വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിയുടെ മികവിന്റെ രഹസ്യം വെളിപ്പെടുത്തി പരിശീലകന്‍ സഞ്ജയ് ബാംഗര്‍

റാഞ്ചി: സെഞ്ച്വറിയടിക്കുന്നത് ശീലമാക്കി മാറ്റിക്കഴിഞ്ഞ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയ വാനോളം പുകഴ്ത്തി ഇന്ത്യയുടെ ബാറ്റിങ് പരിശീലകന്‍ സഞ്ജയ് ബാംഗര്‍. റാഞ്ചി ഏകദിനത്തില്‍ തന്റെ 41-ാം സെഞ്ച്വറി നേടിയ കോലി ഇന്ത്യയെ ജയത്തിന്റെ വക്കോളമെത്തിച്ചിരുന്നു. തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറിയാണ് കോലി ഏകദിനത്തില്‍ കണ്ടെത്തിയത്. ഇതോടെ ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 49 സെഞ്ച്വറിയെന്ന ലോക റെക്കോര്‍ഡിനടുത്തെത്തിയിരിക്കുകയാണ് താരം.

virat

ഓരോ ദിവസവും പ്രകടനം മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്ന താരമാണ് വിരാട് കോലിയെന്ന് ബാംഗര്‍ പറഞ്ഞു. പ്രകടനം മെച്ചപ്പെടുത്താനുള്ള നിരന്തരമായ ശ്രമമാണ് കോലിയെ വ്യത്യസ്തനാക്കുന്നത്. അതിലദ്ദേഹം ഓരോ ദിവസവും മുന്നേറിക്കൊണ്ടിരിക്കുന്നു. സ്ഥിരതയാര്‍ന്ന പ്രകടനവും പിഴവുകളില്ലാത്ത കളിക്കുവേണ്ടിയുള്ള അര്‍പ്പണവും കോലിയെ മികച്ച താരമാക്കുന്നതായും ബാംഗര്‍ വിലയിരുത്തി.

ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ 95 പന്തില്‍നിന്നും കോലി 123 റണ്‍സ് നേടിയിരുന്നു. എന്നാല്‍, സഹതാരങ്ങളുടെ പിന്തുണയില്ലാത്തതിനാല്‍ ഇന്ത്യ 32 റണ്‍സിന് തോറ്റു. ഇന്ത്യ കളി തോറ്റെങ്കിലും കോലിയുടെ ബാറ്റിങ് മികവ് തന്നെയാണ് ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാവിഷയം. ഇന്ത്യന്‍ ക്യാപ്റ്റന്‍ യുവ താരങ്ങള്‍ക്ക് മാതൃകയാണെന്ന് ബാംഗര്‍ പറയുന്നു.

2011ല്‍ യുവി മാജിക്ക്, ഇന്ത്യക്ക് ലോകിരീടം...19ല്‍ ആരാവും യുവിയുടെ പിന്‍ഗാമി? ഇവരിലൊരാള്‍ 2011ല്‍ യുവി മാജിക്ക്, ഇന്ത്യക്ക് ലോകിരീടം...19ല്‍ ആരാവും യുവിയുടെ പിന്‍ഗാമി? ഇവരിലൊരാള്‍

റാഞ്ചിയില്‍ ഇന്ത്യ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ തീരുമാനം തെറ്റായിരുന്നില്ലെന്നും ബാംഗര്‍ വ്യക്തമാക്കി. ഗ്രൗണ്ട്‌സ്മാന്‍ മഞ്ഞുവീഴ്ചയുണ്ടാകുമെന്നായിരുന്നു പ്രവചിച്ചത്. കഴിഞ്ഞദിവസം മഞ്ഞുവീഴ്ചയും ഉണ്ടായിരുന്നു. എന്നാല്‍, മത്സരദിവസം മഞ്ഞുവീഴ്ചയില്ലാത്തത് രണ്ടാമത് ബാറ്റ് ചെയ്യുന്നതിന് തിരിച്ചടിയായി. ഇന്ത്യയ്ക്ക് അടുത്ത മത്സരത്തില്‍ തിരിച്ചുവരാന്‍ കഴിയുമെന്നും ബാംഗര്‍ പറഞ്ഞു.

Story first published: Saturday, March 9, 2019, 14:38 [IST]
Other articles published on Mar 9, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X