അശ്വിനും ഹര്‍ഭജനും കൈമടക്കി എറിയുന്നവര്‍: സയീദ് അജ്മല്‍
ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നര്‍മാരായ ആര്‍ അശ്വിനും ഹര്‍ഭജന്‍ സിംഗിനും എതിരെ പാക് ഓഫ് സ്പിന്നര്‍ സയീദ് അജ്മല്‍. ഇന്ത്യക്കാരായ സ്പിന്നര്‍മാര്‍ക്കെതിരെ ഐ സി സി നടപടികള്‍ ഒന്നും എടുക്കുന്നില്ല എന്നും അജ്മലിന് പരാതിയുണ്ട്. 38 കാരനായ അജ്മലിനെ കൈമടക്കി എറിയുന്നതിനാല്‍ ഐ സി സി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിലക്കിയിരിക്കുകയാണ്.
ബൗളിംഗ് ആക്ഷനൊക്കെ പരിഷ്‌കരിച്ചെങ്കിലും അജ്മല്‍ ഇപ്പോഴും ദേശീയ ടീമിന്റെ ഭാഗമല്ല. ഹര്‍ഭജന്‍ സിംഗിനെയും മറ്റ് ബൗളര്‍മാരെയും താന്‍ കണ്ടുകൊണ്ടിരിക്കുകയാണ്. അവര്‍ അനുവദനീയമായതിലും കൈ മടക്കിയാണ് എറിയുന്നത്. എന്നാല്‍ ഐ സി സി ഒരു നടപടിയും എടുക്കുന്നില്ല - ഒരു പാക് ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അജ്മല്‍ പറഞ്ഞു.

ഹര്‍ഭജനാണ് ഉന്നം
ഹര്‍ഭജന്‍ സിംഗ് 60 പന്തെറിഞ്ഞാല്‍ അത് 60ഉം കൈമടക്കിയാണ് - സയീദ് അജ്മല്‍ പറയുന്നു. 15 ഡിഗ്രിയിലും കൈമടക്കിയാണ് ഹര്‍ഭന്‍ എല്ലാ പന്തും എറിയുന്നത്.

അശ്വിനും കൈമടക്കി എറിയുന്നു
എന്നാല്‍ ഹര്‍ഭജനെ പോലെ എല്ലാ പന്തുകളും അശ്വിന്‍ കൈ മടക്കിയല്ല എറിയുന്നത്. ചില പന്തുകള്‍ മാത്രമാണ് അശ്വിന്‍ എറിയാറുള്ളത് - പാക് വെറ്ററന്‍ സ്പിന്നറുടെ അഭിപ്രായം ഇങ്ങനെ.

ഞാനും എറിയാറുണ്ട്
തന്റെ ബൗളിംഗ് ആക്ഷനില്‍ പ്രശ്‌നമുള്ള കാര്യം അജ്മല്‍ സമ്മതിക്കുന്നു. എന്നാല്‍ അത് മെഡിക്കല്‍ പ്രശ്‌നമാണ് ഞാനായി എറിയുന്നതല്ല - ഐ സി സി വിലക്കിയ താരത്തിന് സ്വയം ന്യായീകരിക്കാനുള്ളത് ഇങ്ങനെ

ആരും പറഞ്ഞില്ലല്ലോ
ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നവരില്‍ ഇന്ന ലോകത്തെ ഏറ്റവും മികച്ച സ്പിന്നര്‍മാരില്‍ ഒരാളാണ് ഇന്ത്യയുടെ ആര്‍ അശ്വിന്‍. അശ്വിന്‍ കൈമടക്കി എറിയുന്നതായി ആരും ആരോപണം ഉന്നയിച്ചിട്ടില്ല.

ഭാജിയുടെ കാര്യം അങ്ങനല്ല
കരിയറിന്റെ തുടക്കത്തില്‍ ഹര്‍ഭജന്‍ കൈ മടക്കിയിരുന്നതായി ആരോപണം ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് പ്രശ്‌നങ്ങള്‍ ഉണ്ടായില്ല. 103 ടെസ്റ്റുകള്‍ ഇന്ത്യയ്ക്ക് വേണ്ടി കളിച്ച ഭാജി 417 വിക്കറ്റുകളും വീഴ്ത്തി.

അജ്മലും മോശമല്ല
കൈ മടക്കിയേറ് വിവാദത്തില്‍ സ്ഥാനം നഷ്ടപ്പെട്ടത് കൊണ്ടാണ്. അല്ലെങ്കില്‍ ഒന്നാന്തരം സ്പിന്നറാണ് അജ്മല്‍. വെറും 35 ടെസ്റ്റില്‍ നിന്നായി 178 വിക്കറ്റുകളാണ് അജ്മലിന്റെ കീശയിലുള്ളത്. 113 ഏകദിനത്തില്‍ 184 വിക്കറ്റ് വേറെയും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications