സിപിഎല്ലിലെ മികച്ച അഞ്ച് ബൗളിങ് പ്രകടം; മുന്നില്‍ ഷക്കീബ് അല്‍ഹസന്‍, പട്ടിക ഇങ്ങനെ
കിങ്‌സ്ടൗണ്‍: സിപിഎല്ലിന്റെ മറ്റൊരു സീസണ്‍ കൂടി ആരംഭിക്കുകയാണ്. ആഗസ്റ്റ് 18 മുതല്‍ സെപ്റ്റംബര്‍ 10വരെ നീണ്ടുനില്‍ക്കുന്ന സിപിഎല്‍ ഇത്തവണ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് കാണികളെ പ്രവേശിപ്പിക്കാതെ അടച്ചിട്ട സ്റ്റേഡിയത്തിലാവും നടത്തുക. ക്രിസ് ഗെയ്ല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ മാറി നില്‍ക്കുന്നതൊഴിച്ചാല്‍ ബാക്കിയുള്ള സൂപ്പര്‍ താരങ്ങളെല്ലാം സിപിഎല്‍ 2020ല്‍ പങ്കെടുക്കുന്നുണ്ട്. ബാറ്റിങ് വെടിക്കെട്ടിന് പേരുകേട്ട സിപിഎല്‍ ചില അപൂര്‍വ ബൗളിങ് മികവിനും സാക്ഷ്യം വഹിച്ചിട്ടുണ്ട്. സിപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച അഞ്ച് ബൗളിങ് പ്രകടനങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ഷക്കീബ് അല്‍ഹസന്‍
ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷക്കീബ് അല്‍ഹസന്റെ പേരിലാണ് സിപിഎല്ലിലെ മികച്ച ബൗളിങ് പ്രകടനമെന്ന റെക്കോഡുള്ളത്. സിപിഎല്ലിന്റെ പ്രഥമ സീസണില്‍ ബാര്‍ബഡോസ് ട്രൈഡെന്‍സ് താരമായിരുന്ന ഷക്കീബ് ട്രിനിഡാഡ് ആന്റ് ടൊബാഗോ റെഡ് സ്റ്റീലിനെതിരെയാണ് ഈ റെക്കോഡ് സ്വന്തമാക്കിയത്. നാല് ഓവറില്‍ 1 മെയ്ഡനടക്കം 6 റണ്‍സ് വഴങ്ങി ആറ് വിക്കറ്റാണ് ഷക്കീബ് നേടിയത്. ഷക്കീബിന്റെ ബൗളിങ് പ്രകടനത്തിന്റെ കരുത്തില്‍ ബാര്‍ബഡോസ് നാല് വിക്കറ്റിന് വിജയിക്കുകയും ചെയ്തു.

സൊഹൈല്‍ തന്‍വീര്‍
പാകിസ്താന്‍ പേസര്‍ സൊഹൈല്‍ തന്‍വീറിന്റെ പേരിലാണ് മികച്ച രണ്ടാമത്തെ ബൗളിങ് പ്രകടനം. 2017 സീസണില്‍ ഗുയാന ആമസോണ്‍ വാരിയേഴ്‌സ് താരമായിരുന്ന തന്‍വീര്‍ ബാര്‍ബഡോസ് ട്രൈഡെന്റ്‌സിനെതിരെ നാല് ഓവറില്‍ 1 മെയ്ഡനടക്കം 3 റണ്‍സ് വിട്ടുകൊടുത്ത് നേടിയത് 5 വിക്കറ്റാണ്. തന്‍വീറിന്റെ ബൗളിങ് കരുത്തില്‍ ഗുയാന ആമസോണ്‍ 99 റണ്‍സിന് വിജയിക്കുകയും ചെയ്തു.

ഹെയ്ഡന്‍ വാല്‍ഷ്
2019 സീസണ്‍ ബാര്‍ബഡോസ് ഡ്രൈഡന്റ്‌സ് താരമായിരുന്ന ഹെയ്ഡന്‍ വാല്‍ഷ് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സിനെതിരേ നേടിയ അഞ്ച് വിക്കറ്റ് പ്രകടനമാണ് സിപിഎല്ലിലെ മികച്ച മൂന്നാമത്തെ ബൗളിങ് പ്രകടനം. 4 ഓവറില്‍ 19 റണ്‍സ് വഴങ്ങിയായിരുന്നു താരം വാല്‍ഷ് അഞ്ച് വിക്കറ്റ് പിഴുതത്. മത്സരത്തില്‍ ബാര്‍ബഡോസ് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സിനെ 63 റണ്‍സിന് പരാജയപ്പെടുത്തുകയും ചെയ്തു.

റെയ്മന്‍ റീഫര്‍
2018 സീസണില്‍ ബാര്‍ബഡോസ് ട്രൈഡെന്റ്‌സ് താരമായ റെയ്മാന്‍ റീഫര്‍ ഗുയാന ആമസോണ്‍ വാരിയേഴ്‌സിനെതിരേ നടത്തിയ പ്രകടനമാണ് ഏറ്റവും മികച്ച നാലാമത്തെ സിപിഎല്‍ പ്രകടനം. 4 ഓവറില്‍ 20 റണ്‍സ് വഴങ്ങിയാണ് താരം അഞ്ച് വിക്കറ്റ് പിഴുതത്. 5 ആയിരുന്നു റീഫറിന്റെ ഇക്കോണമി. മത്സരത്തില്‍ ബാര്‍ബഡോസ് ട്രൈഡെന്റ്‌സ് 30 റണ്‍സിന് ജയിച്ചപ്പോള്‍ റീഫര്‍ കളിയിലെ താരമായി.

ഫിഡല്‍ എഡ്വാര്‍ഡ്‌സ്
ഷക്കീബ് അല്‍ഹസന്‍ 6 വിക്കറ്റ് പ്രകടനം നടത്തിയ അതേ മത്സരത്തിലാണ് ഫിഡല്‍ എഡ്വാര്‍ഡ്‌സിന്റെ അഞ്ച് വിക്കറ്റ് പ്രകടനം. ട്രിനിഡാഡ് ആന്റ് ടൊബാഗോ റെഡ് സ്റ്റീല്‍ താരമായിരുന്ന ഫിഡല്‍ ബാര്‍ബഡോസിനെതിരേ 4 ഓവറില്‍ 22 റണ്‍സ് വഴങ്ങിയാണ് അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. എന്നാല്‍ ഷക്കീബിന്റെ പ്രകടനത്തില്‍ തകര്‍ന്ന ട്രിനാഡാഡിനെ വിജയത്തിലെത്തിക്കാന്‍ ഫിഡലിന് സാധിച്ചില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications