വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കേമന്‍ സച്ചിനോ, കോലിയോ? സംശയം വേണ്ട കോലി തന്നെ!! എല്ലാം കണക്കുകള്‍ പറയും...

സച്ചിന്റെ പല റെക്കോര്‍ഡുകളും കോലി തകര്‍ത്തുകഴിഞ്ഞു

By Manu
കോലിയുടെയും സച്ചിന്റെയും പ്രകടനങ്ങള്‍ | Oneindia Malayalam

മുംബൈ: ക്രിക്കറ്റ് ലോകത്തെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം സച്ചിന്‍ ടെണ്ടുല്‍ക്കറും വിരാട് കോലിയും തമ്മിലുളള താരതമ്യമാണ്. ഇവരില്‍ ആരാണ് ഏറ്റവും കേമനെന്ന കാര്യത്തിലാണ് ആരാധകര്‍ തമ്മില്‍ പോരാട്ടം നടക്കുന്നത്. സച്ചിന്റെ പല റെക്കോര്‍ഡുകളും ഇതിനകം പഴങ്കഥയാക്കിയ കോലി ഇതേ ഫോമില്‍ തുടര്‍ന്നാല്‍ വിരമിക്കുമ്പോഴേക്കും ക്രിക്കറ്റിലെ എക്കാലത്തെയും വലിയ ഇതിഹാസമാവുമെന്നും വിലയിരുത്തപ്പെടുന്നു.

നിദാഹാസ് ഫ്‌ളോപ്പില്‍ നിന്നും നാഗ്പൂര്‍ ഹീറോയിലേക്ക്... ശങ്കറിന്റെ തിരിച്ചുവരവ്, ദ്രാവിഡിന് നന്ദി നിദാഹാസ് ഫ്‌ളോപ്പില്‍ നിന്നും നാഗ്പൂര്‍ ഹീറോയിലേക്ക്... ശങ്കറിന്റെ തിരിച്ചുവരവ്, ദ്രാവിഡിന് നന്ദി

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ കോലി കരിയറിലെ 40ാം സെഞ്ച്വറി കണ്ടെത്തിയിരുന്നു. ഇനി സച്ചിന്റെ ലോക റെക്കോര്‍ഡിനൊപ്പമെത്താന്‍ അദ്ദേഹത്തിന് ഒമ്പതു സെഞ്ച്വറികള്‍ കൂടി മതി. ഏകദിനത്തില്‍ കോലിയുടെയും സച്ചിന്റെയും പ്രകടനങ്ങള്‍ ഒന്നു താരതമ്യം ചെയ്യാം.

224 ഏകദിനങ്ങള്‍

224 ഏകദിനങ്ങള്‍

ഇതുവരെ 224 ഏകദിന മല്‍സരങ്ങളിലാണ് കോലി കളിച്ചിട്ടുള്ളത്. 60.03 എന്ന തകര്‍പ്പന്‍ ശരാശരിയില്‍ 10,686 റണ്‍സ് അദ്ദേഹം നേടിക്കഴിഞ്ഞു. 40 സെഞ്ച്വറികളും 49 ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. 92.61 ആണ് ഇന്ത്യന്‍ നായകന്റെ സ്‌ട്രൈക്ക് റേറ്റ്.
അതേസമയം, സച്ചിന്‍ ഇത്രയു മല്‍സരങ്ങള്‍ കഴിഞ്ഞപ്പോള്‍ കോലിയേക്കാള്‍ ഏറെ പിന്നിലായിരുന്നുവെന്നു കാണാം. റണ്‍സിന്റെ കാര്യത്തിലും സെഞ്ച്വറികളുടെ എണ്ണത്തിലും ബാറ്റിങ് ശരാശരിയിലുമെല്ലാം കോലി തന്നെയാണ് കിങ്.
224 മല്‍സരങ്ങളില്‍ നിന്നും 8350 റണ്‍സാണ് സച്ചിന്റെ സമ്പാദ്യം. 23 സെഞ്ച്വറികളും 44 ഫിഫ്റ്റികളും മാത്രമേ അദ്ദേഹത്തിനു നേടാനായിട്ടുള്ളൂ. 42.6 ആയിരുന്നു സച്ചിന്റെ ശരാശരി. സ്‌ട്രൈക്ക് റേറ്റാവട്ടെ 86.45 ആണ്.

