Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ ന്യൂസിലന്‍ഡ് ടി20; ഡാരില്‍ മിച്ചലിന്റെ പുറത്താകല്‍ വിവാദത്തില്‍, പിഴച്ചതാര്‍ക്ക്?

ഓക്ക്‌ലന്‍ഡ്: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മില്‍ നടക്കുന്ന രണ്ടാം ടി20 മത്സരത്തില്‍ ന്യൂസിലന്‍ഡ് താരം ഡാരില്‍ മിച്ചലിന്റെ പുറത്തായത് വിവാദത്തില്‍. ക്രുനാല്‍ പാണ്ഡ്യയുടെ ആദ്യ ഓവറിലണ് മിച്ചല്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്തായത്. ഫീല്‍ഡ് അമ്പയറുടെ തീരുമാനത്തിനെതിരെ മിച്ചല്‍ മൂന്നാം അമ്പയര്‍ക്ക് ഡിആര്‍എസ് നല്‍കിയെങ്കിലും തീരുമാനം മാറ്റിയില്ല.

പന്ത് ബാറ്റില്‍ കൊണ്ടതായാണ് മിച്ചലിന്റെ അവകാശവാദം. ഹോട്‌സ്‌പോട്ട് വീഡിയോയിലും പന്ത് ബാറ്റില്‍ ഉരസിയതായി വ്യക്തമാകുന്നു. മൂന്നാം അമ്പയറുടെ തീരുമാനം വന്നതോടെ മിച്ചലിന്റെ ഒപ്പം ബാറ്റ് ചെയ്യുകയായിരുന്ന ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യസണ്‍ പ്രതിഷേധം ഉയര്‍ത്തി. ഇതേതുടര്‍ന്ന് അമ്പയര്‍ ക്രിസ് ബ്രൗണ്‍ ഒരിക്കല്‍ക്കൂടി മൂന്നാം അമ്പയറുമായി സംസാരിച്ചശേഷമാണ് പുറത്താകല്‍ സ്ഥിരീകരിച്ചത്.


രോഹിത് തിരികെ വിളിച്ചില്ല

രോഹിത് തിരികെ വിളിച്ചില്ല

അമ്പയര്‍ ഉറപ്പിച്ചിട്ടും മിച്ചല്‍ മൈതാനം വിടാന്‍ ഒരുക്കമായിരുന്നില്ല. ഇതിനിടെ രോഹിത് ശര്‍മയുമായി വില്യംസണ്‍ സംസാരിക്കാന്‍ ഒരുങ്ങിയെങ്കിലും എംഎസ് ധോണി ഇടപെടുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇതോടെ മിച്ചല്‍ പുറത്തേക്ക് പോവുകയും ചെയ്തു. രോഹിത് ശര്‍മ അനുവദിക്കുകയാണെങ്കില്‍ മിച്ചലിന് ബാറ്റിങ് തുടരാനാകുമായിരുന്നു. എന്നാല്‍ ധോണിയുടെ ഇടപെടലോടെ രോഹിത് അതിന് മുതിര്‍ന്നില്ല.

ന്യൂസിലന്‍ഡ് ബാറ്റിങ്

ന്യൂസിലന്‍ഡ് ബാറ്റിങ്

മത്സരത്തിന്റെ തുടക്കത്തില്‍ ബാറ്റിങ് തകര്‍ച്ചയെ നേരിട്ട ന്യൂസിലന്‍ഡ് നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തു. ആദ്യ മത്സരത്തില്‍ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ച ഓപ്പണര്‍മാര്‍ ഉള്‍പ്പെടെ നാലുപേരെ കീവീസിന് വേഗത്തില്‍ നഷ്ടമായിരുന്നു. 10 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സ് എന്ന നിലയിലായിരുന്ന ആതിഥേയര്‍ കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോമിയുടെ വെടിക്കെട്ട് ബാറ്റിങ്ങിലാണ് തിരിച്ചുവന്നത്. ഗ്രാന്‍ഡ്‌ഹോം 28 പന്തില്‍ 50 റണ്‍സെടുത്തപ്പോള്‍ റോസ് ടെയ്‌ലര്‍ 36 പന്തില്‍ 42 റണ്‍സെടുത്തു.

ഇന്ത്യയുടെ ബൗളിങ്

ഇന്ത്യയുടെ ബൗളിങ്

ആദ്യ മത്സരത്തിലെ കനത്ത തോല്‍വി മറികടക്കാനായി ഇറങ്ങിയ ഇന്ത്യയ്ക്കുവേണ്ടി ബൗളര്‍മാര്‍ കണിശതയാര്‍ന്ന ബൗളിങ്ങാണ് കാഴ്ചവെച്ചത്. ന്യൂസിലന്‍ഡിന്റെ മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ക്ക് ഇന്ത്യ പഴുതനുവദിച്ചില്ല. ഇന്ത്യയ്ക്കായി ക്രുനാല്‍ പാണ്ഡ്യ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഖലീല്‍ അഹമ്മദ് രണ്ടും ഭുവനേശ്വര്‍ കുമാറും ഹാര്‍ദിക് പാണ്ഡ്യയും ഒന്നുവീതം വിക്കറ്റും സ്വന്തമാക്കി.

Story first published: Friday, February 8, 2019, 14:31 [IST]
Other articles published on Feb 8, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+