Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സിപിഎല്‍ 2020: ദിവസം രണ്ട് മത്സരങ്ങള്‍, ഇന്ത്യയിലെ സമയക്രമം ഇങ്ങനെ

കിങ്‌സ്ടൗണ്‍: കരീബിയന്‍ പ്രീമിയര്‍ ലീഗ് 2020നായുള്ള അവസാനഘട്ട തയ്യാറെടുപ്പിലാണ് ടീമുകളുള്ളത്. ആഗസ്റ്റ് 19ന് ആരംഭിക്കുന്ന സിപിഎല്ലിന്റെ മത്സര ക്രമം നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ മത്സരത്തിന്റെ സമയക്രമവും പുറത്തുവന്നിരിക്കുകയാണ്. ദിവസവും രണ്ട് മത്സരങ്ങള്‍ വീതമാണ് നടക്കുന്നത്. ദിവസേനയുള്ള മത്സരങ്ങളിലെ ആദ്യ മത്സരം ഇന്ത്യന്‍ സമയം രാത്രി 7.30ന് ആരംഭിക്കുമ്പോള്‍ രണ്ടാം മത്സരം പുലര്‍ച്ചെ 3 മണിക്കാണ് നടക്കുന്നത്.

ഇരു മത്സരത്തിന് മുമ്പും 30മിനുട്ട് പ്രീ ഷോ ഉണ്ടായിരിക്കും. ആഴ്ചയിലെ അവസാന ദിന മത്സരത്തിലെ ആദ്യ മത്സരം രാത്രി 7.30ന് തന്നെ ആരംഭിക്കുമ്പോള്‍ രണ്ടാം മത്സരം രാത്രി 11.45നാണ് നടക്കുന്നത്. ആദ്യ മത്സരത്തിന് 30 മിനുട്ട് പ്രീ ഷോയും രണ്ടാം മത്സരത്തിന് 15 മിനുട്ടുമാവും പ്രീ ഷോ ഉണ്ടാവുക.

cplt20

കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷയൊരുക്കി നടത്തുന്ന സിപിഎല്ലിന്റെ ഫൈനല്‍ സെപ്റ്റംബര്‍ 19നാണ് നടക്കുന്നത്. ആറ് ടീമുകള്‍ പങ്കെടുക്കുന്ന സിപിഎല്‍ കുട്ടിക്രിക്കറ്റ് പൂരം ഇത്തവണ രണ്ട് സ്റ്റേഡിയങ്ങളിലായാണ് നടക്കുന്നത്. ടൂര്‍ണമെന്റിലെ 33 മത്സരങ്ങളും ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമി, ക്യൂന്‍സ് പാര്‍ക്ക് ഓവല്‍ എന്നീ സ്‌റ്റേഡിയത്തിലാണ് നടക്കുന്നത്.

സെമി ഫൈനല്‍,ഫൈനല്‍ മത്സരങ്ങളുടെ വേദി തീരുമാനിച്ചിട്ടില്ല. ഉദ്ഘാടന മത്സരത്തില്‍ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സ്-ഗുയാന ആമസോണ്‍ വാരിയേഴ്‌സിനെ നേരിടും. കൊറോണയുടെ പശ്ചാത്തലത്തില്‍ അടച്ചിട്ട സ്റ്റേഡിയത്തിലാവും മത്സരം നടത്തുക. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ തത്സമയം കാണുന്നതിനോടൊപ്പം ഹോട്ട്‌സ്റ്റാറിലും ആരാധകര്‍ക്ക് മത്സരം ആസ്വദിക്കാനാവും. കോവിഡിന്റെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന ആദ്യ ടി20 ലീഗാണിത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സെപ്തംബര്‍ 19നാണ് ആരംഭിക്കുന്നത്. സിപിഎല്ലിന്റെ ഫൈനലും ഇതേ ദിവസമാണ്. ആയതിനാല്‍ ഐപിഎല്ലില്‍ കളിക്കുന്ന വെസ്റ്റ് ഇന്‍ഡീസ് താരങ്ങള്‍ ടീമുകള്‍ക്കൊപ്പം ചേരാന്‍ അല്‍പ്പം വൈകിയേക്കും.

കീറോണ്‍ പൊള്ളാര്‍ഡ്,സുനില്‍ നരെയ്ന്‍,ഡ്വെയ്ന്‍ ബ്രാവോ, ലിന്‍ഡല്‍ സിമ്മന്‍സ് തുടങ്ങിയ വെസ്റ്റ് ഇന്‍ഡീസ് താരങ്ങള്‍ ഐപിഎല്‍ ടീമുകളിലെ നിര്‍ണ്ണായക താരങ്ങളാണ്. ബാര്‍ബഡോസ് ട്രൈഡന്റ്‌സാണ് നിലവിലെ ജേതാക്കള്‍. റാഷിദ് ഖാന്‍,മാര്‍ക്കസ് സ്‌റ്റോയിനിസ്,കോറി ആന്‍ഡേഴ്‌സന്‍,മിച്ചല്‍ സാന്റ്‌നര്‍,ഷായ് ഹോപ്പ് തുടങ്ങിയ കരുത്തുറ്റ താരനിരയാണ് ഇവരുടേത്. ഇത്തവണയും സജീവ കിരീട പ്രതീക്ഷയാണ് ടീമിനുള്ളത്.

അവസാന സീസണില്‍ കൂടുതല്‍ റണ്‍സ് നേടിയ താരം ഗുയാന ആമസോണ്‍ വാരിയേഴ്‌സിന്റെ ബ്രണ്ടന്‍ കിങ്ങാണ് (496). ഉയര്‍ന്ന വ്യക്തിഗത സ്‌കോറും ബ്രണ്ടന്റെ (132*)പേരിലായിരുന്നു. ബാര്‍ബഡോസ് ട്രൈഡന്റ്‌സിന്റെ ഹെയ്ഡന്‍ വാല്‍ഷിന്റെ ബൗളിങ് പ്രകടനവും ശ്രദ്ധേയമായിരുന്നു. 22 വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്തായിരുന്നു ഹെയ്ഡന്‍ വാല്‍ഷ്.

Story first published: Thursday, August 6, 2020, 12:51 [IST]
Other articles published on Aug 6, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+