For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കരീബിന്‍ പ്രീമിയര്‍ ലീഗ് 2020; കരുതിയിരിക്കാം ഈ അഞ്ച് താരങ്ങളെ

കിങ്‌സ്ടൗണ്‍: കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ (സിപിഎല്‍) പുതിയ സീസണ്‍ ആഗസ്റ്റ് 18ന് ആരംഭിക്കാനിരിക്കുകയാണ്. ടീമുകളെല്ലാം കോവിഡ് പരിശോധന പൂര്‍ത്തിയാക്കി ടൂര്‍ണമെന്റിനെ വരവേല്‍ക്കാനുള്ള അവസാനഘട്ട തയ്യാറെടുപ്പിലാണ്. കരുത്തുറ്റ ടീമുമായാണ് ആറ് ഫ്രാഞ്ചൈസികളും സിപിഎല്ലിനിറങ്ങുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട സ്റ്റേഡിയത്തിലാവും ഇത്തവണത്തെ സിപിഎല്‍ മത്സരങ്ങള്‍ നടക്കുക. ക്രിസ് ഗെയ്‌ലിന്റെ അഭാവം മാറ്റി നിര്‍ത്തിയാല്‍ ഒട്ടുമിക്ക ടി20 സൂപ്പര്‍ താരങ്ങളും സിപിഎല്ലില്‍ കളിക്കുന്നത്. ഇത്തവണത്തെ സിപിഎല്ലില്‍ ഓരോ ഫ്രാഞ്ചൈസിയിലെയും നിര്‍ണ്ണായകമായേക്കാവുന്ന താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ക്രിസ് ലിന്‍

ക്രിസ് ലിന്‍

സെന്റ് കിറ്റ്‌സ് ആന്റ് നെവിസ് പാട്രിയോട്‌സിനുവേണ്ടിയാണ് ഓസ്‌ട്രേലിയക്കാരനായ വെടിക്കെട്ട് ഓപ്പണര്‍ ഇത്തവണ ഇറങ്ങുന്നത്. ടി20 ലീഗുകളിലെ സജീവ താരമായ ലിന്‍ ഇതിനോടകം സിപിഎല്ലില്‍ കളിച്ച് പരിചയസമ്പത്തുള്ള താരമാണ്. സെന്റ് കിറ്റ്‌സ് ആന്റ് നെവിസ് പാട്രിയോട്‌സ് നിരയില്‍ ഇത്തവണ നിര്‍ണ്ണായക സ്ഥാനം വഹിക്കുന്ന താരമാണ് ക്രിസ് ലിന്‍. ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സ്,ജമൈക്ക തല്‍വാസ്,ഗുയാന ആമസോണ്‍ വാരിയേഴ്‌സ് ടീമുകള്‍ക്കുവേണ്ടി കളിച്ചിട്ടുള്ള ലിന്നിന്റെ സിപിഎല്‍ സ്‌ട്രൈക്കറേറ്റ് 144.15 ആണ്. ആദ്യ പവര്‍പ്ലേയില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള താരമാണ് ലിന്‍.

ഒഷെയ്ന്‍ തോമസ്

ഒഷെയ്ന്‍ തോമസ്

വെസ്റ്റ് ഇന്‍ഡീസിന്റെ 23കാരനായ പേസ് ബൗളര്‍ ജമൈക്ക തല്‍വാസിനുവേണ്ടിയാണ് സിപിഎല്ലില്‍ കളിക്കുന്നത്. ഈ സീസണില്‍ ജമൈക്കെ തല്‍വാസ് നിലനിര്‍ത്തിയ അഞ്ച് താരങ്ങളില്‍ ഒരാളാണ് ഒഷെയ്ന്‍ തോമസ്. പേസ് ബൗളിങ്ങില്‍ എതിരാളികള്‍ക്ക് വലിയ വെല്ലുവിളി ഉയര്‍ത്താനുള്ള കെല്‍പ്പ് ഒഷെയ്‌നുണ്ട്. 2017ല്‍ സിപിഎല്‍ അരങ്ങേറ്റം കുറിച്ച താരം 2018 സീസണില്‍ 10 മത്സരങ്ങളില്‍ നിന്ന് 18 വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. കഴിഞ്ഞിടെ ഒരു കാര്‍ അപകടത്തില്‍ പരിക്കേറ്റിരുന്ന ഒഷെയ്‌ന്റെ ശക്തമായ തിരിച്ചുവരവിന് ഇത്തവണത്തെ സിപിഎല്‍ സാക്ഷ്യം വഹിക്കുമെന്നാണ് കരുതപ്പെടുന്നത്.

