Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോപ്പാ അമേരിക്ക: തീ പാറും പോര്, ഉറുഗ്വേയ്‌ക്കെതിരാളി കൊളംബിയ, അര്‍ജന്റീന ഇക്വഡോറിനെതിരേ

ബ്രസീലിയ: കോപ്പാ അമേരിക്കയില്‍ ഇന്ന് നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ തീപാറും പോരാട്ടം. രാവിലെ 3.30ന് നടക്കുന്ന മത്സരത്തില്‍ ഉറുഗ്വേയും കൊളംബിയയും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ 6.30ന് നടക്കുന്ന രണ്ടാം ക്വാര്‍ട്ടറില്‍ അര്‍ജന്റീന ഇക്വഡോറിനെയും നേരിടും. ഇത് ലയണല്‍ മെസ്സിയുടെ അവസാന കോപ്പാ അമേരിക്കയാകാനാണ് സാധ്യത. അതിനാല്‍ത്തന്നെ അര്‍ജന്റീന ഇത്തവണ കിരീടം ഉയര്‍ത്തുമെന്ന വലിയ പ്രതീക്ഷയിലാണ് ആരാധകര്‍.

Copa America 2021: Argentina Vs Ecuador, Uruguay Vs Colombia in Quarter Final Match Preview

ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരായാണ് ഉറുഗ്വേ ക്വാര്‍ട്ടര്‍ ടിക്കറ്റെടുത്തത്. ആദ്യ മത്സരം തോല്‍ക്കുകയും രണ്ടാം മത്സരം സമനില വഴങ്ങുകയും ചെയ്ത ഉറുഗ്വേ തുടര്‍ന്നുള്ള രണ്ട് മത്സരങ്ങളിലും ജയിച്ചാണ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. അതേ സമയം ഗ്രൂപ്പ് ബിയിലെ മൂന്നാം സ്ഥാനക്കാരാണ് കൊളംബിയ. ഒരു ജയവും സമനിലയും നേടിയ അവര്‍ രണ്ട് മത്സരത്തില്‍ പരാജയപ്പെടുകയും ചെയ്തു.

ഉറുഗ്വേയ്ക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. ശക്തമായ വെല്ലുവിളി ഉയര്‍ത്താനുള്ള കെല്‍പ്പ് കൊളംബിയക്കുണ്ട്. ലൂയിസ് സുവാരസ്, എഡിന്‍സന്‍ കവാനി എന്നീ സീനിയര്‍ താരങ്ങളുടെ പ്രകടനം ഉറുഗ്വേയ്ക്ക് നിര്‍ണ്ണായകമാവും. തുടര്‍ച്ചയായ അഞ്ചാം തവണ കോപ്പാ അമേരിക്ക ക്വാര്‍ട്ടര്‍ യോഗ്യത നേടുന്ന കൊളംബിയക്ക് കുഡ്രാഡോ, ബോറെ, സപ്പാറ്റ, ഡിയാസ്, ഡേവിന്‍സന്‍ സാഞ്ചസ് എന്നിവരൊക്കെ സെമി നേടിക്കൊടുക്കാന്‍ കെല്‍പ്പുള്ളവരാണ്.

2014ന് ശേഷം ഇരു ടീമും മൂന്ന് തവണ നേര്‍ക്കുനേര്‍ എത്തി. രണ്ട് തവണയും ജയം ഉറുഗ്വേ നേടിയപ്പോള്‍ ഒരു മത്സരം സമനിലയായി. അവസാനമായി 2020ല്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ എതിരില്ലാത്ത മൂന്ന് ഗോള്‍ ജയം ഉറുഗ്വേയ്‌ക്കൊപ്പമായിരുന്നു. ഈ ജയം ഉറുഗ്വേയ്ക്ക് ആത്മവിശ്വാസം നല്‍കുന്നതായിരുന്നു.

argentina

അര്‍ജന്റീനയ്ക്കും ഇക്വഡോര്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തും. ഗ്രൂപ്പ് എയിലെ ചാമ്പ്യന്മാരാണ് അര്‍ജന്റീന. കളിച്ച നാല് മത്സരത്തില്‍ മൂന്ന് ജയവും ഒരു സമനിലയുമാണ് അവര്‍ നേടിയത്. ഇക്വഡോര്‍ ഗ്രൂപ്പ് ബിയിലെ നാലാം സ്ഥാനത്താകാരാണ്. ഒരു മത്സരം തോല്‍ക്കുകയും മൂന്ന് സമനില സ്വന്തമാക്കുകയും ചെയ്താണ് ഇക്വഡോര്‍ ക്വാര്‍ട്ടറില്‍ കടന്നത്.

കഴിഞ്ഞ 17 മത്സരത്തിലും തോല്‍വി അറിയാത്ത നിരയാണ് അര്‍ജന്റീന. 10 ജയവും ഏഴ് സമനിലയുമാണ് അവര്‍ നേടിയത്. മെസ്സി, അഗ്യൂറോ, ഡി മരിയ തുടങ്ങിയവരെല്ലാം അര്‍ജന്റീനയുടെ പ്രതീക്ഷ ഉയര്‍ത്തുന്നു. 2019ല്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 6-1ന് ജയം അര്‍ജന്റീനക്കായിരുന്നു. 2020ല്‍ അവസാനമായി ഏറ്റുമുട്ടിയപ്പോള്‍ എതിരില്ലാത്ത ഒരു ഗോളിന്റെ ജയം അര്‍ജന്റീനയ്ക്കായിരുന്നു.

Story first published: Saturday, July 3, 2021, 9:23 [IST]
Other articles published on Jul 3, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+