Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിന്‍ഡീസിനെതിരെ തകര്‍ത്തടിച്ചിട്ടും കാര്യമില്ല, ടീമില്‍ സ്ഥാനമുറപ്പില്ലെന്ന് കൂള്‍ട്ടര്‍ നൈല്‍

ലണ്ടന്‍: വെസ്റ്റിന്‍ഡീസിനെതിരെ ഓസ്‌ട്രേലിയയുടെ വിജയത്തിന് പ്രധാന കാരണം നഥാന്‍ കൂല്‍ട്ടര്‍ നൈലിന്റെ പ്രകടനമമായിരുന്നു. ഓസ്‌ട്രേലിയ തകര്‍ന്ന് കിടക്കുന്ന സമയത്താണ് കൂള്‍ട്ടര്‍ നൈല്‍ ക്രീസിലെത്തിയത്. പിന്നീട് താരം തകര്‍ത്തടിച്ച് മികച്ച സ്‌കോറാണ് ടീമിന് സമ്മാനിച്ചത്. എന്നാല്‍ ഇത്ര മികച്ച പ്രകടനം നടത്തിയാലും ടീമില്‍ തന്റെ സ്ഥാനത്തിന് ഉറപ്പില്ലെന്ന് കൂള്‍ട്ടര്‍ നൈല്‍ പറയുന്നു.

1

ലോകകപ്പില്‍ ഓസ്‌ട്രേലിയയുടെ അടുത്ത മത്സരം ഇന്ത്യക്കെതിരെയാണ്. താന്‍ ടീമിന്റെ അന്തിമ ഇലവനില്‍ ഉണ്ടാവുമോ എന്ന് അറിയില്ലെന്നാണ് കൂള്‍ട്ടര്‍ നൈല്‍ പറഞ്ഞത്. വിന്‍ഡീസിനെതിരെ 60 പന്തില്‍ 90 റണ്‍സാണ് താരം അടിച്ചെടുത്തത്. ഈ ഇന്നിംഗ്‌സാണ് പിന്നീട് ഓസീസിന്റെ വിജയത്തില്‍ നിര്‍ണായകമായത്. അതേസമയം ബൗളിംഗില്‍ മോശം പ്രകടനം നടത്തിയത് തിരിച്ചടിയാവുമെന്ന് കൂള്‍ട്ടര്‍ നൈല്‍ പറഞ്ഞു.

വിന്‍ഡീസിനെതിരെ 70 റണ്‍സ് വിട്ടുകൊടുത്ത കൂള്‍ട്ടര്‍ നൈലിന് വിക്കറ്റൊന്നും എടുക്കാന്‍ സാധിച്ചിരുന്നില്ല. ടീമില്‍ ബൗളറായിട്ടാണ് താരം ഇടംപിടിച്ചത്. അതുകൊണ്ട് തന്നെ മികച്ച ബാറ്റിംഗ് ഗുണം ചെയ്യില്ലെന്ന് കൂള്‍ട്ടര്‍ നൈല്‍ പറയുന്നു. ഓസ്‌ട്രേലിയന്‍ നിരയില്‍ രണ്ട് ലോകോത്തര ബൗളര്‍മാരുണ്ട്. എന്നെ ടീമിലെടുത്തത് റണ്‍സെടുക്കാനല്ല, വിക്കറ്റെടുക്കാനാണ്. ടോപ് ഓര്‍ഡര്‍ ബാറ്റ്‌സ്മാന്‍മാര്‍ റണ്‍സെടുക്കാന്‍ തുടങ്ങിയാല്‍ തനിക്ക് ടീമില്‍ സ്ഥാനം ഉണ്ടാവില്ലെന്നും കൂള്‍ട്ടര്‍ നൈല്‍ പറഞ്ഞു.

രണ്ട് മത്സരങ്ങളിലും എനിക്ക് വിക്കറ്റൊന്നും കിട്ടിയിട്ടില്ല. അടുത്ത മത്സരത്തില്‍ തന്നെ പുറത്തിരുത്തിയാലും അദ്ഭുതപ്പെടില്ലെന്ന് കൂള്‍ട്ടര്‍നൈല്‍ വ്യക്തമാക്കി. അതേസമയം തനിക്ക് മറ്റ് ബൗളര്‍മാരില്‍ നിന്ന് മത്സരം നേരിടേണ്ടി വരുന്നതില്‍ ഭയപ്പെടുന്നില്ലെന്ന് താരം പറഞ്ഞു. അതേസമയം ഇന്ത്യക്കെതിരെ രണ്ടാമതൊരു സ്പിന്നറെ ഓസ്‌ട്രേലിയ കളിപ്പിക്കാന്‍ തീരുമാനിച്ചാല്‍ കൂള്‍ട്ടര്‍ നൈലിനെ ഒഴിവാക്കുമെന്നാണ് സൂചന. നഥാന്‍ ലിയോണിനെയായിരിക്കും കളിപ്പിക്കുക.

Story first published: Saturday, June 8, 2019, 18:16 [IST]
Other articles published on Jun 8, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+