Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഉത്തേജക ഉപയോഗ വിവാദം: എന്താണ് ശരിക്കും സംഭവിച്ചത്? തുറന്ന് പറഞ്ഞ് പൃഥ്വി ഷാ

മുംബൈ: ഇന്ത്യയുടെ ഭാവി വാഗ്ദാനമായി അതിവേഗം വളര്‍ന്നുവന്ന താരമാണ് പൃഥ്വി ഷാ. അണ്ടര്‍ 19 ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീം നായകനായ പൃഥ്വി ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയുടെ ക്യാപ്റ്റനായും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്താണെങ്കില്‍ 2021ലെ ഐപിഎല്ലിലും ഇക്കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയിലുമെല്ലാം വെടിക്കെട്ട് പ്രകടനമാണ് പൃഥ്വി കാഴ്ചവെച്ചത്.

21കാരനായ താരത്തിന് ഉത്തേജകം ഉപയോഗിച്ചതിന്റെ പേരില്‍ എട്ട് മാസത്തോളം പുറത്തിരിക്കേണ്ടി വന്നത് കരിയറിലെ വലിയ തിരിച്ചടിയായിരുന്നു. അനുവദിനീയമല്ലാത്ത ചുമയ്ക്കുള്ള കഫ്‌സിറപ്പ് ഉപയോഗിച്ചതാണ് പൃഥ്വിയെ കുടുക്കിയത്. 2019ല്‍ എട്ട് മാസം വിലക്ക് നേരിട്ട താരം ഇപ്പോഴിതാ എന്താണ് അന്ന് ശരിക്കും സംഭവിച്ചതെന്ന് ഇപ്പോള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്.

prithvishaw

'ഞാനും പിതാവുമാണ് ഈ പ്രശ്‌നത്തിന് കാരണമെന്നാണ് കരുതുന്നത്. ഇന്‍ഡോറില്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫി കളിക്കുകയായിരുന്നു. ആ സമയത്ത് പനിയും ചുമയുംകൊണ്ട് ഞാന്‍ വളരെ അവശനായിരുന്നു.ഭക്ഷണം കഴിക്കാന്‍ പുറത്തുപോയപ്പോള്‍ നല്ല ചുമയുണ്ടായിരുന്നു. പിതാവിനോട് സംസാരിച്ചപ്പോള്‍ പുറത്ത് നിന്നൊരു കഫ്‌സിറപ്പ് വാങ്ങിക്കുടിക്കാന്‍ നിര്‍ദേശിച്ചു. അതില്‍ ഞാന്‍ ചെയ്ത തെറ്റ് ഫിസിയോയെ സമീപിച്ചില്ല എന്നതാണ്. അതാണ് എന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റ്'-ക്രിക്ക്ബസ്സിനോട് പൃഥ്വി പറഞ്ഞു.

'ആ സിറപ്പ് രണ്ട് ദിവസം കുടിച്ചു. മൂന്നാം ദിനമായിരുന്നു ഉത്തേജക പരിശോധന. അതിനാലാണ് നിരോധിച്ച മരുന്ന് ഉപയോഗത്തിന്റെ പേസില്‍ പോസിറ്റീവാണെന്ന് തെളിഞ്ഞത്. എന്നെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കിയ സംഭവമായിരുന്നു അത്. അത് വാക്കുകളിലൂടെ പറയാനാവില്ല. എന്റെ സല്‍പ്പേരിനെക്കുറിച്ചോര്‍ത്ത് ആശങ്കപ്പെട്ടു. എന്താവും ആളുകള്‍ എന്നെക്കുറിച്ച് ചിന്തിക്കുക എന്ന് ആലോചിച്ച് പേടിച്ചു. അതിന് ശേഷം ലണ്ടനിലേക്ക് പോയി എല്ലാവരില്‍ നിന്നും അകന്ന് നിന്നു. അവിടെ പോലും റൂമില്‍ നിന്ന് ഞാന്‍ അധികം പുറത്ത് പോയിരുന്നില്ല'-പൃഥ്വി പറഞ്ഞു.

യുവതാരമെന്ന നിലയിലും ഭാവി നായകനെന്ന നിലയിലും പ്രതീക്ഷ അര്‍പ്പിച്ച പൃഥ്വി ഉത്തേജക ഉപയോഗത്തിന് വിലക്ക് നേരിട്ടുവെന്നത് വലിയ ചര്‍ച്ചയായിരുന്നു. എട്ട് മാസത്തോളം കളിക്കാതെ പുറത്ത് നിന്നിരുന്നത് മാനസികമായി തളര്‍ത്തിയിരുന്നെന്ന് പൃഥ്വി തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. തിരിച്ചെത്തിയ ശേഷം ഫോം ഔട്ടിനെത്തുടര്‍ന്ന് ഇന്ത്യന്‍ ടെസ്റ്റ് ടീമിന് പുറത്തായ പൃഥ്വി ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാന്‍ സാധ്യതയുള്ള താരങ്ങളിലൊരാളാണ്.

Story first published: Sunday, May 23, 2021, 17:19 [IST]
Other articles published on May 23, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+