For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സിപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരില്‍ മുന്നിലുള്ളത് ആരൊക്കെ? തലപ്പത്ത് ബ്രാവോ, പട്ടിക ഇങ്ങനെ

കിങ്‌സ്ടൗണ്‍: മറ്റൊരു കരീബിയന്‍ പ്രീമിയര്‍ ലീഗ് സീസണ്‍ കൂടി എത്തുകയാണ്. ഒക്ടബോര്‍ 19ന് ആരംഭിച്ച് സെപ്തംബര്‍ 10വരെ നീണ്ടുനില്‍ക്കുന്ന സിപിഎല്ലിനായുള്ള തയ്യാറെടുപ്പുകള്‍ അവസാന ഘട്ടത്തിലാണ്. ആറ് ടീമുകളും കിരീടപ്പോരാട്ടത്തിനായി തയ്യാറെടുത്ത് കഴിഞ്ഞു. 2013ലെ പ്രഥമ സീസണ്‍ മുതല്‍ ഇക്കഴിഞ്ഞ സീസണ്‍വരെ വലിയ ആരാധക പിന്തുണയാണ് സിപിഎല്ലിന് ലഭിക്കുന്നത്. പൊതുവേ ബാറ്റ്‌സ്മാന്‍മാരുടെ തട്ടകമായ ടി20 ക്രിക്കറ്റില്‍ ചില ബൗളര്‍മാര്‍ക്കും മികച്ച പ്രകടനം അവകാശപ്പെടാന്‍ സാധിക്കും. സിപിഎല്‍ ചരിത്രത്തിലെ വിക്കറ്റ് വേട്ടക്കാരില്‍ മുന്നിലുള്ള ആദ്യ അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ഡ്വെയ്ന്‍ ബ്രാവോ

ഡ്വെയ്ന്‍ ബ്രാവോ

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരമായ ഡ്വെയ്ന്‍ ബ്രാവോ സിപിഎല്ലില്‍ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സിന്റെ താരമാണ്. 2013 സീസണ്‍ മുതല്‍ ലീഗില്‍ സജീവമായുള്ള ബ്രാവോയാണ് വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്തുള്ളത്. 69 മത്സരത്തില്‍ നിന്ന് 97 വിക്കറ്റാണ് ബ്രാവോയുടെ പേരിലുള്ളത്. മൂന്ന് വിക്കറ്റ് കൂടി നേടിയാല്‍ സിപിഎല്ലില്‍ 100 വിക്കറ്റ് നേടുന്ന ആദ്യ ബൗളറെന്ന റെക്കോഡ് ബ്രാവോയ്ക്ക് നേടാം. 23 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. അഞ്ച് വിക്കറ്റ് പ്രകടനം ഒരു തവണയും നാല് വിക്കറ്റ് പ്രകടനം നാല് തവണയും ബ്രാവോ നടത്തിയിട്ടുണ്ട്.

ക്രിഷ്മാര്‍ സാന്റോക്കി

ക്രിഷ്മാര്‍ സാന്റോക്കി

സെന്റ് ലൂസിയ ലൂക്‌സ് താരമായ ക്രിഷ്മാര്‍ സാന്റോക്കിയാണ് സിപിഎല്‍ വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തുള്ളത്. 58 മത്സരത്തില്‍ നിന്ന് 85 വിക്കറ്റാണ് സാന്റോക്കിയുടെ പേരിലുള്ളത്. 11 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. 7.59ആണ് താരത്തിന്റെ ഇക്കോണമി. നാല് വിക്കറ്റ് പ്രകടനം രണ്ട് തവണയാണ് സാന്റോക്കി നടത്തിയിട്ടുള്ളത്.

റയാദ് എംറിത്

റയാദ് എംറിത്

സെന്റ് കിറ്റിസ് ആന്റ് നെവിസ് പാട്രിയോട്‌സ് താരമായ റയാദ് എംറിത് സിപിഎല്‍ വിക്കറ്റ് വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്താണ്. മീഡിയം പേസറായ റയാദ് 75 മത്സരത്തില്‍ നിന്ന് 85 വിക്കറ്റാണ് വീഴ്ത്തിയിട്ടുള്ളത്. 7.85 ഇക്കോണമിയുള്ള റയാദ് 35 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. ഒരു തവണ മാത്രമാണ് താരത്തിന് നാല് വിക്കറ്റ് പ്രകടനം നടത്താനായത്. ഇത്തവണയും ടീം പ്രതീക്ഷ വെക്കുന്ന പേസ് ബൗളറാണ് റയാദ്.

സുനില്‍ നരെയ്ന്‍

സുനില്‍ നരെയ്ന്‍

ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സ് താരമായ സുനില്‍ നരെയ്ന്‍ ഈ പട്ടികയില്‍ നാലാം സ്ഥാനത്താണ്. പ്രഥമ സീസണ്‍ മുതല്‍ സിപിഎല്ലിലെ സജീവ സാന്നിധ്യമായ സുനില്‍ നരെയ്ന്‍ 71 മത്സരത്തില്‍ നിന്ന് 72 വിക്കറ്റാണ് നേടിയത്. ഓള്‍റൗണ്ടറെന്ന നിലയില്‍ ടീമിന്റെ അഭിവാജ്യ ഘടകമായ നരെയ്‌ന്റെ മികച്ച ബൗളിങ് പ്രകടനം 6 റണ്‍സ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയതാണ്. സിപിഎല്ലില്‍ സൂപ്പര്‍ ഓവര്‍ മെയ്ഡനാക്കിയ ഏക ബൗളറാണ് നരെയ്ന്‍. 5.52ആണ് താരത്തിന്റെ ഇക്കോണമി.

ഷെല്‍ഡോന്‍ കോട്രല്‍

ഷെല്‍ഡോന്‍ കോട്രല്‍

സെന്റ് കിറ്റ്‌സ് ആന്റ് നെവിസ് പാട്രിയോട്‌സ് താരമായ ഷെല്‍ഡോന്‍ കോട്രല്‍ 50 മത്സരത്തില്‍ നിന്ന് 69 വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരില്‍ അഞ്ചാം സ്ഥാനത്താണ്.20 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ് താരത്തിന്റെ മികച്ച പ്രകടനം. നാല് വിക്കറ്റ് പ്രകടനം ഒരു തവണ മാത്രം നടത്തിയിട്ടുള്ള കോട്രലിന്റെ ഇക്കോണമി 7.37ആണ്.

Story first published: Sunday, August 9, 2020, 13:48 [IST]
Other articles published on Aug 9, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+