Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിന്‍ Vs വോണ്‍ കളി 2: ഒന്നുകൂടി കാണണ്ടേ ആ പഴയ താരങ്ങളെ?

ഷെയ്ന്‍ വോണിന്റെ യൂട്ടിലിറ്റി കളിക്കാര്‍ക്കെതിരെ വന്‍ താരങ്ങളെ വെച്ച് ജയിക്കാമെന്ന സച്ചിന്റെ മോഹമാണ് ഒന്നാം മത്സരത്തില്‍ പാളിയത്. ട്വന്റി 20 സ്‌പെഷലിസ്റ്റുകള്‍ അല്ലാത്ത വി വി എസ് ലക്ഷ്മണും കാള്‍ ഹൂപ്പറുമെല്ലാം ഒന്നാമത്തെ കളിയില്‍ പരാജയപ്പെട്ടുപോയി. ഇതിഹാസ താരം ബ്രയാന്‍ ലാറ എട്ട് പന്തില്‍ നേടിയത് 1 റണ്‍സ്. സൗരവ് ഗാംഗുലിയും ഗ്ലെന്‍ മക്ഗ്രാത്തും ടീമില്‍ ഇല്ലാതിരുന്നത് സച്ചിന്‍ ഇലവനെ സാരമായി ബാധിച്ചു.

മറുവശത്താകട്ടെ ബൗളിംഗില്‍ ഷെയ്ന്‍ വോണും ബാറ്റിംഗില്‍ സങ്കക്കാരയും ജോണ്ടി റോഡ്‌സും വരെ താരങ്ങളായി. ഡിവില്ലിയേഴ്‌സിനെ നാണിപ്പിക്കുന്ന പോലെ ഒരു തകര്‍പ്പന്‍ റിവേഴ്‌സ് സ്വീപ്പ് സിക്‌സറിന് പറത്തിയാണ് ജോണ്ടി സച്ചിന്‍ ഇലവനെ തോല്‍പിച്ചത്. ജോണ്ടി റോഡ്‌സ് സിക്‌സറിന് പറത്തിയും മുംബൈ ഇന്ത്യന്‍സില്‍ ഒരുമിച്ചുണ്ടായിരുന്ന സച്ചിനെത്തന്നെയാണ്.

sachin-warne

ബൗളിംഗിലും ബാറ്റിംഗിലും മാത്രമല്ല ഫീല്‍ഡിങിലും ഷെയ്ന്‍ വോണിന്റെ ടീം തന്നെയായിരുന്നു മികച്ചത്. വിക്കറ്റിന് പിന്നില്‍ സങ്കക്കാരയുടെ യുവത്വം ടീമിന് മുതല്‍ക്കൂട്ടായി. ഫീല്‍ഡിങില്‍ ലോകോത്തര താരങ്ങളായ റിക്കി പോണ്ടിങും സാക്ഷാല്‍ ജോണ്ടി റോഡ്‌സും പന്തുകള്‍ പറന്നുപിടിച്ചു. എന്നാല്‍ ലാറ, ഹൂപ്പര്‍, ലക്ഷ്മണ്‍, മുരളി തുടങ്ങിയവര്‍ പന്തിന് പിന്നാലെ പായാന്‍ നല്ലവണം കഷ്ടപ്പെടുന്ന കാഴ്ചയാണ് സച്ചിന്‍ ബ്ലാസ്റ്റേഴ്‌സില്‍ കണ്ടത്.

രണ്ടാം മത്സരം കൂടി സച്ചിന്‍ ബ്ലാസ്‌റ്റേഴ്‌സ് തോറ്റാല്‍ മൂന്ന് മത്സരങ്ങളുടെ പരമ്പരയുടെ രസം പോകും. അതുകൊണ്ട് തന്നെ കഷ്ടപ്പെട്ടായാലും കളി ജയിക്കാനാകും സച്ചിന്റെ ശ്രമം. ബൗളിംഗില്‍ ഷോയിബ് അക്തറിനൊപ്പം ഗ്ലെന്‍ മക്ഗ്രാത്ത് കൂടി ചേരുമ്പോള്‍ സച്ചിന്‍ ഇലവന്‍ ശക്തമാകും. ബാറ്റിംഗില്‍ കാള്‍ ഹൂപ്പറിന് പകരം സൗരവ് ഗാംഗുലിയും ഇറങ്ങിയേക്കും. സച്ചിനും സേവാഗും കൂടി നല്‍കുന്ന തുടക്കവും സച്ചിന്‍ ഇലവന് നിര്‍ണായകമാണ്.

Story first published: Wednesday, November 11, 2015, 15:32 [IST]
Other articles published on Nov 11, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+