നെ മുട്ടുകുത്തിച്ചിരുന്നു.

kevinroberts

അതിന് പ്രതികാരം വീട്ടാനുള്ള സുവര്‍ണ്ണാവസരമായിരുന്നു കംഗാരുപ്പടയ്ക്ക് മുന്നിലുള്ളത്. ഡേവിഡ് വാര്‍ണര്‍,സ്റ്റീവ് സ്മിത്ത് എന്നിവരുടെ അഭാവത്തിലുള്ള ടീമിനെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. എന്നാല്‍ ഇരുവരും തിരിച്ചെത്തിയതോടെ ഓസീസ് പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തി. ബാറ്റിങ് നിരയില്‍ ലാബുഷാനെയുടെ സാന്നിധ്യവും ഓസീസിന്റെ കരുത്താണ്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ഒന്നാം സ്ഥാനക്കാരായ ഇന്ത്യ ഇക്കഴിഞ്ഞ ന്യൂസീലന്‍ഡ് പരമ്പരയില്‍ നാണം കെട്ട തോല്‍വ്ി ഏറ്റുവാങ്ങിയിരുന്നു. പേരുകേട്ട ഇന്ത്യന്‍ ബാറ്റിങ് നിരയാണ് കൂടുതല്‍ നിരാശപ്പെടുത്തിയത്.ഈ നാണക്കേടില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ വമ്പന്‍ ജയം തന്നെ ഇന്ത്യന്‍ ടീമിന് വേണ്ടിവരും.

കൊറോണ വ്യാപനത്തെത്തുടര്‍ന്ന് പല രാജ്യങ്ങളും അതിര്‍ത്തികള്‍ അടച്ചിരിക്കുകയാണ്. ഓസ്‌ട്രേലിയയില്‍ ആറ് മാസത്തേക്കാണ് വിദേശികളെ വിലക്കിയിരിക്കുന്നത്. ഇന്ത്യയിലും സമാന അവസ്ഥയാണ്. കൊറോണ വ്യാപനം ശക്തമായതോടെ ഐപിഎല്ലും മുടങ്ങി. മറ്റ് രാജ്യങ്ങളില്‍ ഐപിഎല്‍ നടത്താന്‍ ബിസിസി ഐ ആലോചിക്കുന്നുണ്ടെങ്കിലും വിദേശ താരങ്ങള്‍ക്ക് പങ്കെടുക്കാന്‍ സാധിക്കാത്തതിനാല്‍ ഈ പദ്ധതികളും ഉപേക്ഷിച്ചിരിക്കുകയാണ്.ഈ വര്‍ഷം ഒക്ടോബറില്‍ നടക്കേണ്ട ടി20 ലോകകപ്പിന് ഓസ്‌ട്രേലിയയാണ് ആതിഥേയത്വം വഹിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ടൂര്‍ണമെന്റിന്റെ കാര്യം ഒന്നും പറയാന്‍ സാധിക്കില്ലാത്തതിനാല്‍ അവസ്ഥ നിരീക്ഷിച്ച ശേഷം നിലപാട് അറിയിക്കാമെന്നാണ് ഐസിസിയുടെ നിലപാട്.

Story first published: Wednesday, April 22, 2020, 11:24 [IST]
Other articles published on Apr 22, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+