Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചരിത്ര ഇന്നിങ്‌സ്, 278 പന്തില്‍ 37 റണ്‍സ്, പ്രതിരോധത്തിന്റെ 'വന്മതില്‍' തീര്‍ത്ത് ഹാഷിം അംല

സതാംപ്റ്റണ്‍: കൗണ്ടി ക്രിക്കറ്റില്‍ ചരിത്ര ഇന്നിങ്‌സുമായി ഹാഷിം അംല. കൗണ്ടി ചാമ്പ്യന്‍ഷിപ്പിലെ ഹാംപ്‌ഷെയര്‍-സെറേ മത്സരത്തിലാണ് അംലയുടെ ഇതിഹാസ ബാറ്റിങ് പ്രകടനം. സഹതാരങ്ങളെല്ലാം നിരാശപ്പെടുത്തിയപ്പോഴും 278 പന്തുകള്‍ നേരിട്ട് 37* റണ്‍സുമായി സറേക്ക് വീരോചിത സമനില നേടിക്കൊടുക്കാന്‍ ഹാഷിം അംലക്കായി. അഞ്ച് ബൗണ്ടറികള്‍ അംല ഈ ഇന്നിങ്‌സില്‍ നേടി. ആദ്യ ബൗണ്ടറി നേടിയത് 125 പന്തുകള്‍ നേരിട്ട ശേഷമാണ്. 13.31 സ്‌ട്രൈക്കറേറ്റില്‍ കളിച്ച അംലയുടെ ഇന്നിങ്‌സ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഹാംപ്‌ഷെയര്‍ ഒന്നാം ഇന്നിങ്‌സില്‍ 488 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ സറേ 31.4 ഓവഖില്‍ 72 റണ്‍സിന് കൂടാരം കയറി. ആദ്യ ഇന്നിങ്‌സില്‍ 65 പന്തില്‍ 29 റണ്‍സെടുത്ത് അംല പുറത്തായി. രണ്ട് താരങ്ങള്‍ മാത്രമാണ് സറേക്കായി ആദ്യ ഇന്നിങ്‌സില്‍ രണ്ടക്കം കണ്ടത്. കെയ്ത് ബാര്‍ക്കറുടെ നാല് വിക്കറ്റ് പ്രകടനവും കെയ്ല്‍ അബോട്ടിന്റെ മൂന്ന് വിക്കറ്റ് പ്രകടനവുമാണ് സറേയെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്.

hashimamlatest

416 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയ ഹാംപ്‌ഷെയര്‍ സറേയെ ഫോളോ ഓണിന് ക്ഷണിച്ചു. ആദ്യം ഇന്നിങ്‌സിലെ ബാറ്റിങ് തകര്‍ച്ച രണ്ടാം ഇന്നിങ്‌സിലും സറേ ആവര്‍ത്തിച്ചു. ഒരുവശത്ത് വിക്കറ്റ് വീഴുമ്പോഴും ക്ഷമയോടെ പിടിച്ചുനിന്ന അംല 11ാമന്‍ റിക്കി ക്ലാര്‍ക്കിനെ (2) കൂട്ടുപിടിച്ചാണ് സമനില സ്വന്തമാക്കിയത്. 26 പന്തുകള്‍ പിടിത്തുനില്‍ക്കാന്‍ റിക്കിക്കായി.

ഹാംപ്‌ഷെയര്‍ അനായാസ ജയം പ്രതീക്ഷിച്ചിടത്തുന്നിന്നാണ് അംല സമനില പിടിച്ചുവാങ്ങിയത്. അംല ഇതിന് മുമ്പും ഇത്തരം ക്ലാസിക് പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി കളിക്കവെ ഇന്ത്യക്കെതിരേ 2015ലാണ് അംലയുടെ ഏറ്റവും മികച്ച പ്രതിരോധ ബാറ്റിങ് പ്രകടനം കണ്ടത്. 244 പന്തുകള്‍ നേരിട്ട് 24 റണ്‍സാണ് അന്ന് അംല നേടിയത്. 10.24 ആയിരുന്നു സ്‌ട്രൈക്കറേറ്റ്.

സറേക്കുവേണ്ടിയുള്ള അംലയുടെ പ്രകടനത്തെ പ്രശംസിച്ച് നിരവധി പോസ്റ്റുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഈ പ്രകടനം വളരെ അധികം ആസ്വദിച്ചുവെന്ന് മത്സര ശേഷം അംല പറഞ്ഞു. എല്ലാ ബാറ്റ്‌സ്മാന്‍മാരും പുറത്തായതോടെ പ്രതിരോധിച്ച് നില്‍ക്കുന്നതാണ് മികച്ച പദ്ധതിയെന്ന് തോന്നി. ടീമിലെ യുവതാരങ്ങളും നന്നായി പൊരുതിയെന്ന് ഹിന്ദുസ്ഥാന്‍ ടൈംസിനോട് അംല പ്രതികരിച്ചു.

Story first published: Thursday, July 8, 2021, 15:49 [IST]
Other articles published on Jul 8, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+