വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രക്തം ഛര്‍ദ്ദിച്ചിട്ടും പോരാടിയ യുവി!! എല്ല് പൊട്ടിയിട്ടും കൂസാത്ത കുംബ്ലെ, ഇവരാണ് പോരാളികള്‍

കളിക്കളത്തില്‍ അദ്ഭുതപ്പെടുത്തിയ ചില താരങ്ങളുണ്ട്

അമ്പരപ്പിക്കുന്ന പോരാട്ടവീര്യം പ്രകടിപ്പിച്ച ക്രിക്കറ്റിലെ പോരാളികള്‍ | Oneindia Malayalam

മുംബൈ: മാന്യന്‍മാരുടെ കളിയെന്നു വിശേഷിപ്പിക്കപ്പെടുന്ന ക്രിക്കറ്റില്‍ ധീരരായ പോരാളികളെ ലോകം കണ്ടു കഴിഞ്ഞു. ഏതു പ്രതിസന്ധി ഘട്ടത്തിലും സ്വന്തം ആരോഗ്യം പോലും കണക്കിലെടുക്കാതെ രാജ്യത്തിനായി പോരാടി ചരിത്രത്തില്‍ ഇടം നേടിയവരാണ് ഇവര്‍. കളിക്കളത്തില്‍ രക്തം പൊടിഞ്ഞിട്ടും ഇവര്‍ കുലുങ്ങിയില്ല. അടങ്ങാത്ത പോരാട്ടവീര്യവുമായി ഈ താരങ്ങള്‍ ക്രിക്കറ്റ് ലോകത്തിനു തന്നെ മാതൃക കാട്ടി.

ഇത്തരത്തില്‍ കളിക്കളത്തില്‍ അമ്പരപ്പിക്കുന്ന പോരാട്ടവീര്യം പ്രകടിപ്പിച്ച ചില താരങ്ങളെ അടുത്തറിയാം. ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്, സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെ എന്നിവരെല്ലാം ഇക്കൂട്ടത്തിലുണ്ട്

രക്തം ഛര്‍ദ്ദിച്ച് യുവരാജ്

രക്തം ഛര്‍ദ്ദിച്ച് യുവരാജ്

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരുടെ നിരയില്‍ തീര്‍ച്ചയായും യുവരാജ് ഉണ്ടാവും. 2011ലെ ഏകദിന ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഗ്രൂപ്പ് മല്‍സരത്തിനു തൊട്ടുമുമ്പാണ് ഇന്ത്യന്‍ ആരാധകരെ ഞെട്ടിച്ച സംഭവം. കടുത്ത ചുമയതെത്തുടര്‍ന്ന് ഭക്ഷണം പോലും കഴിക്കാനാവാതെ യുവി രക്തം ഛര്‍ദ്ദിക്കുകയായിരുന്നു.
കളിയില്‍ വിശ്രമിക്കാന്‍ കോച്ച് അടക്കമുള്ളവര്‍ ഉപദേശിച്ചെങ്കിലും യുവി വഴങ്ങിയില്ല. മല്‍സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് താരം കാഴ്ചവച്ചത്. 113 റണ്‍സുമായി ബാറ്റിങില്‍ കസറിയ യുവി രണ്ടു വിക്കറ്റെടുത്ത് ബൗൡും മിന്നി. മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും യുവിക്കായിരുന്നു.
ലോകകപ്പിനിടെ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായെങ്കിലും യുവി കീഴടങ്ങിയില്ല. കളിക്കളത്തില്‍ ഉജ്ജ്വലമായി പോരാടിയ അദ്ദേഹം ടീമിനു ലോകിരീടം സമ്മാനിക്കുകയും ചെയ്തു.

പൊട്ടിയ കൈയും പരിക്കേറ്റ കൈമുട്ടുമായി സ്മിത്ത്

പൊട്ടിയ കൈയും പരിക്കേറ്റ കൈമുട്ടുമായി സ്മിത്ത്

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റില്‍ തന്റെ പോരാട്ടവീര്യം കൊണ്ടു ശ്രദ്ധേയനായ താരമാണ് മുന്‍ ക്യാപ്റ്റനും ഓപ്പണറുമായിരുന്ന ഗ്രേയം സ്മിത്ത്. ഓസ്‌ട്രേലിയക്കെതിരായ മല്‍സരത്തില്‍ സ്മിത്തിന്റെ പ്രകടനം ഇന്നും ആരാധകര്‍ മറന്നിട്ടുണ്ടാവില്ല.
ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക തോല്‍വിയുടെ വക്കില്‍ നില്‍ക്കെയാണ് പൊട്ടിയ കൈയും കൈമുട്ടിലെ പരിക്കുമായി സ്മിത്ത് ബാറ്റ് ചെയ്യാനെത്തിയത്. അവസാന ബാറ്റ്‌സ്മാനായിട്ടായിരുന്നു താരത്തിന്റെ വരവ്. ഇത്രയും സാരമായി പരിക്കേറ്റിട്ടും സ്മിത്ത് കളിയില്‍ നിന്നു പിന്‍മാറാന്‍ കൂട്ടാക്കിയില്ല. കളി തീരാന്‍ ഒമ്പതോവറില്‍ താഴെ മാത്രമേ അപ്പോള്‍ ശേഷിച്ചിരുന്നുള്ളൂ. സ്റ്റംപിനു പുറത്തേക്കു പോവുന്ന പന്തുകള്‍ സ്മിത്ത് ഒഴിവാക്കുന്നതായി കണ്ട ഓസീസ് ബൗളര്‍മാര്‍ പിന്നീട് തുടര്‍ച്ചയായി സ്റ്റംപിനു നേരെ പന്തെറിയാന്‍ തുടങ്ങി. മല്‍സരം സമനിലയില്‍ കലാശിക്കുമെന്നിരിക്കെയാണ് 11 പന്തുകള്‍ മാത്രം ശേഷിക്കെ സ്മിത്തിനെ മിച്ചെല്‍ ജോണ്‍സന്‍ ബൗള്‍ഡാക്കിയത്.
മല്‍സരത്തില്‍ ദക്ഷിണാഫ്രിക്ക തോറ്റെങ്കിലും സിഡ്‌നിയിലെ ക്രിക്കറ്റ് പ്രേമികള്‍ എഴുന്നേറ്റ് പിന്നു കൈയടിച്ചാണ് പോരാട്ടവീര്യത്തെ പ്രശംസിച്ചത്.

താടിയെല്ലിനു പൊട്ടലേറ്റ കുംബ്ലെ

താടിയെല്ലിനു പൊട്ടലേറ്റ കുംബ്ലെ

ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും കോച്ചും സ്പിന്‍ ഇതിഹാസവുമായ അനില്‍ കുംബ്ലെയും തന്റെ പോരാട്ടവീര്യത്തിലൂടെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. 2002ല്‍ വെസ്റ്റ് ഇന്‍ഡീസ് ടീം ഇന്ത്യയില്‍ പര്യടനത്തിനെത്തിയപ്പോഴായിരുന്നു സംഭവം. ഇന്ത്യക്കു വേണ്ടി ഏഴാമനായി ബാറ്റ് ചെയ്യാനെത്തിയപ്പോള്‍ വിന്‍ഡീസ് താരമായ മെര്‍വ് ഡില്ലന്റെ ബൗളിങില്‍ കുംബ്ലെയുടെ താടിയെല്ലിനു പൊട്ടലേറ്റു. ഗുരുതരമായ പരിക്കിനെ തുടര്‍ന്നു താടിയില്‍ നിന്നും രക്തം വരാന്‍ തുടങ്ങിയെങ്കിലും കുംബ്ലെ വിട്ടുകൊടുത്തില്ല. താടിയിലെ കെട്ടുമായി ക്രീസിലെത്തി ബാറ്റിങ് പുനരാരംഭിച്ചു.
പിന്നീട് വിന്‍ഡീസ് ടീം ബാറ്റിങിന് ഇറങ്ങിയപ്പോള്‍ തലയിലൂടെയുള്ള വലിയ കെട്ടുമായി കുംബ്ലെ ബൗള്‍ ചെയ്യുകയും ചെയ്തു. കടുത്ത വേദന സഹിച്ച് 14 ഓവര്‍ എറിഞ്ഞ അദ്ദേഹം ഇതിഹാസ താരം ബ്രയാന്‍ ലാറയുടെ വിക്കറ്റും വീഴ്ത്തി.
മല്‍സരത്തിന്റെ തൊട്ടടുത്ത ദിവസം തന്നെ താടിക്കു ശസ്ത്രക്രിയക്കു വിധേയനായ കുംബ്ലെയുടെ അന്നത്തെ പ്രകടനം ആരാധകരെ ഇപ്പോഴും ആവേശം കൊള്ളിക്കുന്നതാണ്.

