സച്ചിന്‍ ബ്ലാസ്റ്റേഴ്‌സ് നാണംകെട്ട് തോറ്റു; പരമ്പരയും പോയി!
ഹൂസ്റ്റണ്‍: ഷെയ്ന്‍ വോണിന്റെ വാരിയേഴ്‌സിനെതിരെ സച്ചിന്‍ ബ്ലാസ്‌റ്റേഴ്‌സിന് തുടര്‍ച്ചയായ രണ്ടാമത്തെ തോല്‍വി. ജയിക്കാന്‍ 20 ഓവറില്‍ 263 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് 205 റണ്‍സില്‍ പോരാട്ടം നിര്‍ത്തി. 57 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി. തുടര്‍ച്ചയായി രണ്ടാം കളിയും ജയിച്ച വോണ്‍ വാരിയേഴ്‌സ് പരമ്പരയും സ്വന്തമാക്കി.
ടോസ് നേടി ആദ്യം ഫീല്‍ഡ് ചെയ്യാന്‍ തീരുമാനിച്ച സച്ചിന് തുടക്കം മുതല്‍ പിഴച്ചു. ബൗളിംഗിലും ബാറ്റിംഗിലും വോണ്‍ വാരിയേഴ്‌സിന്റെ സമഗ്രാധിപത്യമായിരുന്നു. നിശ്ചിത 20 ഓവറില്‍ വാരിയേഴ്‌സ് 262 റണ്‍സ് വാരിയപ്പോള്‍ സേവാഗും ലാറയും സച്ചിനും ഗാംഗുലിയും ക്ലൂസ്‌നറും എല്ലാം ഉണ്ടായിട്ടും ബ്ലാസ്‌റ്റേഴ്‌സിന് ജയത്തിന്റെ അടുത്തെങ്ങും എത്താനായില്ല.

സച്ചിന്‍ കുറെ അടിച്ചുനോക്കി
അജിത് അഗാര്‍ക്കറിനെ സിക്‌സറിന് പറത്തി സച്ചിന്‍ പ്രതീക്ഷ നല്‍കി. 20 പന്തില്‍ രണ്ട് സിക്‌സും മൂന്ന് ഫോറും പറത്തി 33 റണ്‍സെടുത്ത സച്ചിനെ പാക് സ്പിന്നര്‍ സഖ്‌ലൈന്‍ മുഷ്താഖാണ് ക്ലീന്‍ ബൗള്‍ ചെയ്തത്.

സേവാഗ് പ്രതീക്ഷ നല്‍കി
രണ്ട് സിക്‌സറുകള്‍ പറത്തി സേവാഗ് പ്രതീക്ഷ നല്‍കിയെങ്കിലും തുടക്കത്തില്‍ത്തന്നെ പുറത്തായി. 8 പന്തില്‍ 16 റണ്‍സായിരുന്നു വീരുവിന്റെ സമ്പാദ്യം.

ഗാംഗുലി സിക്‌സറടിച്ചു
ടിപ്പിക്കല്‍ സിക്‌സ് ഒരെണ്ണം പറത്തിയെങ്കിലും ഗാംഗുലിയും അധികം നേരം നിന്നില്ല. പന്ത്രണ്ട് പന്തില്‍ 12 റണ്‍സാണ് ദാദയുടെ നേട്ടം. കീപ്പര്‍ ക്യാച്ച് കൊടുത്ത് കാലിസിന്റെ പന്തില്‍ പുറത്ത്.

ലാറയും പോര
21 പന്തുകള്‍ കളിച്ച ലാറയ്ക്കും വലിയ നേട്ടമുണ്ടാക്കാനായില്ല. വെറും 19 റണ്‍സ്. മനോഹരമായ കുറച്ച് ബൗണ്ടറികള്‍ ലാറയുടെ ബാറ്റില്‍ നിന്നും പിറന്നത് മാത്രം മിച്ചം.

പോളോക്ക് കലക്കി
22 പന്തില്‍ സിക്‌സറുകളുടെ പെരുമഴ തീര്‍ത്ത് ഫിഫ്‌റ്‌റിയിലെത്തിയ ഷോണ്‍ പോളക്കാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ മാനം കാത്തത്. പൊളക്കിന്റെ മികവില്‍ ബ്ലാസ്റ്റേഴ്‌സ് 200 കടന്നു.

എന്തൊരു വെടിക്കെട്ട്
ബാറ്റെടുത്തവരെല്ലാം വെടിക്കെട്ടുകാര്‍ എന്ന സ്ഥിതിയായിരുന്നു വാരിയേഴ്‌സ് നിരയില്‍.

സംഗക്കാര മാന്‍ ഓഫ് ദി മാച്ച്
സംഗക്കാര 30 പന്തില്‍ 70 റണ്‍സെടുത്ത് മാന്‍ ഓഫ് ദ മാച്ച് ആയി.

ആരും മോശമല്ല
മൈക്കല്‍ വോണ്‍ 22 പന്തില്‍ 30, ഹെയ്ഡന്‍ 15 പന്തില്‍ 32, കാലിസ് 23 പന്തില്‍ 45, പോണ്ടിങ് 16 പന്തില്‍ 41 എന്നിങ്ങനെ പോകുന്നു വ്യക്തിഗത സ്‌കോറുകള്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications