വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കൊറോണ ഭീതി, ഇന്ത്യന്‍ താരങ്ങള്‍ തുപ്പല്‍ തൊട്ട് പന്തു മിനുക്കില്ല

കൊറോണ ഭീതി അലയടിക്കവെ ഇന്ത്യാ - ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്ക് വ്യാഴാഴ്ച്ച തുടക്കമാവുകയാണ്. മൂന്നു മത്സരങ്ങളുണ്ട് പരമ്പരയില്‍. ആദ്യത്തേത് ധര്‍മ്മശാലയില്‍ നടക്കും. കൊറോണ വൈറസ് വ്യാപിക്കുന്നത് മുന്‍നിര്‍ത്തി ഇന്ത്യന്‍ താരങ്ങളുമായുള്ള ഹസ്തദാനം ദക്ഷിണാഫ്രിക്കന്‍ ടീം ഒഴിവാക്കുമെന്ന് സൂചനയുണ്ട്. ഇപ്പോള്‍ ഇന്ത്യന്‍ താരങ്ങളും സമാനമായ മുന്‍കരുതലുകളെ കുറിച്ച് ചിന്തിക്കുകയാണ്. ആദ്യ ഏകദിനത്തില്‍ തുപ്പല്‍ തൊട്ട് പന്ത് മിനുക്കുന്ന പതിവ് നിര്‍ത്താനുള്ള ആലോചന ടീം ഇന്ത്യയ്ക്കുണ്ട്. പേസ് ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍ മത്സരത്തിന് മുന്നോടിയായി ഇക്കാര്യം സൂചിപ്പിച്ചു കഴിഞ്ഞു.

Bhuvneshwar Kumar hints at unique plan to counter threat | Oneindia Malayalam,
കൊറോണ ഭീതി, ഇന്ത്യന്‍ താരങ്ങള്‍ തുപ്പല്‍ തൊട്ട് പന്തു മിനുക്കില്ല

'വിഷയത്തില്‍ ടീം ഡോക്ടറാണ് തീരുമാനമെടുക്കുക. സ്വിങ് കണ്ടെത്തണമെങ്കില്‍ പന്തിന്റെ ഒരുവശം മിനുക്കണം. ഇതിന് തുപ്പല് തൊടുകയല്ലാതെ മറ്റു മാര്‍ഗങ്ങളില്ല. പന്തു മിനുക്കാതെ പന്തെറിഞ്ഞാല്‍ ക്രീസില്‍ അടിവാങ്ങിക്കൂട്ടാന്‍ സാധ്യതയേറെയാണ്. അപ്പോള്‍ നിങ്ങള് പറയും ശരിയായി പന്തെറിഞ്ഞില്ലെന്ന്', വാര്‍ത്താസമ്മേളനത്തില്‍ ഭുവനേശ്വര്‍ കുമാര്‍ അറിയിച്ചു.

Most Read: മഴപ്പേടിയില്‍ ആദ്യ അങ്കം... ഹാര്‍ദിക്കിന്റെ വരവ് വെള്ളത്തിലാവുമോ? ഡ്രീം ഇലവന്‍ ടീംMost Read: മഴപ്പേടിയില്‍ ആദ്യ അങ്കം... ഹാര്‍ദിക്കിന്റെ വരവ് വെള്ളത്തിലാവുമോ? ഡ്രീം ഇലവന്‍ ടീം

എന്തായാലും ഇപ്പോഴത്തെ സാഹചര്യത്തില്‍ മുന്‍കരുതലാണ് പ്രധാനം. തുപ്പല്‍ തൊട്ടു പന്തു മിനുക്കുന്നത് അപകടമാണെങ്കില്‍ അതു തുടരില്ല. ടീം മീറ്റിങ്ങിന് ശേഷം തീരുമാനം അറിയാം. രാജ്യത്ത് നാല്‍പ്പതിലേറെ പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കഴിയാവുന്ന മുന്‍കരുതലുകളെല്ലാം ടീം എടുക്കുമെന്ന് ഭുവനേശ്വര്‍ കുമാര്‍ വ്യക്തമാക്കി. ഇതേസമയം, കൊറോണ ഭീഷണി മുന്‍നിര്‍ത്തി ഐപിഎല്‍ മത്സരങ്ങള്‍ മാറ്റിവെയ്ക്കുമോയെന്ന ചോദ്യത്തിന് താരം മറുപടി നല്‍കിയില്ല.

