വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

INDvENG: രോഹിത്തിന്റെ പുറത്താവലില്‍ രാഹുലിനും പങ്ക്! എങ്ങനെയെന്നു ലക്ഷ്മണ്‍ പറയുന്നു

36 റണ്‍സാണ് രോഹിത്തിനു നേടാനായത്

ടെസ്റ്റില്‍ നന്നായി തുടങ്ങിയ ശേഷം പതിവുപോലെ വിക്കറ്റ് വലിച്ചെറിയുന്ന ശീലം ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ ഇത്തവണയും തെറ്റിച്ചില്ല. ഏറ്റവും ചുരുങ്ങിയത് ഫിഫ്റ്റിയെങ്കിലും നേടാമായിരുന്ന ഇന്നിങ്‌സില്‍ അതു 14 റണ്‍സ് മാത്രമേ അദ്ദേഹത്തിനു പിഴയ്ക്കുകയായിരുന്നു. ഇംഗ്ലണ്ടിനെതതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ 36 റണ്‍സാണ് രോഹിത്തിനു നേടാനായത്. 107 ബോളില്‍ ആറു ബൗണ്ടറികള്‍ ഉള്‍പ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. ഓലി റോബിന്‍സണിനെതിരേ പുള്‍ ഷോട്ടിനു ശ്രമിച്ച രോഹിത്തിനെ ഫൈന്‍ ലെഗില്‍ സാം കറെന്‍ പിടികൂടുകയായിരുന്നു.

ഓപ്പണിങ് വിക്കറ്റില്‍ കെഎല്‍ രാഹുലിനോടൊപ്പം 97 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി മുന്നേറവെയായിരുന്നു രോഹിത് തീര്‍ത്തും അനാവശ്യമായ ഒരു ഷോട്ടിനു ശ്രമിച്ച് വിക്കറ്റ് കളഞ്ഞുകുളിച്ചത്. കളിയുടെ ഈ ഘട്ടത്തില്‍ ഇങ്ങനെയൊരു ഷോട്ട് എന്തിനായിരുന്നുവെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. രോഹിത്തിന്റെ പുറത്താവലിനെക്കുറിച്ച് വിലയിരുത്തല്‍ നടത്തിയിരിക്കുകയാണ് മുന്‍ ഇതിഹാസ ബാറ്റ്‌സ്മാന്‍ വിവിഎസ് ലക്ഷ്മണ്‍.

 രാഹുലിനും പങ്ക്

രാഹുലിനും പങ്ക്

രോഹിത് പുറത്തായതില്‍ ബാറ്റിങ് പങ്കാളിയായ രാഹുലിനും പങ്കുണ്ടെന്ന ആശ്ചര്യപ്പെടുത്തുന്ന നിരീക്ഷണമാണ് ലക്ഷ്മണ്‍ നടത്തിയിരിക്കുന്നത്. ഇതിനുള്ള കാരണങ്ങളും അദ്ദേഹം നിരത്തുന്നുണ്ട്. രോഹിത് ഏറ്റവും നന്നായി കളിക്കുന്ന ഷോട്ടുകളിലൊന്നാണ് പുള്‍ ഷോട്ട്. പക്ഷെ ചില സമയങ്ങളില്‍ ഷോട്ട് കളിക്കുമ്പോള്‍ ശരിയായ പൊസിഷനില്‍ അല്ലാത്തതു കാരണം അതു വായുവില്‍ ഉയരുകയും ക്യാച്ചാവുകയും ചെയ്യാറുണ്ട്. കുറച്ചു മുമ്പ് ഒരു റണ്ണൗട്ടില്‍ നിന്നും രക്ഷപ്പെട്ടത് രോഹിത്തിന്റെ എകാഗ്രതയെ ബാധിച്ചിട്ടുണ്ടാവാമെന്നും അതു കാരണമാണ് ടൈമിങ് പാളിയതെന്നുമെന്നാണ് തനിക്കു തോന്നുന്നതെന്നു ലക്ഷ്മണ്‍ വിലയിരുത്തി.

 ചില തെറ്റിദ്ദാരണകള്‍

ചില തെറ്റിദ്ദാരണകള്‍

ഇന്നു രാവിലത്തെ സെഷനില്‍ രോഹിത്തും രാഹുലും തമ്മില്‍ ബാറ്റിങിനിടെ ചുരുങ്ങിയത് രണ്ടോ, മൂന്നോ തവണ തെറ്റിദ്ധാരണകള്‍ സംഭവിച്ചിട്ടുണ്ട്. ഇതു രോഹിത്തിന്റെ ഏകാഗ്രതയെയും ബാധിച്ചിട്ടുണ്ടാവാം. തുടര്‍ന്നാവാം അദ്ദേഹത്തിനു പുള്‍ ഷോട്ടിനു ശ്രമിക്കവെ പിഴവ് പറ്റിയത്. ഇതോടെ പ്രതീക്ഷിച്ച ഫലം ലഭിക്കാതെ ബോള്‍ ഫീല്‍ഡറുടെ കൈകളില്‍ കലാശിക്കുകയും ചെയ്തതായി ലക്ഷ്മണ്‍ വിശദീകരിക്കുന്നു.

