Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അടിയോടടി; സച്ചിന്‍ ബ്ലാസ്റ്റേഴ്‌സിന് ജയിക്കാന്‍ 20 ഓവറില്‍ 263 റണ്‍സ്!

ഹൂസ്റ്റണ്‍: ഷെയ്ന്‍ വോണിന്റെ വാരിയേഴ്‌സ് സച്ചിന്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ബൗളര്‍മാരെ അക്ഷരാര്‍ഥത്തില്‍ അമ്മാനമാടിക്കളഞ്ഞു. ടോസ് നേടി ആദ്യം ഫീല്‍ഡ് ചെയ്യാന്‍ തീരുമാനിച്ച സച്ചിനെ ഞെട്ടിക്കുന്ന ബാറ്റിംഗ്. നിശ്ചിത 20 ഓവറില്‍ വാരിയേഴ്‌സ് വാരിയത് 262 റണ്‍സ്. നഷ്ടപ്പെട്ടത് വെറും 5 വിക്കറ്റ്.

ബാറ്റെടുത്തവരെല്ലാം വെടിക്കെട്ടുകാര്‍ എന്ന സ്ഥിതിയാണ് വാരിയേഴ്‌സ് നിരയില്‍. മൈക്കല്‍ വോണ്‍ 22 പന്തില്‍ 30, ഹെയ്ഡന്‍ 15 പന്തില്‍ 32, കാലിസ് 23 പന്തില്‍ 45, സംഗക്കാര 30 പന്തില്‍ 70, പോണ്ടിങ് 16 പന്തില്‍ 41 എന്നിങ്ങനെ പോകുന്നു വ്യക്തിഗത സ്‌കോറുകള്‍. ഇന്ത്യന്‍ താരം അജിത് അഗാര്‍ക്കര്‍ വോണിന്റെ ടീമില്‍ കളിക്കുന്നുണ്ട്.

allstars

ഷോയിബ് അക്തര്‍ നാലോവറില്‍ 48 റണ്‍സ് വഴങ്ങി. മുരളി നാലോവറില്‍ 46 റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ ക്ലൂസ്‌നര്‍ മൂന്നോവറില്‍ 45 റണ്‍സ് കൊടുത്തു. വി വി എസ് ലക്ഷ്മണും കാള്‍ ഹൂപ്പറിനും പകരം സൗരവ് ഗാംഗുലിയും ഗ്ലെന്‍ മക്ഗ്രാത്തും ടീമിലെത്തി. ഗ്രെയിം സ്വാനും ക്ലൂസ്‌നറും സച്ചിന്‍ ഇലവന് വേണ്ടി കളത്തിലിറങ്ങി. ബൗളിംഗില്‍ ഷോയിബ് അക്തറിനൊപ്പം ഗ്ലെന്‍ മക്ഗ്രാത്ത് കൂടി എത്തിയെങ്കിലും ഫലമുണ്ടായില്ല എന്ന് മാത്രം, മക്ഗ്രാത്ത് 2 ഓവറില്‍ 28 റണ്‍സാണ് കൊടുത്തത്.

Story first published: Thursday, November 12, 2015, 9:29 [IST]
Other articles published on Nov 12, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+