CPL 2020: നിര്‍ഭാഗ്യം വേട്ടയാടുന്ന ഗയാന ആമസോണ്‍ വാരിയേഴ്‌സ്

കരിബീയിന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ പതിപ്പിന് തിരിതെളിയാന്‍ ഇനി അധികം നാളുകളില്ല. ഓഗസ്റ്റ് 18 -ന് സിപിഎല്‍ 2020 എഡിഷന് തുടക്കമാവും. ഈ അവസരത്തില്‍ കരീബിയന്‍ പ്രീമിയര്‍ ലീഗിലെ ഓരോ ടീമുകളെയും വിശദമായി ഈ പംക്തിയില്‍ പരിചയപ്പെടാം. സിപിഎല്ലില്‍ നിര്‍ഭാഗ്യം വേട്ടയാടുന്ന പ്രധാന ടീമുകളില്‍ ഒന്നാണ് ഗയാന ആമസോണ്‍ വാരിയേഴ്‌സ്. 2013 -ല്‍ ലീഗ് തുടങ്ങിയത് മുതല്‍ ഇതുവരെ 5 തവണ ടീം റണ്ണേഴ്‌സ് അപ്പായിട്ടുണ്ട്. രണ്ടു തവണ മൂന്നാം സ്ഥാനക്കാരും. എന്തായാലും ഈ വര്‍ഷം തലവിധി തിരുത്താനാണ് വാരിയേഴ്‌സിന്റെ പുറപ്പാണ്.

കരുത്ത്

പരിചയസമ്പത്തും യുവനിരയും ഒരുപോലെ അവകാശപ്പെടുന്ന ടീമാണ് ഗയാന ആമസോണ്‍ വാരിയേഴ്‌സ്. ഒരുഭാഗത്ത് ഇമ്രാന്‍ താഹിര്‍, റോസ് ടെയ്‌ലര്‍ തുടങ്ങിയ പ്രമുഖര്‍ ടീമിലെ കാരണവര്‍ സ്ഥാനം അലങ്കരിക്കുന്നു. മറുഭാഗത്ത് ഷിമ്രോണ്‍ ഹെറ്റ്മയര്‍, ബ്രാന്‍ഡണ്‍ കിങ്, നിക്കോളസ് പൂരന്‍, ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡ് തുടങ്ങിയ യുവ കരീബിയന്‍ നിര ടീമിനെ ഊര്‍ജ്ജവും പ്രസരിപ്പും കാക്കുന്നു.

കഴിഞ്ഞ സീസണില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വിക്കറ്റുവേട്ടക്കാരനായിരുന്നു ഇമ്രാന്‍ താഹിര്‍. 9 മത്സരങ്ങളില്‍ നിന്നും 16 വിക്കറ്റുകളാണ് ഇദ്ദേഹം വീഴ്ത്തിയത്. ബൗളിങ് ഇക്കോണമിയാകട്ടെ 5.62 ഉം. പോയ സീസണിലെ ഏറ്റവും ഉയര്‍ന്ന റണ്‍വേട്ടക്കാരനും വാരിയേഴ്‌സില്‍ നിന്നുതന്നെ. ബ്രാന്‍ഡണ്‍ കിങ്. 12 മത്സരങ്ങളില്‍ നിന്നും 55.11 ശരാശരിയില്‍ 496 റണ്‍സാണ് കിങ് അടിച്ചെടുത്തത്. ഇതില്‍ ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറികളും പെടും. ഇത്തവണയും ഇവര്‍ത്തന്നെയായിരിക്കും ഗയാന ആമസോണ്‍ വാരിയേഴ്‌സിന്റെ തുറുപ്പുച്ചീട്ട്.

പോരായ്മ

ഇമ്രാന്‍ താഹിര്‍ വാരിയേഴ്‌സിലെ നിര്‍ണായക ഘടകമാണ്. എന്നാല്‍ ഇദ്ദേഹത്തിന് പ്രായം 40 കടന്നിരിക്കുന്നു. താഹിറിനെ ആശ്രയിച്ചുള്ള ഗെയിം പ്ലാന്‍ വാരിയേഴ്‌സിനെ എന്തുമാത്രം തുണയ്ക്കുമെന്ന് കണ്ടറിയണം. മാത്രമല്ല, പ്രാദേശിക താരങ്ങളിലും വലിയ പരീക്ഷണങ്ങള്‍ ടീം നടത്തിയിട്ടുണ്ട്. പലര്‍ക്കും രാജ്യാന്തര മത്സരങ്ങള്‍ കളിച്ച മുന്‍പരിചയമില്ല. ലീഗില്‍ ഇവര്‍ക്ക് സമ്മര്‍ദ്ദത്തിനൊത്ത് ഉയരാന്‍ കഴിയുമോയെന്നും ആരാധകര്‍ ഉറ്റുനോക്കുന്നു.

സ്‌ക്വാഡ്

ഇമ്രാന്‍ താഹിര്‍, നിക്കോളസ് പൂരന്‍, ബ്രാന്‍ഡണ്‍ കിങ്, റോസ് ടെയ്‌ലര്‍, ഷിമ്രോണ്‍ ഹെറ്റ്മയര്‍, ക്രിസ് ഗ്രീന്‍, ഖായിസ് അഹമ്മദ്, കീമോ പോള്‍, ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡ്, റൊമേരിയോ ഷെഫേര്‍ഡ്, നവീന്‍ ഉള്‍ ഹഖ്, ചന്ദര്‍പോള്‍ ഹേമരാജ്, കെവിന്‍ സിന്‍ക്ലയര്‍, അഷ്മീദ് നെഡ്, ഓഡന്‍ സ്മിത്ത്, ആന്റണി ബ്രാമ്പിള്‍, ജസ്ദീപ് സിങ്.

പ്രവചനം

കരിബീയന്‍ പ്രീമിയര്‍ ലീഗിന്റെ ക്വാളിഫയറിലെത്താന്‍ ഗയാന ആമസോണ്‍ വാരിയേഴ്‌സിന് സാധ്യതയേറെയാണ്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Read more about: cpl2020 cpl
Story first published: Wednesday, August 5, 2020, 16:50 [IST]
Other articles published on Aug 5, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X