'ഇപ്പോള്‍ ഒന്നും പറയാന്‍ കഴിയില്ല. രാജ്യം അതീവ ജാഗ്രതയിലാണ് തുടരുന്നത്. ആവശ്യമായ മുന്‍കരുതലുകളെല്ലാം മാനേജ്‌മെന്റ് എടുക്കുന്നുണ്ട്. നിലവില്‍ ഒരു ടീം ഡോക്ടര്‍ സദാനേരം സ്‌ക്വാഡിനൊപ്പമുണ്ട്', താരം അറിയിച്ചു. പരമ്പരയ്ക്കിടെ ആരാധകര്‍ക്ക് ഇടയില്‍ കടന്നു ചെല്ലരുതെന്ന് ടീമംഗങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം മാനേജ്‌മെന്റ് നല്‍കിയിട്ടുണ്ട്.

കൊറോണ ഭീതി, ഇന്ത്യന്‍ താരങ്ങള്‍ തുപ്പല്‍ തൊട്ട് പന്തു മിനുക്കില്ല

കൃത്യമായ ഇടവേളകളില്‍ കൈകഴുകുക, വ്യക്തിശുചിത്വം ഉറപ്പുവരുത്തുക, ആരാധകരുടെ അടുത്തു പോകരുത് തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ഡോക്ടര്‍ നല്‍കിയതായി ഭുവനേശ്വര്‍ കുമാര്‍ പറഞ്ഞു. ഇതേസമയം, ആരാധകരെ അവഗണിക്കുക ബുദ്ധിമുട്ടാണ്. കഴിയുംവിധത്തില്‍ ആരാധകരില്‍ നിന്ന് അകലം പാലിക്കാനായിരിക്കും തങ്ങള്‍ ശ്രമിക്കുകയെന്ന് താരം കൂട്ടിച്ചേര്‍ത്തു. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഭുവനേശ്വര്‍ കുമാര്‍ ദേശീയ ടീമിലേക്ക് തിരിച്ചുവരുന്നത്. ഇദ്ദേഹത്തിനൊപ്പം പരിക്ക് ഭേദമായി ശിഖര്‍ ധവാനും ഹാര്‍ദിക് പാണ്ഡ്യയും സ്‌ക്വാഡിലുണ്ട്.

Most Read: സച്ചിന്‍ അതു വേണ്ടിയിരുന്നില്ല! എന്തിന് വീണ്ടും ബൗളിങ്? 'കുറ്റപ്പെടുത്തി' സെവാഗ്Most Read: സച്ചിന്‍ അതു വേണ്ടിയിരുന്നില്ല! എന്തിന് വീണ്ടും ബൗളിങ്? 'കുറ്റപ്പെടുത്തി' സെവാഗ്

നേരത്തെ, ഇന്ത്യന്‍ പര്യടനത്തില്‍ ഉടനീളം താരങ്ങള്‍ ഹസ്തദാനം ഒഴിവാക്കുമെന്ന് ദക്ഷിണാഫ്രിക്കയുടെ പരിശീലകന്‍ മാര്‍ക്ക് ബൗച്ചര്‍ പറഞ്ഞിരുന്നു. കൊറോണ ഭീതിയിലും ഇന്ത്യന്‍ പര്യടനത്തിന് തയ്യാറായ ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുടെ തീരുമാനത്തിന് എതിരെ ഒരുവിഭാഗം ആരാധകര്‍ക്ക് രോഷമുണ്ട്. ഇതേസമയം, വൈദ്യ സംഘവും സുരക്ഷാ സംഘവും സ്ഥിതിഗതികള്‍ വിലയിരുത്തിയതിന് ശേഷമാണ് ടീമിന് ഇന്ത്യയിലേക്ക് പറക്കാന്‍ അനുമതി കിട്ടിയത്.

Story first published: Monday, March 16, 2020, 15:57 [IST]
Other articles published on Mar 16, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X