വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യന്‍ തോല്‍വിക്കു മുഖ്യ കാരണം ചൂണ്ടിക്കാട്ടി കപില്‍... പിന്നെങ്ങനെ ജയിക്കും? എവിടെ രാഹുല്‍?

പത്തു വിക്കറ്റിനായിരുന്നു ആദ്യ ടെസ്റ്റില്‍ ഇന്ത്യയുട തോല്‍വി

മുംബൈ: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ അപരാജിത കുതിപ്പ് നടത്തിയ ടീം ഇന്ത്യക്കു ലഭിച്ച അപ്രതീക്ഷിത ഷോക്കായിരുന്നു ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടെസ്റ്റിലെ വന്‍ തോല്‍വി. പത്ത് വിക്കറ്റിന്റെ കനത്ത പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ലോക ചാംപ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ ഏഴു വിജയങ്ങള്‍ക്കു ശേഷം ഇന്ത്യയുടെ ആദ്യത്തെ തോല്‍വി കൂടിയായിരുന്നു ഇത്.

ടെസ്റ്റ്: ഇന്ത്യ ചെയ്തത് രണ്ട് അബദ്ധം!! വന്‍ തോല്‍വി ചോദിച്ചു വാങ്ങി... തുറന്നടിച്ച് മുന്‍ പാക് താരംടെസ്റ്റ്: ഇന്ത്യ ചെയ്തത് രണ്ട് അബദ്ധം!! വന്‍ തോല്‍വി ചോദിച്ചു വാങ്ങി... തുറന്നടിച്ച് മുന്‍ പാക് താരം

ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യക്കു ഇത്രയും കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നതിന്റെ കാരണം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസ നായകന്‍ കപില്‍ ദേവ്.

ടീമില്‍ ഇടയ്ക്കിടെ മാറ്റം

ഇന്ത്യന്‍ ടീമില്‍ ഇടക്കിടെ വരുത്തിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളാണ് പരാജയത്തിന്റെ പ്രധാനപ്പെട്ട കാരണങ്ങളിലൊന്നെന്നു കപില്‍ അഭിപ്രായപ്പെട്ടു. തങ്ങള്‍ കളിച്ചിരുന്ന കാലത്ത് ഇങ്ങനെയായിരുന്നില്ല. ഇപ്പോള്‍ എന്തൊക്കെയാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്? ഒരു ടീമിനെ വാര്‍ത്തെടുക്കുമ്പോള്‍ അതിലുള്‍പ്പെട്ട കളിക്കാര്‍ക്ക് ആത്മവിശ്വാസം നല്‍കുകയെന്നത് പ്രധാനപ്പെട്ട കാര്യമാണെന്നു കപില്‍ വിശദമാക്കി.

പുതിയ ടീം

വിമര്‍ശനാത്മകമായി വെല്ലിങ്ടണ്‍ ടെസ്റ്റിനെ വിലയിരുത്തുമ്പോള്‍ എന്തുകൊണ്ടാണ് ടീമില്‍ നമ്മള്‍ ഇത്രയും മാറ്റങ്ങള്‍ വരുത്തുന്നതെന്നു മനസ്സിലാവുന്നില്ലെന്നു കപില്‍ വ്യക്തമാക്കി. ഓരോ മല്‍സരത്തിലും പുതിയൊരു ഇന്ത്യന്‍ ടീമിനെയാണ് കാണുന്നത്. ടീമിലെ ഒരു കളിക്കാരനുപോലും സ്ഥാനം സ്ഥിരമല്ല. ടീമില്‍ സ്ഥാനം സുരക്ഷിതമല്ലെന്നു തോന്നിയാല്‍ അതു കളിക്കാരുടെ പ്രകടനത്തെയും ബാധിക്കുമെന്നു കപില്‍ ചൂണ്ടിക്കാട്ടി.

ശക്തമായ ബാറ്റിങ്‌നിര

ഇന്ത്യന്‍ ഡ്രസിങ് റൂമിലെ പ്രതിഭകളുടെ എണ്ണം കാണുമ്പോള്‍ ഏതൊരു എതിര്‍ ടീം ക്യാപ്റ്റനും ഭയപ്പെടുമെന്നു കപില്‍ പറഞ്ഞു. എന്തു ശക്തമായ ബാറ്റിങ് ലൈനപ്പാണ് ഇന്ത്യയുടേത്. ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സുകളിലും 200 റണ്‍സ് പോലും ടീമിന് തികയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വിദേശത്തു മാത്രമല്ല ഒരു പിച്ചിലും ഇന്ത്യക്കു ജയിക്കാന്‍ സാധിക്കില്ല. തന്ത്രങ്ങളൊരുക്കുന്നതിലും പ്ലാനിങിലും ഇന്ത്യ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും കപില്‍ നിര്‍ദേശിച്ചു.

എന്തിന് കളിക്കാരെ മാറ്റുന്നു?

എന്തിനാണ് ടീം മാനേജ്‌മെന്റ് ഓരോ മല്‍സരത്തിലും കളിക്കാരെ മാറ്റിക്കൊണ്ടിരിക്കുന്നതെന്നു കപില്‍ ചോദിക്കുന്നു. ഓരോ മല്‍സരത്തിലും ഒരുപിടി മാറ്റങ്ങള്‍ വരുത്തുന്നത് നല്ല കാര്യമായി തോന്നുന്നില്ല. ഓരോ ഫോര്‍മാറ്റിലെയും സ്‌പെഷ്യലിസ്റ്റ് താരങ്ങളിലാണ് ടീം മാനേജ്‌മെന്റ് വിശ്വാസമര്‍പ്പിക്കുന്നത്.

എവിടെ രാഹുല്‍?

കെഎല്‍ രാഹുല്‍ മികച്ച ഫോമിലാണ്. പക്ഷെ അദ്ദേഹം ടെസ്റ്റില്‍ പുറത്തിരിക്കുന്നു. ഒരു താരം ഫോമിലാണെങ്കില്‍ അയാള്‍ തീര്‍ച്ചയായും ടീമില്‍ സ്ഥാനമര്‍ഹിക്കുന്നുണ്ടെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും കപില്‍ പറഞ്ഞു.

ന്യൂസിലാന്‍ഡിനെതിരേ നേരത്തേ നടന്ന ടി20, ഏകദിന പരമ്പരകളില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത് രാഹുലായിരുന്നു. എന്നാല്‍ ടെസ്റ്റ് ടീമില്‍ നിന്നും തികച്ചും അപ്രതീക്ഷിതമായി താരം തഴയപ്പെടുകയായിരുന്നു.

Story first published: Tuesday, February 25, 2020, 14:08 [IST]
Other articles published on Feb 25, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X