വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പോണ്ടിങ് ഇലവനും, വോണ്‍ ഇലവനും തമ്മില്‍ ഏറ്റുമുട്ടും; സച്ചിനും വാല്‍ഷും പരിശീലകര്‍

സിഡ്‌നി: ലോക ക്രിക്കറ്റിലെ മഹാരഥന്മാരായ സച്ചിന്‍ ടെണ്ടുല്‍ക്കറും വെസ്റ്റിന്‍ഡീസിന്റെ കോട്‌നി വാല്‍ഷും പരിശീലകരുടെ വേഷത്തിലെത്തുന്നു. ഓസ്‌ട്രേലിയയിലെ കാട്ടുതീയെ തുടര്‍ന്ന് നടത്തുന്ന ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി പ്രദര്‍ശന മത്സരത്തിലാണ് ഇതാഹാസ താരങ്ങള്‍ പരിശീലകരാവുക. മുന്‍ ഓസ്‌ട്രേലിയന്‍ താരങ്ങളായ റിക്കി പോണ്ടിങ്ങും ഷെയ്ന്‍ വോണും നയിക്കുന്ന ടീമുകള്‍ തമ്മില്‍ ഫിബ്രുവരിയിലാണ് മത്സരം.

രണ്ട് കളിക്കാരും ക്യാപ്റ്റന്മാരാകുന്ന ടീമുകള്‍ തമ്മില്‍ സൗഹൃദ മത്സരം സംഘടിപ്പിച്ചാണ് പണം കണ്ടെത്തുക. മുന്‍കാലത്തെ പ്രമുഖ കളിക്കാര്‍ ഇരു ടീമുകളിലുമായി അണിനിരക്കുന്നുണ്ട്. ബിഗ് ബാഷ് ലീഗിന്റെ ഫൈനലിനോട് അനുബന്ധിച്ചാകും സൗഹൃദ മത്സരവും സംഘടിപ്പിക്കുക. മെല്‍ബണിലെ സിഡ്‌നിയിലോ നടക്കുന്ന മത്സരത്തില്‍ മുന്‍ താരം ആദം ഗില്‍ക്രിസ്റ്റ് കളിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ജസ്റ്റിന്‍ ലാംഗര്‍, ബ്രെറ്റ് ലീ, ഷെയ്ന്‍ വാട്‌സണ്‍, അലെക്‌സ് ബ്ലാക്ക് വെല്‍, മൈക്കിള്‍ ക്ലാര്‍ക്ക്, സ്റ്റീവ് വോ തുടങ്ങിയ കളിക്കാരും മൈതാനത്തുണ്ടായേക്കും.

courtneywalsh-sachintendulkar

ഇന്ത്യയ്ക്ക് തിരിച്ചടി; ഇശാന്ത് ശര്‍മ ന്യൂസിലന്‍ഡ് പര്യടനത്തിനില്ലഇന്ത്യയ്ക്ക് തിരിച്ചടി; ഇശാന്ത് ശര്‍മ ന്യൂസിലന്‍ഡ് പര്യടനത്തിനില്ല

ഓസീസ് ക്രിക്കറ്റ് താരങ്ങള്‍ ഇതിനകംതന്നെ കോടിക്കണക്കിന് രൂപ സംഭാവന ചെയ്തിരുന്നു. ഷെയ്ന്‍ വോണ്‍ തന്റെ ബാഗി ഗ്രീന്‍ തൊപ്പി ലേലം ചെയ്ത് 1 മില്യണ്‍ ഡോളറിലധികം സമാഹരിച്ചു. ഇതിന് പുറമെയാണ് മുന്‍കളിക്കാരുടെ നേതൃത്വത്തില്‍ സൗഹൃദ മത്സരം സംഘടിപ്പിക്കുന്നത്. ഇന്ത്യ ഓസ്‌ട്രേലിയ വനിതാ ക്രിക്കറ്റ് സീരീസ്, ബിഗ്ബാഷ് ഫൈനല്‍ എന്നിവയിലൂടെ ലഭിക്കുന്ന തുകയും ഫണ്ട് ശേഖരത്തിലേക്കാണ് നല്‍കുക.

Story first published: Tuesday, January 21, 2020, 17:12 [IST]
Other articles published on Jan 21, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X