വിദേശത്ത് ടീം ഇന്ത്യയുടെ അവിസ്മരണീയ ടെസ്റ്റ് ജയങ്ങള്‍... വിജയരഹസ്യം ഇവയാണ്!! മൂന്നെണ്ണം മാത്രം

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ചിടത്തോളം മികച്ച വര്‍ഷങ്ങളിലൊന്നായിരുന്നു 2018. നിശ്ചിത ഓവര്‍ മല്‍സരങ്ങളില്‍ മാത്രമല്ല ടെസ്റ്റിലും ചില അവിസ്മരണീയ വിജയങ്ങള്‍ സ്വന്തമാകക്കാന്‍ വിരാട് കോലിക്കും സംഘത്തിനും കഴിഞ്ഞു.
ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിങ്ങനെ അസാധ്യമെന്നു കരുതിയ ഇടങ്ങളില്‍പ്പോലും ടെസ്റ്റില്‍ ഇന്ത്യ ചില ജയങ്ങള്‍ കൊയ്തിരുന്നു. വിദേശത്തെ ടെസ്റ്റില്‍ നേടിയ ജയങ്ങള്‍ പരിശോധിച്ചാല്‍ മൂന്നു കാര്യങ്ങള്‍ ഇവയിലെല്ലാം നിര്‍ണായകമായമായി കാണാനനാവും. ഇവ എന്തൊക്കെയാണെന്നു നോക്കാം.

ചേതേശ്വര്‍ പുജാര
ടെസ്റ്റില്‍ ടീം ഇന്ത്യക്ക് ഏറ്റവുമധികം ആശ്രയിക്കാവുന്ന താരം താന്‍ തന്നെയാണന്ന് ചേതേശ്വര്‍ പുജാര വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ്. പ്രതിസന്ധി ഘട്ടങ്ങളില്‍ മൂന്നാമനായി ക്രീസിലെത്തിയ ശേഷം നിരവധി മാച്ച് വിന്നിങ് ഇന്നിങ്‌സുകളാണ് അദ്ദേഹം കളിച്ചിട്ടുള്ളത്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ വാണ്ടറേഴ്‌സ് ടെസ്റ്റില്‍ 50ഉം ഇംഗ്ലണ്ടിനെതിരേ ട്രെന്റ് ബ്രിഡ്ജില്‍ 72ഉം ഓസീസിനെതിരേ അഡ്‌ലെയ്ഡിലും മെല്‍ബണിലും സെഞ്ച്വറിയും പുജാര നേടിയിരുന്നു. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഏറ്റവുമധികം റണ്‍സെടുത്തതും അദ്ദേഹം തന്നെയാണ്.

ജസ്പ്രീത് ബുംറ
പുജാരയെപ്പോലെ തന്നെ ടെസ്റ്റില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടായി മാറിയിരിക്കുകയാണ് പേസര്‍ ജസ്പ്രീത് ബുംറ. ഇന്ത്യയുടെ എക്കാലത്തെയും മികച്ച പേസാക്രമണ നിരയെന്നാണ് ഇപ്പോഴത്തെ ബൗളിങ് നിരയെ പലരും വിശേഷിപ്പിക്കുന്നത്. അതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ബുംറയുടെ സാന്നിധ്യം തന്നെയാണ്.
ബുംറയോടൊപ്പം ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി എന്നിവരുള്‍പ്പെടുന്ന ഇന്ത്യയുടെ പേസ് ബൗളിങ് നിര കഴിഞ്ഞ വര്‍ഷം ടെസ്റ്റ് ക്രിക്കറ്റില്‍ 136 വിക്കറ്റുകളാണ് കടപുഴക്കിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ (111ന് 7 വിക്കറ്റ്), ഇംഗ്ലണ്ടിനെതിരേ (122/7), ഓസീസിനെതിരേ (116/6), 86/9) എന്നിങ്ങനെ ബുംറയുടെ ഗംഭീര പ്രകടനമാണ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായത്. കഴിഞ്ഞ വര്‍ഷം ടെസ്റ്റില്‍ 48 വിക്കറ്റുകളാണ് പേസര്‍ കൊയ്തത്.

ആദ്യം ബാറ്റിങ്
ടെസ്റ്റില്‍ ടോസ് ലഭിച്ച് ആദ്യം ബാറ്റ് ചെയയ്യുകയെന്നതാണ് ഇന്ത്യന്‍ വിജയത്തിന്റെ മറ്റൊരു രഹസ്യം. ടോസ് നഷ്ടപ്പെട്ടപ്പോഴെല്ലാം വിദേശത്തു നടന്ന ടെസ്റ്റുകൡ ഇന്ത്യ പതറിയതായി കാണാം. കഴിഞ്ഞ വര്‍ഷം വിദേശത്തു ജയിച്ച നാലു ടെസ്റ്റുകളിലും ഇന്ത്യയാണ് ആദ്യം ബാറ്റ് ചെയ്തത്.
രണ്ടാമത് ബാറ്റ് ചെയ്യുമ്പോള്‍ പതറുന്ന ഇന്ത്യക്കു രണ്ടാമിന്നിങ്‌സില്‍ ചെറിയ സ്‌കോര്‍ പോലും പിന്തുടര്‍ന്നു ജയിക്കാനും കഴിഞ്ഞിട്ടില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications