For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബിഗ്ബാഷ് ലീഗ് ഡിസംബറില്‍ ആരംഭിക്കും; ഷെഡ്യൂള്‍ പുറത്തുവിട്ട് ക്രിക്കറ്റ് ഓസ്‌ട്രേലിയ

സിഡ്‌നി: കോവിഡ് 19 വ്യാപനം ശക്തമായിത്തുടരുന്ന സാഹചര്യത്തിനിടെ ബിഗ്ബാഷ് ലീഗിന്റെ ഷെഡ്യൂള്‍ പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ. പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ നേരത്തെയാവും ടൂര്‍ണമെന്റ് ആരംഭിക്കുക. നിലവിലെ ഷെഡ്യൂള്‍ പ്രകാരം ഡിസംബര്‍ മൂന്നിനാണ് ബിബിഎല്‍ ആരംഭിക്കുന്നത്. വനിതാ ബിഗ്ബാഷ് ലീഗ് ഒക്ടോബര്‍ 17നും ആരംഭിക്കും.

പ്രതിസന്ധികള്‍ക്കിടയിലും ഓസ്‌ട്രേലിയയില്‍ ക്രിക്കറ്റ് നടത്താനൊരുങ്ങുന്നത് ടി20 ലോകകപ്പിന്റെ കാര്യത്തില്‍ പ്രതീക്ഷ നല്‍കുന്നു. ബിഗ്ബാഷ് ലീഗ് വിജയകരമായി തുടങ്ങിയാല്‍ ടി20 ലോകകപ്പ് ഒക്ടോബറിലും സെപ്തംബറിലുമായിത്തന്നെ നടക്കുമെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. നിലവില്‍ കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് കടുത്ത നിയന്ത്രണം ഓസ്‌ട്രേലിയയില്‍ തുടരുകയാണ്. താരങ്ങള്‍ക്ക് യാത്രാവിലക്കുമുണ്ട്.

bbl

ബിഗ്ബാഷ് ലീഗിലെ ഉദ്ഘാടന മത്സരത്തില്‍ അഡലെയ്ഡ് സ്‌ട്രൈക്കേഴ്‌സ് മെല്‍ബണ്‍ റിനിഗേയ്ഡ്‌സിനെ നേരിടും.അഡലെയ്ഡിലാവും മത്സരം നടക്കുക. ബിബിഎല്ലിന്റെ ഫൈനലില്‍ ഫെബ്രുവരി ആറിനാവും നടക്കുക. ഇത്തവണ കൂടുതല്‍ ദിവസമെടുത്താവും ടൂര്‍ണമെന്റ് നടത്തുക. 65 ദിവസമാവും ബിബിഎല്ലിന്റെ കാലാവധി. ഇത്തവണ നേരത്തെ തുടങ്ങുന്നത് ടീം ഉടമകളുടെയും ക്രിക്കറ്റ് ബോര്‍ഡിന്റെയും ചാനലുകാരുടെയും സംയുക്തമായ തീരുമാനമാണെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ വൃത്തങ്ങള്‍ പറഞ്ഞു. അവസാന സീസണില്‍ മത്സരങ്ങള്‍ക്കിടയില്‍ ചെറിയ ഇടവേള മാത്രം നല്‍കിയത് പ്രശ്‌നമായിരുന്നു. താരങ്ങള്‍ക്ക് തുടര്‍ച്ചയായി മത്സരം കളിക്കേണ്ടി വന്നതിനാല്‍ വിദേശ താരങ്ങളടക്കം അതൃപ്തി അറിയിച്ചിരുന്നു. ഇതുകൂടി പരിഗണിച്ചാണ് ഇത്തവണ മത്സര ദിനം കൂട്ടിയത്.

വനിതാ ബിഗ്ബാഷ് ലീഗില്‍ 59 മത്സരങ്ങളാവും ഉണ്ടാവുക. ഒക്ടോബര്‍17ന് ആരംഭിച്ച് നബംബര്‍ 29നാവും വനിതാ ബിബിഎല്‍ അവസാനിക്കുക. 59 മത്സരത്തില്‍ 26 മത്സരം ടിവിയില്‍ സംപ്രേഷണം ചെയ്യും. മറ്റ് മത്സരങ്ങള്‍ ഓണ്‍ലൈനായിട്ടാവും സംപ്രേഷണം ഉണ്ടാവുക.കോവിഡ് 19 പശ്ചാത്തലത്തില്‍ അടച്ചിട്ട സ്റ്റേഡിയത്തിലാവും മത്സരം സംഘടിപ്പിക്കുക. വിദേശ താരങ്ങളുടെ പങ്കാളിത്തം ഉണ്ടാകുമെന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കുന്നത്. പ്രധാനമായും ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ് ടീമിലെ താരങ്ങളാണ് ബിബിഎല്ലില്‍ കളിക്കുന്നത്.

bbl20-21schedule

അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാനും ബിബിഎല്ലില്‍ കളിക്കുന്നുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ബിഗ്ബാഷ് തുടങ്ങുന്നതിന് മുമ്പ് താരങ്ങളുടെ പരിശോധന പൂര്‍ത്തിയാക്കി അവര്‍ക്ക് ക്വാറന്റൈന്‍ അനുവദിക്കണം. പല രാജ്യങ്ങളിലും ഇപ്പോഴും യാത്രാവിലക്ക് നിലനില്‍ക്കുന്നതിനാല്‍ വിദേശ താരങ്ങള്‍ക്ക് ക്രിക്കറ്റ് ബോര്‍ഡ് യാത്രാ അനുമതി നല്‍കുമോയെന്ന് കണ്ടറിയണം. മാര്‍ച്ച് 10ഓടെ പൂട്ടുവീണ ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് നടന്നുകൊണ്ടിരിക്കുന്ന ഇംഗ്ലണ്ട് -വെസ്റ്റ് ഇന്‍ഡീസ് പരമ്പരയോടെയാണ് പുനരാരംഭമായത്.

Story first published: Wednesday, July 15, 2020, 16:06 [IST]
Other articles published on Jul 15, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+