വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

INDvENG: ബുംറയോടു പകരം വീട്ടാനിറങ്ങി! കളിയും മറന്നു- ഇംഗ്ലണ്ടിനെതിരേ മുന്‍ പേസര്‍

സ്റ്റീവ് ഹാര്‍മിസണിന്റേതാണ് വിമര്‍ശനം

1
ആന്‍ഡേഴ്‌സനു വേണ്ടി പകരം ചോദിക്കാനിറങ്ങി, പണി ഇരന്നു മേടിച്ചു | Oneindia Malayalam

ലോര്‍ഡ്‌സിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്കെതിരേ ഇംഗ്ലണ്ട് ബൗളിങ് നിരയുടെ പ്രകടനത്തെ വിമര്‍ശിച്ച് മുന്‍ ഇംഗ്ലീഷ് പേസര്‍ സ്റ്റീവ് ഹാര്‍മിസണ്‍. ഇതിഹാസ പേസര്‍ ജെയിം ആന്‍ഡേഴ്‌സനു വേണ്ടി പകരം ചോദിക്കാനിറങ്ങിയതു പോലെയായിരുന്നു ഇംഗ്ലണ്ടിന്റെ ബൗളിങെന്നും ഇതു കാരണം കളി തന്നെ അവരില്‍ നിന്നും വഴുതിപ്പോയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് ബാറ്റിങിനിടെ ആന്‍ഡേഴ്‌സനെതിരേ ബുംറ ചില ബൗണ്‍സറുകളെറിഞ്ഞിരുന്നു. ഇതിനു പകരം വീട്ടുകയെന്ന ലക്ഷ്യത്തോടെയെന്ന പോലെയായിരുന്നു ഇംഗ്ലീഷ് ബൗളര്‍മാര്‍ പന്തെറിഞ്ഞത്. ഈയൊരു കാര്യം മനസ്സില്‍ വച്ച് ബൗള്‍ ചെയ്തതു കാരണം ഇന്ത്യക്കു മല്‍സരത്തില്‍ പിടിമുറുക്കാന്‍ കഴിഞ്ഞുവെന്നും ഹാര്‍മിസണ്‍ അഭിപ്രായപ്പെട്ടു.

INDvENG: ഷമി ഹീറോടാ... സച്ചിനും ലാറയും വരെ പിന്നില്‍! കൈയടിച്ച് ക്രിക്കറ്റ് ലോകംINDvENG: ഷമി ഹീറോടാ... സച്ചിനും ലാറയും വരെ പിന്നില്‍! കൈയടിച്ച് ക്രിക്കറ്റ് ലോകം

IND vs ENG: ആതിഥേയരുടെ 'ചീട്ടുകീറി' ബുംറ-ഷമി കൂട്ടുകെട്ട്, ഇംഗ്ലണ്ടില്‍ ചരിത്ര റെക്കോഡ്IND vs ENG: ആതിഥേയരുടെ 'ചീട്ടുകീറി' ബുംറ-ഷമി കൂട്ടുകെട്ട്, ഇംഗ്ലണ്ടില്‍ ചരിത്ര റെക്കോഡ്

ഇംഗ്ലണ്ട് ഒരു ലക്ഷ്യബോധവുമില്ലാതെയായിരുന്നു ബൗള്‍ ചെയ്തത്. എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ചു പോലും അവര്‍ക്കു ധാരണയില്ലായിരുന്നു. റിഷഭ് പന്ത് പുറത്തായ ശേഷമുള്ള അര മണിക്കൂര്‍ ഇംഗ്ലണ്ടിന് എന്ത് ദുരന്തമാണ് സംഭവിച്ചത്. ഇന്ത്യയുടെ ഒമ്പത്, പത്ത് സ്ഥാനക്കാര്‍ ബാറ്റ് ചെയ്യവെ അവര്‍ക്കു ഒരു സ്ലിപ്പ് പോലുമില്ലായിരുന്നു, ഒരു പൊസിഷനിലും ക്യാച്ച് ചെയ്യാന്‍ ഫീല്‍ഡര്‍മാരെയും കണ്ടില്ല. വിരാട് കോലിക്കെതിരേയുള്ള ഒരു മികച്ച ബോള്‍ മുഹമ്മദ് ഷമിക്കും ജസ്പ്രീത് ബുംറയ്ക്കും മികച്ച ബോള്‍ തന്നെയാണെന്നും ഹാര്‍മിസണ്‍ നിരീക്ഷിച്ചു.

2

താരങ്ങള്‍ തമ്മില്‍ കളിക്കളത്തില്‍ വാക്‌പോരുണ്ടാവുന്നത് നല്ല എന്റര്‍ടെയ്ന്‍മെന്റാണ്. പാഷനുള്ള രണ്ടു ടീമുകള്‍ തമ്മില്‍ മുഖാമുഖം വരുന്നത് കാണാന്‍ നിങ്ങള്‍ക്കും ആഗ്രഹമുണ്ടാവും. പക്ഷെ ഇംഗ്ലണ്ട് കൂടുതലും ശ്രദ്ധിച്ചത് ജസ്പ്രീത് ബുംറയെയായിരുന്നു. ബൗണ്‍സറുകളെറിഞ്ഞ് അദ്ദേഹത്തെ പുറത്താക്കുന്നതില്‍ മാത്രമായിരുന്നു അവരുടെ മുഴുവന്‍ ശ്രദ്ധേയം. ഇന്ത്യ മനോഹരമായാണ് കളിച്ചതെന്നും ഹാര്‍മിസണ്‍ വിലയിരുത്തി.

അതേസമയം, നാലാംദിനം കളി അവസാനിക്കുന്നതു വരെയും അഞ്ചാം ദിനം രാവിലെ ആദ്യത്തെ കുറച്ച് മണിക്കൂറുകളിലും ഇംഗ്ലണ്ടിനായിരുന്നു കളിയില്‍ മുന്‍തൂക്കം. പക്ഷെ പിന്നീട് ഇന്ത്യ മല്‍സരത്തിന്റെ കടിഞ്ഞാണ്‍ ഏറ്റെടുക്കുകയായിരുന്നു. ഇതിനു ടീമിനെ സഹായിച്ചത് വാലറ്റക്കാരായ മുഹമ്മദ് ഷമിയും ജസ്പ്രീത് ബുംറയുമായിരുന്നു. അപരാജിതമായ ഒമ്പതാം വിക്കറ്റില്‍ 89 റണ്‍സാണ് ഇരുവരും ചേര്‍ന്നെടുത്തുത്തത്. ഇതിനിടെ ഷമി തന്റെ ഫിഫ്റ്റിയും പൂര്‍ത്തിയാക്കി. ഒടുവില്‍ ലഞ്ച് ബ്രേക്കിനു ശേഷം കളി പുനരാരംഭിച്ച് കുറച്ച് ഓവറുകള്‍ക്കു ശേഷം ഇന്ത്യ എട്ടു വിക്കറ്റിനു 298 റണ്‍സെന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഷമി 56 റണ്‍സോടെയും ബുംറ 34 റണ്‍സോടെയും പുറത്താവാതെ നിന്നു. 272 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇംഗ്ലണ്ടിനു ഇന്ത്യ നല്‍കിയത്.

70 ബോളില്‍ ആറു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമായിരുന്നു ഷമി 56 റണ്‍സ് നേടിയത്. ബുംറ 64 ബോളില്‍ മൂന്നു ബൗണ്ടറികളോടെയായിരുന്നു 34 റണ്‍സെടുത്തത്. ഇവരെക്കൂടാതെ മധ്യനിരയില്‍ അജിങ്ക്യ രഹാനെ (61), ചേതേശ്വര്‍ പുജാര (45) എന്നിവരും ഇന്ത്യക്കു വേണ്ടി മികച്ച ഇന്നിങ്‌സുകള്‍ കളിച്ചിരുന്നു. മൂന്നു വിക്കറ്റെടുത്ത മാര്‍ക്ക് വുഡായിരുന്നു ഇംഗ്ലീഷ് ബൗളര്‍മാരില്‍ മികച്ചുനിന്നത്. ഓലി റോബിന്‍സണും മോയിന്‍ അലിയും രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു. നേരത്തേ ഇംഗ്ലണ്ടിനു ഒന്നാമിന്നിങ്‌സില്‍ 27 റണ്‍സിന്റെ നേരിയ ലീഡാണുണ്ടായിരുന്നത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാമിന്നിങ്‌സിലെടുത്തത് 364 റണ്‍സായിരുന്നു. മറുപടിയില്‍ ഇംഗ്ലണ്ട് ഒന്നാമിന്നിങ്‌സില്‍ 391ന് പുറത്താവുകയായിരുന്നു.

Story first published: Monday, August 16, 2021, 22:45 [IST]
Other articles published on Aug 16, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X