വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മുസ്താഫിസുര്‍ റഹ്മാന് ലോട്ടറി.. ബംഗ്ലാദേശിന് കോച്ച് സാക്ഷാല്‍ കോട്‌നി വാല്‍ഷ്!

By Muralidharan

ധാക്ക: ബംഗ്ലാദേശിന്റെ പുതിയ ബൗളിംഗ് കോച്ചായി വെസ്റ്റ് ഇന്‍ഡീസിന്റെ ഫാസ്റ്റ് ബൗളിംഗ് ഇതിഹാസം കോട്‌നി വാല്‍ഷ് എത്തുന്നു. മൂന്ന് വര്‍ഷത്തെ കരാറിലാണ് വാല്‍ഷ് ബംഗ്ലാദേശിനെ ബൗളിംഗ് പരിശീലിപ്പിക്കാന്‍ എത്തുന്നതെന്ന് ബി ബി സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് ശരിയാണെങ്കില്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന 2019 ലോകകപ്പ് വരെ വാല്‍ഷ് ബംഗ്ലാദേശ് ടീമിനൊപ്പം ഉണ്ടാകും.

ബാംഗ്ലാദേശിലെ യുവ ബൗളര്‍മാരോടൊത്ത് പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതില്‍ സന്തോഷവാനാണെന്ന് വാല്‍ഷ് പ്രതികരിച്ചു. 53 കാരനായ കോട്‌നി വാല്‍ഷ് ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളായിട്ടാണ് കരുതപ്പെടുന്നത്. ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റുകള്‍ എന്ന കപില്‍ ദേവിന്റെ റെക്കോര്‍ഡ് മറികടന്നത് വാല്‍ഷാണ്. 519 ടെസ്റ്റ് വിക്കറ്റുകളുമായി ഏറെക്കാലം ഈ റെക്കോര്‍ഡ് വാല്‍ഷിന്റെ പേരിലായിരുന്നു.

courtneywalsh

മുസ്താഫിസുര്‍ റഹ്മാന്‍ അടക്കമുള്ള യുവ ഫാസ്റ്റ് ബൗളര്‍മാര്‍ക്കായിരിക്കും വാല്‍ഷിന്റെ സാന്നിധ്യം ഏറെ ഗുണം ചെയ്യുക. ഇടങ്കയ്യന്‍ ഫാസ്റ്റ് ബൗളറായ മുസ്താഫിസുര്‍ ഇതിനോടകം തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടുകഴിഞ്ഞു. ഐ പി എല്ലിലും 20കാരനായ മുസ്താഫിസുര്‍ തിളങ്ങി. ശ്രീലങ്കക്കാരനായ ചന്ദിക ഹതുരസിംഗയാണ് 2014 മുതല്‍ ബംഗ്ലാദേശിന്റെ പ്രധാന കോച്ച്.

Story first published: Thursday, September 1, 2016, 16:02 [IST]
Other articles published on Sep 1, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X