വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സിപിഎല്ലിലെ സിക്‌സര്‍ വീരന്മാര്‍ ആരൊക്കെ? മുന്നില്‍ ഗെയ്ല്‍, ആദ്യ അഞ്ച് സ്ഥാനക്കാര്‍ ഇവര്‍

കിങ്‌സ്ടൗണ്‍: കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണ്‍ ആഗസ്റ്റ് 18ന് ആരംഭിക്കാനിരിക്കുകയാണ്. കുട്ടിക്രിക്കറ്റിന്റെ മുഴുവന്‍ ആവേശവും ഉള്‍ക്കൊള്ളുന്ന സിപിഎല്ലിന്റെ പുതിയ സീസണിലും പ്രശസ്തരായ സൂപ്പര്‍ താരങ്ങളെല്ലാം പങ്കെടുക്കുന്നുണ്ട്. ക്രിസ് ഗെയ്ല്‍ വ്യക്തി പരമായ കാര്യങ്ങളെത്തുടര്‍ന്ന് മാറി നില്‍ക്കുന്നതൊഴിച്ചാല്‍ ഡ്വെയ്ന്‍ സ്മിത്ത്, ഡാരന്‍ സമി, ഡ്വെയ്ന്‍ ബ്രാവോ, കീറോണ്‍ പൊള്ളാര്‍ഡ് തുടങ്ങിയവരെല്ലാം ഇത്തവയും ആവേശം പകരും. പൊതുവേ ടി20 സ്‌പെഷ്യലിസ്റ്റുകളയാണ് വെസ്റ്റ് ഇന്‍ഡീസ് താരങ്ങള്‍ അറിയപ്പെടുന്നത്. വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ട് പേരുകേട്ട സിപിഎല്ലിലെ സിക്‌സര്‍ വീരന്മാര്‍ ആരൊക്കെയാണെന്ന് നോക്കാം.


ക്രിസ് ഗെയ്ല്‍

ക്രിസ് ഗെയ്ല്‍

സിപിഎല്ലിലെ റണ്‍വേട്ടക്കാരില്‍ തലപ്പത്തുള്ള ക്രിസ് ഗെയ്ല്‍ തന്നെയാണ് കൂടുതല്‍ സിക്‌സര്‍ നേടിയ താരവും. 76 മത്സരത്തില്‍ നിന്ന് 39.23 ശരാശരിയില്‍ 2534 റണ്‍സ് നേടിയിട്ടുള്ള ഗെയ്ല്‍ 162 സിക്‌സാണ് 2013-2019വരെയുള്ള സീസണുകളിലായി നേടിയത്. 172 ബൗണ്ടറിയും ഗെയ്‌ലിന്റെ പേരിലുണ്ട്. നാല് സെഞ്ച്വറിയും 13 അര്‍ധ സെഞ്ച്വറിയും നേടിയിട്ടുള്ള ഗെയ്ല്‍ 7 തവണ സിപിഎല്ലില്‍ പൂജ്യത്തിന് പുറത്തായിട്ടുണ്ട്. 116 റണ്‍സാണ് അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.

എവിന്‍ ലെവിസ്

എവിന്‍ ലെവിസ്

പ്രഥമ സീസണ്‍ കളിക്കാതിരുന്ന എവിന്‍ ലെവിസാണ് സിക്‌സര്‍ വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്ത്. 59 മത്സരങ്ങളില്‍ നിന്നായി 27.22 ശരാശരിയില്‍ 1552 റണ്‍സ് നേടിയിട്ടുള്ള എവിന്‍ ലെവിസ് 111 സിക്‌സാണ് സിപിഎല്ലില്‍ നേടിയത്. 120 ബൗണ്ടറിയും താരത്തിന്റെ പേരിലുണ്ട്. 13 അര്‍ധ സെഞ്ച്വറി നേടിയിട്ടുള്ള ലെവിസിന്റെ ഉയര്‍ന്ന സ്‌കോര്‍ പുറത്താകാതെ നേടിയ 97 റണ്‍സാണ്. നാല് തവണ ലെവിസ് സിപിഎല്ലില്‍ പൂജ്യത്തിനും പുറത്തായിട്ടുണ്ട്.

കീറോണ്‍ പൊള്ളാര്‍ഡ്

കീറോണ്‍ പൊള്ളാര്‍ഡ്

വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ കീറോണ്‍ പൊള്ളാര്‍ഡാണ് സിപിഎല്‍ സിക്‌സര്‍ വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്ത്. 70 മത്സരങ്ങളില്‍ നിന്ന് 106 സിക്‌സാണ് പൊള്ളാര്‍ഡിന്റെ പേരിലുള്ളത്. 35.89 ശരാശരിയില്‍ 1759 റണ്‍സ് നേടിയിട്ടുള്ള പൊള്ളാര്‍ഡിന്റെ പേരില്‍ ഒരു സെഞ്ച്വറിയും 9 അര്‍ധ സെഞ്ച്വറിയുമുണ്ട്. 116 ബൗണ്ടറിയും പൊള്ളാര്‍ഡ് നേടിയിട്ടുണ്ട്. 104 റണ്‍സാണ് പൊള്ളാര്‍ഡിന്റെ ഉയര്‍ന്ന സ്‌കോര്‍. എട്ട് തവണമാണ് പൊള്ളാര്‍ഡ് പൂജ്യത്തിന് പുറത്തായത്.

ലിന്‍ഡല്‍ സിമ്മന്‍സ്

ലിന്‍ഡല്‍ സിമ്മന്‍സ്

പ്രഥമ സീസണ്‍ മുതല്‍ സിപിഎല്ലില്‍ കളിക്കുന്ന ലിന്‍ഡല്‍ സിമ്മന്‍സ് സിക്‌സര്‍ വേട്ടക്കാരില്‍ നാലാം സ്ഥാനത്താണ്. 71 മത്സരങ്ങളില്‍ നിന്ന് 33.01 ശരാശരിയില്‍ 2080 റണ്‍സ് നേടിയിട്ടുള്ള സിമ്മന്‍സിന്റെ പേരില്‍ 105 സിക്‌സാണുള്ളത്. 168 ബൗണ്ടറിയും അദ്ദേഹം നേടിയിട്ടുണ്ട്. 16 അര്‍ധ സെഞ്ച്വറി നേടിയിട്ടുള്ള സിമ്മന്‍സിന്റെ ഉയര്‍ന്ന സ്‌കോര്‍ 97 റണ്‍സാണ്.

ഡാരന്‍ ബ്രാവോ

ഡാരന്‍ ബ്രാവോ


പൊതുവേ വെസ്റ്റ് ഇന്‍ഡീസ് ടി20ടീമില്‍ ഇടം ലഭിക്കാത്ത ഡാരന്‍ ബ്രാവോയാണ് സിപിഎല്ലിലെ സിക്‌സര്‍ വേട്ടക്കാരില്‍ അഞ്ചാം സ്ഥാനത്ത്. 69 മത്സരത്തില്‍ നിന്ന് 30.40 ശരാശരിയില്‍ 93 സിക്‌സാണ് ബ്രാവോ നേടിയത്. 75 ബൗണ്ടറിയും ബ്രാവോയുടെ പേരിലുണ്ട്. എട്ട് അര്‍ധ സെഞ്ച്വറിയടക്കം 1429 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. പുറത്താവാതെ 94 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

Story first published: Monday, August 10, 2020, 18:25 [IST]
Other articles published on Aug 10, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X