 പുറത്താവലില്‍ ഒരേ പാറ്റേണ്‍

പുറത്താവലില്‍ ഒരേ പാറ്റേണ്‍

വിദേശത്തു രോഹിത്തിന്റെ പുറത്താവലില്‍ ഒരു പാറ്റേണുണ്ടെന്നു ലക്ഷ്മണ്‍ വിലയിരുത്തി. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ബ്രിസ്ബണിലും ഇതു സംഭവിച്ചു. അന്നു ശുഭ്മാന്‍ ഗില്ലിനോടൊപ്പം മികച്ച കൂട്ടുകെട്ടുണ് രോഹിത്തുണ്ടാക്കിയത്. പക്ഷെ പിന്നാലെ വിക്കറ്റ് കൈവിട്ടു. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേ രണ്ടിന്നിങ്‌സുകളിലും അദ്ദേഹം പിഴവ് ആവര്‍ത്തിച്ചു. ആദ്യ ഇന്നിങ്‌സില്‍ നന്നായി കഠിനാധ്വാനം ചെയ്തിട്ടും ഓഫ്സ്റ്റംപിന് പുറത്തേക്കു പുറത്തേക്കു പോയ ബോള്‍ കളിച്ച് വിക്കറ്റ് നഷ്ടപ്പെടുത്തുകയായിരുന്നുവെന്നും ലക്ഷ്മണ്‍ ചൂണ്ടിക്കാട്ടി.
രണ്ടാമിന്നിങ്‌സില്‍ ബോള്‍ ലീവ് ചെയ്യാന്‍ ശ്രമിക്കവെയാണ് രോഹിത് പുറത്തായത്. ഇതു കളിക്കേണ്ട ബോളായിരുന്നു. ക്രീസില്‍ നിലയുറപ്പിച്ച് കളിക്കാനായതില്‍ രോഹിത്തിനു സന്തോഷമുണ്ടാവും. വിദേശ സാഹചര്യങ്ങളിലും തനിക്കു തിളങ്ങാനാവുമെന്നു തെളിയിക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടാവും. വരാനിരിക്കുന്ന ഇന്നിങ്‌സുകളില്‍ രോഹിത് ഉറപ്പായും ഈ തുടക്കങ്ങള്‍ വലിയ സ്‌കോറുകളാക്കി മാറ്റുമെന്നാണ് താന്‍ കരുതുന്നതെന്നും ലക്ഷ്മണ്‍ അഭിപ്രായപ്പെട്ടു.

 ഇന്ത്യക്കു തകര്‍ച്ച

ഇന്ത്യക്കു തകര്‍ച്ച

മികച്ച തുടക്കത്തിനു ശേഷം ഇംഗ്ലണ്ടിനെതിരേ ഒന്നാന്നിങ്‌സില്‍ ഇന്ത്യക്കു ബാറ്റിങ് തകര്‍ച്ച നേരിടുകയാണ്. മഴയെ തുടര്‍ന്നു കളി നിര്‍ത്തി വയ്ക്കുമ്പോള്‍ ഇന്ത്യ നാലു വിക്കറ്റിന് 125 റണ്‍സെന്ന നിലയിലാണ്. രാഹുലും (57) റിഷഭ് പന്തുമാണ് (7) ക്രീസില്‍. ആറു വിക്കറ്റുകള്‍ ശേഷിക്കെ ഇംഗ്ലണ്ടിനേക്കാള്‍ 58 റണ്‍സിന് പിറകിലാണ് ഇന്ത്യ. വിക്കറ്റ് പോവാതെ 97 റണ്‍സെന്ന നിലയില്‍ നിന്നാണ് തുടരെ നാലു വിക്കറ്റുകള്‍ കൈവിട്ട് ഇന്ത്യ തകര്‍ന്നത്. ചേതേശ്വര്‍ പുജാര (4), നായകന്‍ വിരാട് കോലി (0) എന്നിവരെ അടുത്തടുത്ത ഓവറുകളില്‍ ഇന്ത്യക്കു നഷ്ടമാവുകയായിരുന്നു. കോലി ഗോള്‍ഡന്‍ ഡെക്കായാണ് ക്രീസ് വിട്ടത്. അജിങ്ക്യ രഹാനെ (5) റണ്ണൗട്ടായി മടങ്ങുകയായിരുന്നു.

Story first published: Friday, August 6, 2021, 8:28 [IST]
Other articles published on Aug 6, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X