Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ തുടങ്ങും മുന്‍പേ ബാംഗ്ലൂരിന് പരിക്ക്; പകരമെത്തിയത് വെടിക്കെട്ട് ഓള്‍റൗണ്ടര്‍

ബെംഗളുരു: ഐപിഎല്‍ ടൂര്‍ണമെന്റ് ആരംഭിക്കാന്‍ ദിവസങ്ങള്‍മാത്രം ശേഷിക്കെ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന് പരിക്ക് തിരിച്ചടിയാകുന്നു. ഓസ്‌ട്രേലിയയുടെ നതാന്‍ കോള്‍ടര്‍ നില്‍ ആണ് പരിക്കേറ്റ് പുറത്തായത്. ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ കൊറി ആന്‍ഡേഴ്‌സണ്‍ ആണ് പകരക്കാരനായി എത്തുന്നത്.

ഐപിഎല്‍ ടെക്‌നിക്കല്‍ കമ്മറ്റി കളിക്കാരുടെ മാറ്റം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ കൊല്‍ത്തക്കയ്ക്കുവേണ്ടി 14 വിക്കറ്റുകള്‍ വീഴ്ത്തിയ കോള്‍ടര്‍ നില്‍ താരതമ്യേന മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കോള്‍ടറിനു പകരം 2 കോടി രൂപയ്ക്കാണ് ആന്‍ഡേഴ്‌സണിനെ ബാംഗ്ലൂര്‍ ടീമിലെടുത്തത്.

coreyanderson

കൊറി ആന്‍ഡേഴ്‌സണ്‍ മികച്ച ഓള്‍റൗണ്ടറാണെന്ന് ബാംഗ്ലൂര്‍ കോച്ച് ഡാനിയല്‍ വെറ്റോറി പറഞ്ഞു. ഒറ്റയ്ക്ക് കളി മാറ്റിമറിക്കാന്‍ ശേഷിയുള്ള കളിക്കാരനാണ് ആന്‍ഡേഴ്‌സണ്‍. എന്നാല്‍ കഴിഞ്ഞ സീസണില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിയാത്തതോടെ ഇത്തവണ മറ്റു ടീമുകള്‍ പരിഗണിച്ചില്ല. ഐപിഎല്ലില്‍ മടങ്ങിയെത്താന്‍ കഴിഞ്ഞതോടെ മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ആന്‍ഡേഴ്‌സണ്‍. കഴിഞ്ഞ സീസണില്‍ ബൗളിങ്ങില്‍ നിറം മങ്ങിയതാണ് ബാംഗ്ലൂരിന് തിരിച്ചടിയായത്. ഇത്തവണ ടൂര്‍ണമെന്റിന് മുന്‍പുതന്നെ ഒന്നാം നമ്പര്‍ ബൗളര്‍ പുറത്തായത് ടീമിന് ക്ഷീണമായേക്കും.

Story first published: Sunday, March 25, 2018, 9:13 [IST]
Other articles published on Mar 25, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+