റണ്‍ചേസ്

റണ്‍ചേസ്

റണ്‍ചേസിന്റെ കാര്യത്തിലും കോലിക്കു കോലിക്കു മുന്നില്‍ സച്ചിന് രണ്ടാംസ്ഥാനം മാത്രമേയുള്ളൂ. 224 ഏകദിനങ്ങളില്‍ റണ്‍ചേസ് പരിഗണിക്കുമ്പോള്‍ കോലിക്കു ഞെട്ടിക്കുന്ന ശരാശരിയാണുള്ളത്. 68.44 ആണ് അദ്ദേഹത്തിന്റെ ശരാശരി. സ്‌ട്രൈക്ക് റേറ്റാവട്ടെ 94.51ഉം. 166 റണ്‍ചേസുകളില്‍ 28ലും കോലി നോട്ടൗട്ടാവുകയായിരുന്നു. എന്നാല്‍ സച്ചിന്റെ ശരാശരി 42.33 മാത്രമാണ്. 88.44 ആയിരുന്നു അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ്.
ഫിറ്റ്‌നസിന്റെ കാര്യത്തിലും കോലി വേറെ ലെവലാണ്. ആധുനിക ക്രിക്കറ്റിലെ താരങ്ങളെപ്പോലെ ഫിറ്റ്‌നസില്‍ അത്ര ശ്രദ്ധ പുലര്‍ത്തുന്നവരായിരുന്നില്ല സച്ചിന്റെ കാലഘട്ടത്തിലുള്ളവര്‍. അതിവേഗം സിംഗിളുകളും ഡബിളുകളുമെടുത്ത് സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്ന കാര്യത്തിലും സച്ചിനേക്കാള്‍ കേമന്‍ കോലി തന്നെ.

വലിയ ടൂര്‍ണമെന്റുകള്‍

വലിയ ടൂര്‍ണമെന്റുകള്‍

ഇനി ലോകകപ്പുള്‍പ്പെടെയുള്ള വലിയ ടൂര്‍ണമെന്റുകളില്‍ കോലിയുടെയും സച്ചിന്റെയു ബാറ്റിങ് ഒന്നു പരിശോധിക്കാം. ലോകകപ്പ്, ചാംപ്യന്‍സ് ട്രോഫി എന്നിവയില്‍ 55.8 ആണ് കോലിയുടെ ബാറ്റിങ് ശരാശരി. 29 ഇന്നിങ്‌സുകളില്‍ രണ്ടു സെഞ്ച്വറികളും ആറു അര്‍ധസെഞ്ച്വറികളും ഇതിലുള്‍പ്പെടുന്നു.
സച്ചിനും ഇക്കാര്യത്തില്‍ മോശമല്ല. 52.4 ശരാശരിയില്‍ ഏഴു സെഞ്ച്വറികളും 16 ഫിഫ്റ്റികളുമുള്‍പ്പെടെ 2700 റണ്‍സും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ നേടിയിട്ടുണ്ട്. ലോകകപ്പില്‍ കോലിയേക്കാള്‍ കൂടുതല്‍ മല്‍സരങ്ങള്‍ കളിച്ചിട്ടുള്ളത് സച്ചിനാണ്. 1996, 2003 ലോകകപ്പുകളിലെ ടോപ്‌സ്‌കോറര്‍ മാസ്റ്റര്‍ ബാസ്റ്ററായിരുന്നു. 2011ലെ ലോകകപ്പില്‍ ഇന്ത്യക്കായി കൂടുതല്‍ റണ്‍സെടുത്തതും അദ്ദേഹം തന്നെ.
2011, 15 ലോകകപ്പുകളില്‍ മോശമല്ലാത്ത പ്രകടനമാണ് കോലി കാഴ്ചവച്ചിട്ടുള്ളത്. 2013, 17ലെ ചാംപ്യന്‍സ് ട്രോഫിയിലും കോലി മോശമാക്കിയില്ല. എന്നാല്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ സച്ചിനെപ്പോലൊരു ആധിപത്യം കോലിക്ക് ഇല്ല.

Story first published: Thursday, March 7, 2019, 15:03 [IST]
Other articles published on Mar 7, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X