വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: മൂല്യത്തിന്റെ കാര്യത്തില്‍ നമ്പര്‍ വണ്‍ ആര്? ഡല്‍ഹിക്ക് രക്ഷയില്ല, ഏറ്റവും പിന്നില്‍!!

58 കോടി രൂപയാണ് ഡല്‍ഹി ടീമിന്റെ ആകെ മൂല്യം

By Manu

മുംബൈ: ഐപിഎല്ലിന്റെ താരലേലം കഴിഞ്ഞതോടെ ഇനി കാത്തിരിപ്പാണ് പുതിയ സീസണിലെ ആരവത്തിനായി. എട്ടു ഫ്രാഞ്ചൈസികളും കൂടി ലേലത്തില്‍ 60 കളിക്കാരെയാണ് തങ്ങളുടെ ടീമിലേക്കു കൊണ്ടുവന്നത്. 351 താരങ്ങള്‍ ലേലത്തില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും അതില്‍ മൂന്നിലൊന്ന് പേര്‍ക്കു പോലും അടുത്ത സീസണില്‍ കളിക്കാന്‍ ഭാഗ്യമുണ്ടായില്ല.

നാട്ടുകാരനായ രാഹുലിന്റെ ചീട്ട് കീറിയ മയാങ്ക്... കര്‍ണാടകയുടെ റണ്‍മെഷീന്‍, ഇനി ഇന്ത്യയുടെയുംനാട്ടുകാരനായ രാഹുലിന്റെ ചീട്ട് കീറിയ മയാങ്ക്... കര്‍ണാടകയുടെ റണ്‍മെഷീന്‍, ഇനി ഇന്ത്യയുടെയും

മെല്‍ബണ്‍ ടെസ്റ്റ്: കരുത്തുകാട്ടി ഇന്ത്യ... രണ്ടു പേര്‍ക്ക് ഫിഫ്റ്റി, അരങ്ങേറ്റം ഗംഭീരമാക്കി മയാങ്ക് മെല്‍ബണ്‍ ടെസ്റ്റ്: കരുത്തുകാട്ടി ഇന്ത്യ... രണ്ടു പേര്‍ക്ക് ഫിഫ്റ്റി, അരങ്ങേറ്റം ഗംഭീരമാക്കി മയാങ്ക്

ലേലത്തില്‍ 60 താരങ്ങള്‍ക്കു വേണ്ടി എല്ലാ ഫ്രാഞ്ചൈസികളും കൂടി ചെലവഴിച്ചത് 106.8 കോടി രൂപയാണ്. ശരാശരി ഒരു താരത്തിനായി ചെലവായത് 1.78 കോടി രൂപ. നിലവിലെ താരങ്ങളുടെയും പുതുതായെത്തിയ താരങ്ങളുടെയും വില പരിഗണിച്ചാല്‍ ഐപിഎല്ലില്‍ മൂല്യത്തിന്റെ കാര്യത്തില്‍ എങ്ങനെയാണ് ഫ്രാഞ്ചൈസികളെന്നു നോക്കാം.

ഡല്‍ഹി ക്യാപ്പിറ്റല്‍സ് (58 കോടി)

ഡല്‍ഹി ക്യാപ്പിറ്റല്‍സ് (58 കോടി)

ഐപിഎല്ലില്‍ ഇതുവരെ കിരീടം നേടാനോ ഫൈനലില്‍ കളിക്കാനോ ഭാഗ്യമുണ്ടായിട്ടില്ലാത്ത ടീമാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ്. മൂല്യത്തിന്റെ കാര്യത്തിലും ഡല്‍ഹിക്കു തിരിച്ചടി തന്നെയാണ്. മൂല്യത്തില്‍ ഏറ്റവും പിന്നിലാണ് ഡല്‍ഹിയുടെ സ്ഥാനം (58 കോടി രൂപ).
ഇത്തവണ ലേലത്തില്‍ 17.6 കോടി രൂപയാണ് ഒമ്പതു താരങ്ങള്‍ക്കു വേണ്ടി ഡല്‍ഹി ചെലവഴിച്ചത്. നേരത്തേ ടീമില്‍ നിലനിര്‍ത്തിയ താരങ്ങളുടെ മൂല്യം 40.4 കോടിയുമാണ്. ഇവ രണ്ടും കൂടി കൂട്ടിയതോടെയാണ് ഡല്‍ഹിയുടെ മൂല്യം 58 കോടിയായത്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (69.75 കോടി)

