Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അഡ്‌ലെയ്ഡില്‍ കോവിഡ് വ്യാപനം ശക്തം- നായകനടക്കം മൂന്ന് ഓസീസ് താരങ്ങള്‍ ഐസൊലേഷനില്‍

അഡ്‌ലെയ്ഡ്: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ക്രിക്കറ്റ് പരമ്പര ഈ മാസം അവസാനം ആരംഭിക്കാനിരിക്കെ ആശങ്ക ഉയര്‍ത്തി കോവിഡ് വ്യാപനം. ഒന്നാം ടെസ്റ്റ് മത്സരം നടക്കേണ്ട അഡ്‌ലെയ്ഡില്‍ കോവിഡ് വ്യാപനം വളരെ ശക്തമാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഒന്നാം ടെസ്റ്റ് ഡിസംബര്‍ 17ാണ് ആരംഭിക്കുന്നത്. അതിനാല്‍ത്തന്നെ താരങ്ങള്‍ക്ക് കര്‍ശന സുരക്ഷയൊരുക്കിയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയും സര്‍ക്കാരും കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്. ഓസ്‌ട്രേലിയയിലെ ആഭ്യന്തര ടൂര്‍ണമെന്റായ ഷെഫീല്‍ഡ് ഷീല്‍ഡില്‍ കഴിഞ്ഞ ആഴ്ചയില്‍ ഓസീസ് ദേശീയ ടീമിന്റെ ഭാഗമായ താരങ്ങള്‍ കളിച്ചിരുന്നു. നായകന്‍ ടിം പെയ്‌നും ഇതില്‍ ഉള്‍പ്പെടും. ടിം പെയ്‌നൊപ്പം വിക്കറ്റ് കീപ്പര്‍ മാത്യൂ വെയ്ഡ്, ആഷ്ട്ടണ്‍ അഗര്‍, കാമറോണ്‍ ഗ്രീന്‍ തുടങ്ങിയവരെയും ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതോടെ അഗറിനും ഗ്രീനും ഇന്ത്യക്കെതിരായ ഏകദിന പരമ്പര നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്.

timpaine

കൂടുതല്‍ കാര്യങ്ങള്‍ പരിശോധനയ്ക്ക് ശേഷം മാത്രമെ വ്യക്തമാകു. ആഭ്യന്തര താരങ്ങളില്‍ നിരവധി പേരോടും ഐസൊലേഷനില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഷെഫീല്‍ഡ് ഷീല്‍ഡില്‍ കളിച്ച ടാസ്മാനി,വെസ്റ്റേണ്‍ ഓസ്‌ട്രേലിയ,ന്യൂസൗത്ത് വെയ്ല്‍സ്,വിക്ടോറിയ തുടങ്ങിയ ടീമുകളുടെ താരങ്ങളോടാണ് സ്വയം നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇവര്‍ക്ക് നിലവില്‍ ഏഴ് ദിവസത്തെ നിരീക്ഷണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പരിശോധനയ്ക്ക് ശേഷമാവും മറ്റ് കാര്യങ്ങള്‍ തീരുമാനിക്കുക. കൂടുതല്‍ താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചാല്‍ ടൂര്‍ണമെന്റിനെത്തന്നെ അത് ബാധിച്ചേക്കും. നേരത്തെ തന്നെ കോവിഡിനെതിരേ കടുത്ത ജാഗ്രതയാണ് ഓസ്‌ട്രേലിയ സ്വീകരിച്ചുവരുന്നത്. കോവിഡിന്റെ ഇടവേളയ്ക്ക് ശേഷം ഓസ്‌ട്രേലിയ വേദിയാകുന്ന ആദ്യ പരമ്പരയാണിത്. ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ ടി20 ലോകകപ്പ് നടത്താന്‍ തീരുമാനിച്ചതായിരുന്നെങ്കിലും കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ടൂര്‍ണമെന്റ് നടത്താന്‍ സാധിക്കില്ലെന്ന നിലപാടാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ സ്വീകരിച്ചത്. രോഗ വ്യാപനം തടയാന്‍ വിദേശ യാത്രാ വിലക്ക് പോലും നേരത്തെ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു.

പരമ്പരയുടെ ഭാഗമായി നിലവില്‍ ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയിലാണുള്ളത്. സിഡ്‌നിയിലെ ഹോട്ടലില്‍ 14 ദിവസത്തെ ക്വാറന്റെയ്‌നിലാണ് താരങ്ങളുള്ളത്. ആദ്യ പരിശോധനയില്‍ താരങ്ങളുടെ കോവിഡ് ഫലം നെഗറ്റീവായിരുന്നു. അതിനാല്‍ത്തന്നെ രണ്ട് സംഘമായി ഇന്ത്യന്‍ താരങ്ങള്‍ മൈതാനത്ത് പരിശീലനം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മുഹമ്മദ് ഷമിയും ജസ്പ്രീത് ബൂംറയുമടക്കമുള്ള താരങ്ങള്‍ നെറ്റ്‌സില്‍ ബൗളിങ് പരിശീലനം നടത്തിയിരുന്നു. മൂന്ന് വീതം ഏകദിനവും ടി20യും നാല് ടെസ്റ്റുമാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ കളിക്കുന്നത്. ആദ്യ ടെസ്റ്റിന് ശേഷം വിരാട് കോലി നാട്ടിലേക്ക് മടങ്ങിപ്പോവും. 2019ല്‍ ഓസ്‌ട്രേലിയയില്‍ പരമ്പര നേടിയിരുന്നതിനാല്‍ ഇത്തവണ ഇന്ത്യയെ സംബന്ധിച്ച് അഭിമാന പോരാട്ടമാണിത്.

Story first published: Tuesday, November 17, 2020, 9:26 [IST]
Other articles published on Nov 17, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+