വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

CPL 2020: ഔട്ടായതില്‍ ദേഷ്യം, കീമോ പോളിന് നേരെ ബാറ്റുവീശി ആസിഫ് അലി

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ എട്ടാം സീസണ്‍ പുരോഗമിക്കുകയാണ്. ആവേശകരമായി മത്സരങ്ങള്‍ നടന്നുകൊണ്ടിരിക്കെ താരങ്ങളെയും ആരാധകരെയും ഒരുപോലെ ഞെട്ടിക്കുന്ന സംഭവമാണ് ജമൈക്ക തല്‍വാസും ഗയാന ആമസോണ്‍ വാരിയേഴ്‌സും തമ്മിലുള്ള മത്സരത്തിനിടെ നടന്നത്. പാകിസ്താന്‍ ക്രിക്കറ്റ് താരം ആസിഫ് അലി പുറത്തായ ശേഷം വിക്കറ്റ് നേടിയ വെസ്റ്റ് ഇന്‍ഡീസിന്റെ കീമോ പോളിന് നേരെ ബാറ്റുവീശിയതാണ് വിവാദത്തിലേക്ക് നയിച്ചത്.

ഭാഗ്യം കൊണ്ടാണ് കീമോ പോളിന്റെ മുഖത്ത് ബാറ്റ് തട്ടാതിരുന്നത്. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയ ആസിഫ് അലിക്കെതിരേ നടപടി ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത ഗുയാന ആമസോണ്‍ വാരിയേഴ്‌സ് 109 റണ്‍സ് വിജയലക്ഷ്യമാണ് ജമൈക്ക തല്‍വാസിന് മുന്നില്‍ വെച്ചത്. എന്നാല്‍ പ്രതീക്ഷിച്ച തുടക്കം ലഭിക്കാതിരുന്ന തല്‍വാസിനുവേണ്ടി നാലാമനായാണ് ആസിഫ് അലി എത്തിയത്.

cpl2020

വിക്കറ്റ് കീപ്പറും ഓപ്പണറുമായ ഗ്ലെന്‍ ഫിലിപ്‌സ് പുറത്തായതിന് പിന്നാലെയാണ് ആസിഫ് എത്തിയത്. എന്നാല്‍ നിലയുറപ്പിക്കാന്‍ ബുദ്ധിമുട്ടിയ ആസിഫിനെ ഏഴാമത്തെ ഓവറിലെ രണ്ടാം പന്തില്‍ കീമോ പോള്‍ പുറത്താക്കി. സിക്‌സറിന് ശ്രമിച്ച ആസിഫിന്റെ ശ്രമം ആമസോണ്‍ നായകന്‍ ക്രിസ് ഗ്രീന്‍ മനോഹരമായ ക്യാച്ചിലൂടെ അവസാനിപ്പിച്ചു. ആസിഫ് പുറത്താകുമ്പോള്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 49 എന്ന നിലയിലായിരുന്നു തല്‍വാസ്.

6 പന്തില്‍ മൂന്ന് റണ്‍സ് മാത്രം നേടിയ ആസിഫ് പുറത്തായതില്‍ കീമോ പോള്‍ ആഹ്ലാദിച്ചത് താരത്തിന് അത്ര ഇഷ്ടമായില്ല. ഡ്രസിങ് റൂമിലേക്ക് മടങ്ങുന്നതിന് മുമ്പ് കീമോ പോളിന്റെ മുഖം ലക്ഷ്യമാക്കി ആസിഫ് ബാറ്റുവീശിയെങ്കിലും ഭാഗ്യംകൊണ്ട് പോളിന്റെ മുഖത്ത് തട്ടിയില്ല. തിരിഞ്ഞുനോക്കാതെ റൂമിലേക്ക് ആസിഫ് മടങ്ങുകയും ചെയ്തു. അനിവാര്യ പ്രകടനം നടത്തേണ്ട സമയത്ത് പെട്ടെന്ന് പുറത്തായതാണ് ആസിഫിനെ ചൊടിപ്പിച്ചത്. എന്തായാലും കടുത്ത അച്ചടക്കം ലംഘനം നടത്തിയ ആസിഫിനെതിരേ നടപടി ഉണ്ടാകുമെന്ന് ഉറപ്പാണ്.

മത്സരത്തില്‍ ജമൈക്ക തല്‍വാസ് അഞ്ച് വിക്കറ്റിന് ഗുയാന ആമസോണ്‍ വാരിയേഴ്‌സിനെ പരാജയപ്പെടുത്തി. ബോണര്‍ (30*),ആന്‍ഡ്രേ റസല്‍ (23*) എന്നിവരുടെ ബാറ്റിങ്ങാണ് തല്‍വാസിനെ വിജയത്തിലെത്തിച്ചത്. റുവ്മാന്‍ പവലാണ് തല്‍വാസിന്റെ നായകന്‍. നേരത്തെ മൂന്ന് വിക്കറ്റ് വീതം പങ്കിട്ട ഫിദര്‍ എഡ്വാര്‍ഡ്‌സും മുജീബുര്‍ റഹ്മാനുമാണ് ഗുയാന ആമസോണ്‍ വാരിയേഴ്‌സിനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്.

Story first published: Thursday, August 27, 2020, 15:44 [IST]
Other articles published on Aug 27, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X