ഷൈജു വെളുത്ത പന്താണ് ഇന്നത്തെ കളിക്ക് ഉപയോഗിക്കുന്നത് എന്ന് തോന്നുന്നു, ധോണിയുടെ ബാറ്റില്‍ നിന്നും അതാ ഒരു ബൂം ചിക്ക് വാ വാ ഷോട്ട്, റെയ്‌നയുടെ പറന്ന് പറന്ന് ചെന്ന് ആകാശത്ത് മൂന്ന് തവണ വലം വെച്ച് ഫീല്‍ഡറുടെ കയ്യിലേക്ക്.... എന്താ സംഭവമെന്ന് മനസിലായോ. ലോകകപ്പ് ക്രിക്കറ്റ് ഏഷ്യാനെറ്റ് മൂവീസിലും സംപ്രേക്ഷണം ചെയ്യുന്നു എന്ന് കേട്ടവര്‍ കമന്ററികള്‍ ഒന്ന് ഊഹിച്ച് പറഞ്ഞതാണ്.
മകരവിളക്കിന് കമന്ററി പറയുന്നത് പോലുള്ള കളിപറച്ചില്‍ സി സി എല്ലിലും മറ്റും കേട്ട് ശീലിച്ചതാകണം ആള്‍ക്കാരെ കൊണ്ട് ഇങ്ങനെ പറയിപ്പിച്ചത്. മുപ്പതിനായിരം പേര്‍ക്ക് ഇരിക്കാവുന്ന സ്‌റ്റേഡിയമാണെങ്കിലും ലക്ഷക്കണക്കിന് കാണികളാണ് ഈ കളി സ്‌റ്റേഡിയത്തില്‍ കണ്ടുകൊണ്ടിരിക്കുന്നത് എന്ന് തുടങ്ങിയ വിദഗ്ധ കമന്ററികളും സി സി എല്ലില്‍ കേട്ടിരുന്നു.

മലയാളത്തില്‍ ക്രിക്കറ്റ് കമന്ററി എത്ര ബോറായിരിക്കും എന്ന് മനസിലാക്കിത്തന്നത് കൊച്ചിയിലെ ഏകദിനമാണ്. അതാ ഗില്‍ക്രിസ്റ്റ് പുറകിലേക്ക് തട്ടിയിട്ട പന്തില്‍ രണ്ട് റണ്‍ ഓടി.. എന്നൊക്കെ കേട്ടാല്‍ ആരും ചിരിച്ചുപോകില്ലേ. കമന്ററി പറയുന്നവര്‍ക്ക് കളിയെക്കുറിച്ച് വലിയ പിടി കൂടിയില്ലെങ്കില്‍ പറയുകയും വേണ്ട. ദേശീയ ഗെയിംസിലെ മലയാളം കമന്ററിയെക്കുറിച്ചുമുണ്ട് രസകരമായ ചില കമന്റുകള്‍.
എന്തായാലും പതിനഞ്ചാം തീയതി മുതല്‍ നമ്മുടെ സ്വന്തം ഏഷ്യാനെറ്റിലും ലോകകപ്പ് ക്രിക്കറ്റ് നേരിട്ടുകാണാം. ആദ്യ കളി ഇന്ത്യയും പാകിസ്താനും തമ്മിലാണ്. ലോകകപ്പ് സംപ്രേഷണത്തിന്റെ മുഴുവന്‍ വിവരങ്ങളും ചുവടെ.
| BROADCASTER | TERRITORY (COUNTRIES) |
| Fiji TV (Live Matches) | Pacific Islands Cook Islands, Fiji, Nauru, Samoa, American Samoa, Tokelau, Solomon Islands, Tonga, Tuvalu, Vanuatu, Niue, Palau, Federal States of Micronesia, Kiribati, Marshall Islands, Papua New Guinea, Tahiti, New Caledonia |
| Fiji Broadcasting Corporation (Highlights Only) | Fiji |
| SKY TV (various channels) Prime | New Zealand |
| Fox Sports Australia (various channels)Channel 9 | Australia |
| Now TV (PCCW) | Hong Kong |
| EMTV | Papua New Guniea |
| Star Cricket (Starhub & Singtel) | Singapore |
| SLRC | Sri Lanka |
| Bangladesh TV, Maasranga TV, Gazi TV | Bangladesh |
| Star Sports 1,Star Sports 2 (13 matches), Star Sports 3, Star Sports 4(13 matches), SS HD 1SS HD 2, Star Vijay, Asianet Plus (Malayalam), Star Vijay (Tamil), Jalsha Movies (Bengali), Suvarna Plus (Kannada) | Indian Sub-Continent (excluding Pakistan), India, Bangladesh, Nepal, Sri Lanka, Maldives, Bhutan |
| Doordarshan (India Matches & Final) | India |
| Pakistan Television (Sports),PTV (Home), Ten Sports | Pakistan |
| To be announced in due course | Afghanistan |
| OSN SPORT CRICKET | Middle East & North Africa, Algeria, Egypt, Libya, Mauritania, Morocco, Sudan, Tunisia and Bahrain, Iran, Iraq, Israel, Jordan, Kuwait, Lebanon, Oman, Qatar, Saudi Arabia, Syria, United Arab Emirates, West Bank and Gaza, Western Sahara, Yemen |
| SuperSport | Sub Saharan Africa & South Africa, Angola, Benin, Botswana, Burkina Faso, Burundi, Cameroon, Cape Verde, Central African Republic, Chad, Comoros Islands, Congo, Democratic Republic of Congo, Djibouti, Equatorial Guinea, Eritrea, Ethiopia, Gabon, Gambia, Ghana, Guinea, Guinea Bissau, Ivory Coast, Kenya, Lesotho, Liberia, Madagascar, Malawi, Mali, Mauritania, Mayotte, Mozambique, Namibia, Niger, Nigeria, Reunion, Rwanda, St Helena, Sao Tome and Principe, Senegal, Seychelles, Sierra Leone, Somalia, Swaziland, Tanzania, Togo, Uganda, Zambia, Zaire, Zimbabwe & South Africa |
| SABC (SABC 3 - 30 matches) | South Africa |
| Starsports.com | Central Asia, South and East Asia, South Asia, Parts of West Asia, Continental Europe, Pacific Islands |
| SKY Sports 1, SKY Sports 2/Sky Sports World Cup, SKY Sports 3, SKY Sports 4, SKY Sports HD1, SKY Sports HD2, SKY Sports HD3, SKY Sports HD4, SKY Sports News HQ | England, Wales, Scotland and Republic of Ireland |
| ITV (Free-to-air Highlights) | United Kingdom |
| ESPN | Caribbean / South America / Central America Antarctica, Argentina, Aruba, Ascension Island, Belize, Bolivia, Bonaire, Brazil, Chile, Colombia, Costa Rica, Curacao, Dominican Republic, Ecuador, El Salvador, Falkland Islands, French Guiana, Guatemala, Guyana, Honduras, Nicaragua, Panama, Paraguay, Peru, Suriname, Uruguay, Venezuela, Antigua & Barbuda, Bahamas, Barbados, Bermuda, Cayman Islands, Cuba, Dominica, Grenada, Guadeloupe, Haiti, Jamaica, Martinique, Saint Barthelemy, St. Kitts & Nevis, St. Lucia, Anguilla, Tortola, Montserrat, Saba, St. Eustatius, St. Maarten, St. Vincent and the Grenadines, Trinidad & Tobago, and Turks & Caicos Islands, USA, Puerto Rico, Guam, St Pierre and Miquelon, the British Virgin Islands, the United States Virgin Islands, Mexico, Nicaragua and Panama |
| Sportsnet | Canada |