സിപിഎല്‍:കൂടുതല്‍ റണ്‍സ് നേടിയ അഞ്ച് താരങ്ങളുടെ പട്ടിക ഇങ്ങനെ; തലപ്പത്ത് ഗെയ്ല്‍
കിങ്‌സ്ടൗണ്‍: കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ മറ്റൊരു സീസണ്‍കൂടി ആരംഭിക്കാനൊരുങ്ങുകയാണ്. ആഗസ്റ്റ് 19ന് ആരംഭിച്ച് സെപ്തംബര്‍ 10നാണ് സിപിഎല്ലിന്റെ ഈ സീസണ്‍ അവസാനിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ 33 മത്സരങ്ങള്‍ നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റിന് കര്‍ശന സുരക്ഷയാണൊരുക്കിയിരിക്കുന്നത്. താരങ്ങള്‍ക്ക് പ്രത്യേക കോവിഡ് പെരുമാറ്റച്ചട്ടം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇത്തവണ പാലിക്കണം. ടി20 ക്രിക്കറ്റിലെ കരുത്തന്‍മാരായ വെസ്റ്റ് ഇന്‍ഡീസിന്റെ മണ്ണില്‍ നടക്കുന്ന സിപിഎല്ലിന് ആവേശം കൂടുതലാണ്. വെടിക്കെട്ട് ബാറ്റിങ് പുറത്തെടുക്കാന്‍ കെല്‍പ്പുള്ള നിരവധി താരങ്ങള്‍ പങ്കെടുക്കുന്ന സിപിഎല്ലില്‍ കൂടുതല്‍ റണ്‍സ് നേടിയ അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ക്രിസ് ഗെയ്ല്‍
വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ താരവും ടി20 സ്‌പെഷ്യലിസ്റ്റുമായ ക്രിസ് ഗെയ്‌ലാണ് സിപിഎല്‍ റണ്‍വേട്ടക്കാരില്‍ തലപ്പത്ത്. 2013ലെ സീസണ്‍ മുതല്‍ സിപിഎല്ലിലെ സജീവ സാന്നിധ്യമായ ക്രിസ് ഗെയ്ല്‍ 76 മത്സരത്തില്‍ നിന്ന് 39.23 ശരാശരിയില്‍ 2354 റണ്‍സാണ് നേടിയിട്ടുള്ളത്. ഇതില്‍ നാല് സെഞ്ച്വറിയും 13 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 116 റണ്‍സാണ് സിപിഎല്ലിലെ ഗെയ്‌ലിന്റെ ഉയര്‍ന്ന സ്‌കോര്‍. ഐപിഎല്ലിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറും ഗെയ്‌ലിന്റെ പേരിലാണ്. 172 ഫോറും 162 സിക്‌സും സിപിഎല്ലില്‍ നേടിയിട്ടുള്ള ഗെയ്ല്‍ 2020ലെ സീസണില്‍ വ്യക്തിപരമായ കാരണങ്ങളെത്തുടര്‍ന്ന് കളിക്കുന്നില്ല.

ലിന്‍ഡല്‍ സിമ്മണ്‍സ്
ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സ് താരമായ ലിന്‍ഡല്‍ സിമ്മണ്‍സാണ് സിപിഎല്ലിലെ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്ത്. 2013-2019 സീസണുകളിലായി 71 മത്സരത്തില്‍ നിന്ന് 2080 റണ്‍സാണ് താരം നേടിയത്. 16 അര്‍ധ സെഞ്ച്വറി നേടിയിട്ടുള്ള താരത്തിന്റെ ഉയര്‍ന്ന സിപിഎല്‍ സ്‌കോര്‍ 97 റണ്‍സാണ്. 168 ഫോറും 105 സിക്‌സുമാണ് താരത്തിന്റെ സിപിഎല്ലിലെ സമ്പാദ്യം.

ആന്‍ഡ്രെ ഫ്‌ളെച്ചര്‍
സെന്റ് ലൂസിയ ലൂക്‌സിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ആന്‍ഡ്രെ ഫ്‌ളെച്ചറാണ് ഈ പട്ടികയില്‍ മൂന്നാമത്. 66 മത്സരത്തില്‍ നിന്ന് 31.16 ശരാശരിയില്‍ 1870 റണ്‍സാണ് താരം നേടിയത്. ഇതില്‍ 11 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 148 ഫോറും 84 സിക്‌സും ഫ്‌ളെച്ചറിന്റെ പേരിലുണ്ട്. പുറത്താകാതെ 84 റണ്‍സ് നേടിയതാണ് മികച്ച പ്രകടനം.

ജോണ്‍സണ്‍ ചാള്‍സ്
ഇത്തവണ ബാര്‍ബഡോസ് ട്രൈഡന്റ്‌സ് താരമായ ജോണ്‍സണ്‍ ചാള്‍സാണ് ഈ പട്ടികയില്‍ നാലാം സ്ഥാനത്ത്. 2013 സീസണ്‍ മുതല്‍ സജീവ സാന്നിധ്യമായ താരം 68 മത്സരത്തില്‍ നിന്ന് 1842 റണ്‍സാണ് നേടിയത്. അതില്‍ 12 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. പുറത്താകാതെ 94 റണ്‍സ് നേടിയതാണ് മികച്ച പ്രകടനം. 173 ഫോറും 79 സിക്‌സും താരത്തിന്റെ പേരിലുണ്ട്. സെന്റ് ലൂസിയ് ലൂക്‌സ്,സെന്റ് ലൂസിയ സ്റ്റാര്‍സ്,ജമൈക്ക തല്‍വാസ് തുടങ്ങിയ ടീമുകള്‍ക്കുവേണ്ടിയും ജോണ്‍സണ്‍ കളിച്ചിട്ടുണ്ട്.

ചാഡ്‌വിക്ക് വാല്‍ട്ടന്‍
35കാരനായ ചാഡ്‌വിക്ക് വാല്‍ട്ടന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ്. ജമൈക്ക തല്‍വാസിന്റെ താരമായ ചാഡ് വിക്ക് ഈ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. 73 മത്സരത്തില്‍ നിന്ന് 1779 റണ്‍സാണ് ചാഡ് വിക്കിന്റെ സമ്പാദ്യം. ഇതില്‍ ഒമ്പത് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 97 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 160 ഫോറും 80 സിക്‌സും താരത്തിന്റെ പേരിലുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications