ഋഷഭ് പന്ത് ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ പുറത്ത്; പകരക്കാരനാര്?
രാജ്‌കോട്ട്: ഓസ്ട്രേലിയക്കെതിരെ രാജ്‌കോട്ടില്‍ നടക്കാനിരിക്കുന്ന ഏകദിന മത്സരത്തില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് കളിക്കില്ല. മുംബൈയില്‍ നടന്ന ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയന്‍ ബൗളര്‍ പാറ്റ് കുമ്മിന്‍സ് എറിഞ്ഞ ബൗണ്‍സര്‍ ഹെല്‍മെറ്റില്‍ കൊണ്ട് പരിക്കേറ്റ പന്ത് ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരുന്നു. അതുകൊണ്ടുതന്നെ താരം ഇന്ത്യന്‍ ടീമിനൊപ്പം രാജ്‌കോട്ടിലേക്ക് യാത്ര ചെയ്തിരുന്നില്ല.
ഡോക്ടര്‍മാരുടെ പരിശോധനയ്ക്കുശേഷം ആശുപത്രിയില്‍നിന്നും ഡിസ്ചാര്‍ജ് ചെയ്യപ്പെട്ട പന്ത് ബെംഗളുരില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്തും. ഇവിടെനിന്നുള്ള റിപ്പോര്‍ട്ട് പ്രകാരമാണ് താരം മൂന്നാം ഏകദിനത്തില്‍ കളിക്കുമോ എന്ന കാര്യം വ്യക്തമാവുകയുള്ളൂ. പരിക്കേറ്റ താരങ്ങള്‍ക്ക് ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ പരിശോധനയില്ലാതെ വീണ്ടും ഇന്ത്യന്‍ ടീമിനൊപ്പം ചേരാന്‍ അനുമതിയില്ല.

ബെംഗളുരുവില്‍ ജനുവരി 19നാണ് മൂന്നാം ഏകദിന മത്സരം നടക്കുക. പന്ത് ഈ മത്സരത്തില്‍ കളിച്ചേക്കുമെന്നാണ് സൂചന. അതേസമയം, പന്തിന് പകരം രണ്ടാം ഏകദിനത്തില്‍ പുതിയ വിക്കറ്റ് കീപ്പറെ ഉള്‍പ്പെടുത്തിയിട്ടില്ല. ആദ്യ മത്സരത്തില്‍ പന്തിന് പകരം കെ എല്‍ രാഹുലാണ് വിക്കറ്റ് കീപ്പറായത്. രാഹുല്‍ തന്നെയാകും രണ്ടാം മത്സരത്തിലും വിക്കറ്റിന് പിന്നിലുണ്ടാവുക.
ആദ്യ മത്സരത്തില്‍ ഇന്ത്യ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയിരുന്നു. ഇന്ത്യ 49.1 ഓവറില്‍ 255ന് പുറത്തായപ്പോള്‍ മറുപടി ഇന്നിംഗ്സില്‍ ഓസീസ് 37.4 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ജയത്തിലെത്തി. ഓസ്‌ട്രേലിയന്‍ ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണര്‍ (128), ആരോണ്‍ ഫിഞ്ച് (110) എന്നിവരുടെ സെഞ്ച്വറികളാണ് ഓസ്‌ട്രേലിയയ്ക്ക് ജയം അനായാസമാക്കിയത്. മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ 1-0 എന്ന നിലയില്‍ സന്ദര്‍ശകര്‍ മുന്നിലെത്തിയതോടെ ഇന്ത്യയ്ക്ക് രണ്ടാം മത്സരം നിര്‍ണായകമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications