Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടീമില്‍ നിലനില്‍ക്കുക എളുപ്പമല്ല, കാരണം അവര്‍; തുറന്നു പറഞ്ഞ് കേദാര്‍ ജാദവ്

ബേ ഓവല്‍: ഇന്ത്യന്‍ ടീമില്‍ മികച്ച ഫോമില്‍ കളിക്കുന്ന താരമാണ് കേദാര്‍ ജാദവ് പന്തുകൊണ്ടും ബാറ്റുകൊണ്ട് ടീമിന് നിര്‍ണായക സമയങ്ങളില്‍ വിശ്വസിക്കാവുന്ന താരമായി വളര്‍ന്നിട്ടുണ്ട് ജാദവ്. എന്നാല്‍, ഓള്‍റൗണ്ടറെന്ന നിലയില്‍ ജാദവിന്റെ സ്ഥാനം ടീമില്‍ സ്ഥിരതയില്ലാത്തതാണ്. നേരത്തെതന്നെ പല അവസരങ്ങളിലും താരത്തിന് ടീമില്‍നിന്നും പുറത്തുപോകേണ്ടിവന്നിട്ടുണ്ട്.

Kedar Jadhav

ടീമില്‍ നില്‍നില്‍ക്കുക എളുപ്പമല്ലെന്ന് ജാദവും തുറന്നു പറയുകയാണ്. ഒരുപിടി ഓള്‍റൗണ്ടര്‍മാര്‍ ടീമിലേക്ക് തെരഞ്ഞെടുക്കാന്‍ സാധ്യതയുള്ളവരാണെന്നും അതുകൊണ്ടുതന്നെ പ്രകടനത്തില്‍ സ്ഥിരത കാണിക്കുക പ്രധനമാണന്നും ജാദവ് പറഞ്ഞു. ഒരു സ്ഥാനത്തുവേണ്ടി ഒട്ടേറെ മികച്ചവരുണ്ടാകുന്നത് എന്തുകൊണ്ടും നല്ലതുതന്നെയാണ്. ആര്‍ക്ക് അവസരം കിട്ടിയാലും നന്നായി പ്രകടനം നടത്തണമെന്ന തോന്നലുളവാക്കാന്‍ അത് നല്ലതാണെന്നും താരം പറഞ്ഞു.

ഓസ്‌ട്രേലിയയിലെ നിലവാരമുള്ള പ്രകടനത്തിനുശേഷം ന്യൂസിലന്‍ഡിലും ജാദവ് മികവു കാട്ടുന്നുണ്ട്. എന്നാല്‍, ലോകകപ്പ് ടീമിലേക്കുള്ള സെലക്ഷന്‍ കളിക്കാര്‍ ചിന്തിക്കുന്നതുപോലെയല്ലെന്ന് ജാദവ് വ്യക്തമാക്കി. എല്ലാ സെലക്ടര്‍മാരുടെ കൈയ്യിലാണ്. അവരാണ് ഏതു താരത്തെ കളിപ്പിക്കണമെന്ന് തീരുമാനിക്കുന്നത്. ഓരോരുത്തരും മികച്ച പ്രകടനം നടത്തുന്നു. ആരോഗ്യകരമായ മത്സരം ടീമിന്റെ നിലവാരമുയര്‍ത്തുമെന്നും താരം ചൂണ്ടിക്കാട്ടി. ഇന്ത്യയ്ക്കായി മാച്ച് വിന്നിങ് പ്രകടനം നടത്തിയിട്ടുള്ള ജാദവ് ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുമെന്നാണ് കരുതുന്നത്. പാര്‍ട് ടൈം സ്പിന്നര്‍ എന്ന നിലയില്‍ ജാദവിന്റെ പ്രകടനം ക്യാപ്റ്റന്‍ വിരാട് കോലിക്ക് തുണയാകാറുണ്ട്.

Story first published: Sunday, January 27, 2019, 14:46 [IST]
Other articles published on Jan 27, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+