പരിക്കിനെ പുറത്തിരുത്തി ക്രീസിലെത്തിയ ടെയ്‌ലര്‍

പരിക്കിനെ പുറത്തിരുത്തി ക്രീസിലെത്തിയ ടെയ്‌ലര്‍

ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീമിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരുടെ നിരയിലാണ് മുന്‍ ക്യാപ്റ്റന്‍ കൂടിയായ റോസ് ടെയ്‌ലറുടെ സ്ഥാനം. നിരവധി മല്‍സരങ്ങളിലാണ് ടെയ്‌ലറുടെ വണ്‍മാന്‍ ഷോ ന്യൂസിലന്‍ഡിനെ രക്ഷിച്ചിട്ടുള്ളത്. ഈ വര്‍ഷം മാര്‍ച്ചില്‍ ടെയ്‌ലറുടെ അത്യുജ്ജ്വലമായ പ്രകടനം ക്രിക്കറ്റ് ലോകം കണ്ടു.
ഇംഗ്ലണ്ടിനെതിരായ അഞ്ചു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ 1-2നു പിന്നിട്ടുനില്‍ക്കുന്ന കിവീസിന് മൂന്നാമത്തെ കളിയില്‍ ജയിക്കാനായില്ലെങ്കില്‍ പരമ്പര നഷ്ടമാവും. വലതു കാലിനു പരിക്കേറ്റ ടെയ്‌ലറോട് വിശ്രമിക്കാന്‍ ടീം മാനേജ്‌മെന്റ് നിര്‍ദേശിച്ചു. പക്ഷെ 100 ശതമാനം ഫിറ്റ് അല്ലാതിരുന്നിട്ടും പരിക്ക് വകവയ്ക്കാതെ ക്രീസിലിറങ്ങിയസ ടെയ്‌ലര്‍ പുറത്താവാതെ 181 റണ്‍സ് വാരിക്കൂട്ടി ടീമിന്റെ ഹീറോയായി മാറി. കാല്‍മുട്ടിനു പരിക്കുണ്ടായിട്ടും കളിയില്‍ 77 റണ്‍സാണ് ടെയ്‌ലര്‍ സിംഗിളും ഡബിളുമായി ഓടിയെടുത്തത്.

റാഷിദ് ചെറിയ 'മീനല്ല', റെക്കോര്‍ഡുകളുടെ തമ്പുരാന്‍... 19 വയസ്സിനുള്ളില്‍ റെക്കോര്‍ഡ് മഴ!! റാഷിദ് ചെറിയ 'മീനല്ല', റെക്കോര്‍ഡുകളുടെ തമ്പുരാന്‍... 19 വയസ്സിനുള്ളില്‍ റെക്കോര്‍ഡ് മഴ!!

Story first published: Thursday, June 7, 2018, 12:56 [IST]
Other articles published on Jun 7, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X