വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സിപിഎല്‍2020: നാലാം കിരീടം ലക്ഷ്യമിട്ട് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സ്, ഇത്തവണയും തകര്‍പ്പന്‍ ടീം

കിങ്‌സ്ടൗണ്‍: കരീബിയന്‍ പ്രീമിയര്‍ ലീഗ് 2020 സീസണ്‍ ആഗസ്റ്റ് 18ന് തുടക്കമാവാനിരിക്കെ ടീമുകളെല്ലാം അവസാന ഘട്ട തയ്യാറെടുപ്പിലാണ്. അരയും തലയും മുറുക്കി ലീഗ് കിരീടത്തിനായി ടീമുകള്‍ പോരിനിറങ്ങുമ്പോള്‍ കപ്പടിക്കാമെന്ന കണക്കുകൂട്ടലിലാണ് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സും ഇറങ്ങുന്നത്. മൂന്ന് തവണ കരീബിയന്‍ മണ്ണില്‍ ലീഗ് കിരീടം ഉയര്‍ത്താന്‍ സാധിച്ചിട്ടുള്ള ട്രിന്‍ബാഗോ (2015,2017,2018) അവസാന സീസണില്‍ മൂന്നാം സ്ഥാനക്കാരായി ഒതുങ്ങി. കീറോണ്‍ പൊള്ളാര്‍ഡെന്ന ടി20 സ്‌പെഷ്യലിസ്റ്റ് നയിക്കുന്ന ടീമില്‍ ഒറ്റയ്ക്ക് മത്സരം ജയിപ്പിക്കാന്‍ കഴിയുന്ന താരങ്ങള്‍ നിരവധിയാണ്. ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ട്രിന്‍ബാഗോ ഇത്തവണ കിരീട സാധ്യത കല്‍പ്പിക്കുന്നവരില്‍ മുന്‍നിരയില്‍ തന്നെയാണ്.

കരുത്തുറ്റ ഓള്‍റൗണ്ട് നിര

കരുത്തുറ്റ ഓള്‍റൗണ്ട് നിര

ടി20യില്‍ മികച്ച റെക്കോഡുള്ള ഓള്‍റൗണ്ടര്‍മാരുടെ മികച്ച നിരതന്നെയാണ് ട്രിന്‍ബാഗോയ്‌ക്കൊപ്പമുള്ളത്. ക്യാപ്റ്റന്‍ കീറോണ്‍ പൊള്ളാര്‍ഡിന്റെ സാന്നിധ്യമാണ് പ്രധാന കരുത്ത്. 70 സിപിഎല്‍ മത്സരങ്ങളില്‍ നിന്നായി 35.9 ശരാശരിയില്‍ 1759 റണ്‍സാണ് പൊള്ളാര്‍ഡ് നേടിയിട്ടുള്ളത്. ഒരു സെഞ്ച്വറിയും 9 അര്‍ധ സെഞ്ച്വറിയും പൊള്ളാര്‍ഡിന്റെ പേരിലുണ്ട്. വെസ്റ്റ് ഇന്‍ഡീസ് താരം ലിന്‍ഡല്‍ സിമ്മണ്‍സ്,സുനില്‍ നരെയ്ന്‍,ഡ്വെയ്ന്‍ ബ്രോവോ എന്നിവരെല്ലാം പന്തുകൊണ്ടും ബാറ്റുകൊണ്ടും ടീമിന് ഒരുപോലെ ഉപകാരികളാണ്. ഓപ്പണറായി ഇറങ്ങി തല്ലിത്തകര്‍ക്കുന്ന നരെയ്ന്‍ സ്പിന്‍ ബൗളിങ്ങിലും എതിരാളികളെ വിറപ്പിക്കുന്നു.

പ്രധാന വിദേശ താരങ്ങള്‍

പ്രധാന വിദേശ താരങ്ങള്‍

ന്യൂസീലന്‍ഡ് വെടിക്കെട്ട് ഓപ്പണര്‍ കോളിന്‍ മണ്‍റോ, ടിം സീഫെര്‍ട്ട്, സിംബാബ്‌വെയുടെ സിക്കന്തര്‍റാസ, ഇന്ത്യയുടെ പ്രവീണ്‍ താംബെ, യുഎസ്എയുടെ അലി ഖാന്‍, ഓസ്‌ട്രേലിയന്‍ താരം ഫവാദ് അഹ്മദ് തുടങ്ങിയവരാണ് ടീമിലെ പ്രധാന വിദേശ താരങ്ങള്‍. ഇതില്‍ റാസയും സീഫെര്‍ട്ടും താംബെയുമെല്ലാം അരങ്ങേറ്റ താരങ്ങളാണ്. ഇന്ത്യയില്‍ നിന്ന് സിപിഎല്‍ കളിക്കുന്ന ആദ്യ താരമാണ് പ്രവീണ്‍ താംബെ.

കിരീട സാധ്യത

കിരീട സാധ്യത

അവസാന നാല് ടീമുകളില്‍ ഒരു ടീമായി ട്രിന്‍ബാഗോ ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതുവരെയുള്ള ടീമിന്റെ പ്രകടനം ഇത് വ്യക്തമാക്കുന്നുണ്ട്. കളിച്ച എല്ലാ സീസണിലും അവസാന നാലിനുള്ളില്‍ എത്താന്‍ ട്രിന്ഡബാഗോയ്ക്ക് സാധിച്ചിട്ടുണ്ട്. 2013ല്‍ നാലാം സ്ഥാനത്തെത്തിയതാണ് ടീമിന്റെ ഏറ്റവും മോശം സീസണ്‍ ഫലം.

ടീം

ടീം

കീറോണ്‍ പൊള്ളാര്‍ഡ് (ക്യാപ്റ്റന്‍), സുനില്‍ നരെയ്ന്‍, ഡാരന്‍ ബ്രാവോ, കോളിന്‍ മണ്‍റോ, ഖാരി പിയറെ, ആന്‍ഡേഴ്‌സണ്‍ ഫിലിപ്പ്, അമീര്‍ ജാങ്കോ, ഫവാദ് അഹ്മദ്, അലി ഖാന്‍, ടിയോന്‍ വെബ്‌സ്‌റ്റെര്‍, അക്കീല്‍ ഹൊസീന്‍, ലിന്‍ഡല്‍ സിമ്മണ്‍സ്, ജെയദീന്‍ സീല്‍സ്, ഡ്വെയ്ന്‍ ബ്രാവോ, പ്രവീണ്‍ താംബെ, സിക്കന്തര്‍ റാസ, ടിം സീഫെര്‍ട്ട്

Story first published: Thursday, August 6, 2020, 12:17 [IST]
Other articles published on Aug 6, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X