ജേസണ്‍ ഹോള്‍ഡര്‍

ജേസണ്‍ ഹോള്‍ഡര്‍

വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് നായകനും സൂപ്പര്‍ ഓള്‍റൗണ്ടറുമായ ജേസണ്‍ ഹോള്‍ഡര്‍ ബാര്‍ബഡോസ് ട്രൈഡെന്റ്‌സ് താരമാണ്. നിലവിലെ ചാമ്പ്യന്മാരായ ബാര്‍ബഡോസിന് ഏറെ പ്രതീക്ഷ നല്‍കുന്ന താരമാണ് ഹോള്‍ഡര്‍. മധ്യനിരയില്‍ ബാറ്റുകൊണ്ട് ടീമിനെ വിജയത്തിലേക്ക് നയിക്കാനും ഫാസ്റ്റ് ബൗളിങ് നിരയ്ക്ക് കരുത്ത് പകരാനും ഇത്തവണയും ഹോള്‍ഡറിന് സാധിക്കുമെന്ന് തന്നെയാണ് ബാര്‍ബഡോസിന്റെ പ്രതീക്ഷ. മികച്ച പ്രകടനം തന്നെയാണ് 28കാരനായ താരത്തിന് സിപിഎല്ലില്‍ അവകാശപ്പെടാനുള്ളത്.

റോസ് ടെയ്‌ലര്‍

റോസ് ടെയ്‌ലര്‍

ന്യൂസീലന്‍ഡ് സൂപ്പര്‍ താരം റോസ് ടെയ്‌ലര്‍ കഴിഞ്ഞ സീസണില്‍ നിന്ന് വിട്ടുനിന്ന ശേഷമാണ് സിപിഎല്ലിലേക്ക് തിരിച്ചെത്തുന്നത്. ഗുയാന ആമസോണ്‍ വാരിയേഴ്‌സ് താരമാണ് ടെയ്‌ലര്‍. അനുഭവസമ്പത്തേറെയുള്ള ടെയ്‌ലര്‍ 36 മത്സരങ്ങളില്‍ നിന്ന് 31.5 ശരാശരിയില്‍ 724 റണ്‍സാണ് നേടിയിട്ടുള്ളത്. പരിചയസമ്പന്നനായ ടെയ്‌ലര്‍ ഗുയാന നിരയില്‍ നിര്‍ണ്ണായക സ്ഥാനമുള്ള താരമാണ്.

പ്രവീണ്‍ താംബെ

പ്രവീണ്‍ താംബെ

48കാരനായ ഇന്ത്യന്‍ സ്പിന്നറിന്റെ സിപിഎല്‍ അരങ്ങേറ്റ സീസണാണിത്. ഐപിഎല്ലില്‍ കളിക്കാന്‍ വിലക്ക് വന്നതോടെയാണ് അദ്ദേഹം സിപിഎല്ലില്‍ കളിക്കാന്‍ തീരുമാനിച്ചത്. സിപിഎല്ലിലെ പ്രായം കൂടിയ താരമായ പ്രവീണ്‍ താംബെ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സിനുവേണ്ടിയാണ് കളിക്കുന്നത്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി കളിച്ച് മികച്ച പരിചയസമ്പത്തുള്ള താരമാണ് താംബെ.

Story first published: Tuesday, August 11, 2020, 14:56 [IST]
Other articles published on Aug 11, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+