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (69.75 കോടി)

നിലവിലെ റണ്ണറപ്പും മുന്‍ ചാംപ്യന്‍മാരുമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് മൂല്യത്തിന്റെ കാര്യത്തില്‍ ഏഴാംസ്ഥാനത്തു നില്‍ക്കുന്നത്. നിലനിര്‍ത്തിയവും ലേലത്തില്‍ വാങ്ങിയവരും കൂടി കൂട്ടിയാല്‍ 69.75 കോടിയാണ് എസ്ആര്‍എച്ചിന്റെ മൂല്യം.
ലേലത്തില്‍ വെറും 4.4 കോടി മാത്രമാണ് ടീം ചെലവിട്ടത്. മൂന്നു കളിക്കാരെ മാത്രമേ അവര്‍ വാങ്ങുകയും ചെയ്തുള്ളൂ. നേരത്തേ നിലനിര്‍ത്തിയ താരങ്ങളുടെ ആകെ മൂല്യം 65.39 കോടി രൂപയുണ്ട്.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് (70.75 കോടി)

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് (70.75 കോടി)

രണ്ടു തവണ ഐപിഎല്ലില്‍ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ മൂല്യം 70.75 കോടി രൂപയാണ്. 13 കളിക്കാരെ ലേലത്തിനു മുമ്പ് ടീമില്‍ നിലനിര്‍ത്തിയ കെകെആര്‍ ലേലത്തില്‍ വാങ്ങിയത് എട്ടു താരങ്ങളെയാണ്.
ലേലത്തില്‍ 9.15 കോടി രൂപയാണ് താരങ്ങളെ കൊണ്ടുവരാന്‍ കെകെആര്‍ ചെലവിട്ടത്. ശേഷിച്ച 61.6 കോടി രൂപയും കഴിഞ്ഞ സീസണിലെ താരങ്ങളെ നിലനിര്‍ത്തുന്നതിനു വേണ്ടിയായിരുന്നു.

റോയല്‍ ചാലഞ്ചേഴ്‌സ് ബാഗ്ലൂര്‍ (74 കോടി)

റോയല്‍ ചാലഞ്ചേഴ്‌സ് ബാഗ്ലൂര്‍ (74 കോടി)

ഐപിഎല്ലില്‍ ഇതുവരെ ജേതാക്കളായിട്ടില്ലാത്ത ടീമാണ് സൂപ്പര്‍ താരം വിരാട് കോലി നയിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. മൂല്യത്തിന്റെ കാര്യത്തില്‍ അഞ്ചാംസ്ഥാനത്താണ് ആര്‍സിബി (74 കോടി).
ലേലത്തില്‍ 16.35 കോടിയാണ് ആര്‍സിബിക്കു ചെലവായത്. ഒമ്പതു താരങ്ങളെ ഈ തുകയ്ക്ക് അവര്‍ ടീമിലേക്കു കൊണ്ടുവന്നു. നേരത്തേ ടീമിലുണ്ടായിരുന്ന കളിക്കാരെ നിലനിര്‍ത്താന്‍ 57.65 കോടി ആര്‍സിബിക്കു മാറ്റിവയ്‌ക്കേണ്ടിവന്നു.

രാജസ്ഥാന്‍ റോയല്‍സ് (74.85)

രാജസ്ഥാന്‍ റോയല്‍സ് (74.85)

പ്രഥമ സീസണിലെ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സിന്റെ മൂല്യം 74.85 കോടി രൂപയാണ്. തുടര്‍ച്ചയായി രണ്ടാം സീസണിലും ലേലത്തില്‍ വിലപിടിപ്പുള്ള താരത്തെ വാങ്ങിയത് രാജസ്ഥാനാണ്. ജയദേവ് ഉനാട്കട്ടിനായി 8.4 കോടിയാണ് അവര്‍ വാരിയെറിഞ്ഞത്.
ലേലത്തില്‍ ഒമ്പതു താരങ്ങളെ വാങ്ങിയ രാജസ്ഥാന് ചെലവായത് 13.8 കോടി രൂപയാണ്. കഴിഞ്ഞ സീസണിലെ താരങ്ങളെ നിലനിര്‍ത്തുന്നതിനു വേണ്ടി 61.05 കോടിയും അവര്‍ ചെലവഴിച്ചു.

കിങ്‌സ് ഇലവന്‍ പഞ്ചാബ് (77.9)

കിങ്‌സ് ഇലവന്‍ പഞ്ചാബ് (77.9)

ഐപിഎല്ലില്‍ ഇതുവരെ കിരീടമൊന്നും നേടാന്‍ കഴിഞ്ഞില്ലെങ്കിലും മൂല്യത്തിന്റെ കാര്യത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് മൂന്നാംസ്ഥാനത്തുണ്ട്. 77.9 കോടി രൂപയാണ് പഞ്ചാബ് ടീമിന്റെ ആകെ മൂല്യം. വെറും ഒമ്പതു കളിക്കാരെ മാത്രമേ ലേലത്തിനു മുമ്പ് പഞ്ചാബ് നിലനിര്‍ത്തിയുള്ളൂ. കഴിഞ്ഞ സീസണില്‍ തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന ബാക്കി കളിക്കാരെയെല്ലാം അവര്‍ ഒഴിവാക്കുകയും ചെയ്തു.
13 താരങ്ങളെയാണ് 33.5 കോടി രൂപയ്്ക്കു പഞ്ചാബ് ലേലത്തില്‍ സ്വന്തമാക്കിയത്. ഉനാട്കട്ടിനൊപ്പം ലേലത്തിലെ വില പിടിപ്പുള്ള താരമായ വരുണ്‍ ചക്രവര്‍ത്തിക്കു വേണ്ടി 8.4 കോടി ചെലവിടാനും പഞ്ചാബ് ധൈര്യം കാണിച്ചു.
കഴിഞ്ഞ സീസണിലെ താരങ്ങളെ നിലനിര്‍ത്താന്‍ പഞ്ചാബിന് ചെലവായത് 44.4 കോടി രൂപയാണ്.

മുംബൈ ഇന്ത്യന്‍സ് (77.95)

മുംബൈ ഇന്ത്യന്‍സ് (77.95)

മൂന്നു തവണ ജേതാക്കളായ രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സാണ് മൂല്യത്തിന്റെ കാര്യത്തില്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്നത്. 77.95 കോടി രൂപയാണ് മുംബൈ ടീമിന്റെ മൂല്യം. ലേലത്തില്‍ ആറു കളിക്കാരെ വാങ്ങിയ മുംബൈക്കു 6.6 കോടി മാത്രമേ ചെലവായുള്ളൂ.
എന്നാല്‍ കഴിഞ്ഞ സീസണില്‍ ടീമിലുണ്ടായിരുന്ന കളിക്കാരെ നിലനിര്‍ത്തുന്നതിനു വേണ്ടി 68.55 കോടി രൂപ മുംബൈക്കു ചെലവിടേണ്ടിവന്നു.

ചെന്നൈ സൂപ്പര്‍കിങ്‌സ് (78.8 കോടി)

ചെന്നൈ സൂപ്പര്‍കിങ്‌സ് (78.8 കോടി)

ലേലത്തില്‍ ഏറ്റവും കുറച്ച് താരങ്ങളെയാണ് വാങ്ങിയതെങ്കിലും മൂല്യത്തിന്റെ കാര്യത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍കിങ്‌സാണ് തലപ്പത്ത്. 78.8 കോടി രൂപയാണ് സിഎസ്‌കെ ടീമിന്റെ മൂല്യം.
ലേലത്തില്‍ രണ്ടു താരങ്ങളെ മാത്രം വാങ്ങിയ ചെന്നൈക്കു ചെലവായത് 5.2 കോടി രുപ മാത്രമാണ്. എന്നാല്‍ കഴിഞ്ഞ സീസണിലെ 23 കളിക്കാരെ പുതിയ സീസണിലും തങ്ങള്‍ക്കൊപ്പം നിലനിര്‍ത്താന്‍ ചെന്നൈക്കു 73.6 കോടി രൂപയാണ് ചെലവഴിക്കേണ്ടിവന്നത്.

Story first published: Wednesday, December 26, 2018, 13:01 [IST]
Other articles published on Dec 26, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X