Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മിതാലിയെ പുറത്താക്കിയതെന്തിന്?; കാര്യങ്ങള്‍ ഇനി അവര്‍ തീരുമാനിക്കും

ദില്ലി: വനിതാ ടി20 ലോകകപ്പ് ക്രിക്കറ്റിന്റെ സെമി ഫൈനലില്‍ ഫോമിലുള്ള താരം മിതാലി രാജിനെ പുറത്തിരുത്തിയ വിവാദത്തെക്കുറിച്ച് ബിസിസിഐ അന്വേഷിക്കുന്നു. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ മിതാലിയെ ഇന്ത്യ പുറത്തിരുത്തിയിരുന്നു. മിതാലിയെ പുറത്തിരുത്തിയതിനെതിരെ താരത്തിന്റെ മാനേജര്‍ ഹര്‍മന്‍പ്രീതിനെ വിമര്‍ശിച്ചത് വിവാദങ്ങള്‍ക്കിടയാക്കുകയും ചെയ്തു.

വിഷയത്തില്‍ പരസ്യ പ്രതികരണവും ആരാധകര്‍ക്കിടയിലുണ്ടാക്കിയ ചര്‍ച്ചയും കമ്മറ്റി ഓഫ് അഡ്മിനിസ്‌ട്രേഷനെ അസുന്തുഷ്ടരാക്കിയിട്ടുണ്ട്. ഹര്‍മന്‍പ്രീതിനെയും മിതാലി രാജിനെയും പരിശീലകന്‍ രമേഷ് പവാറിനേയും വെവ്വേറെ ചര്‍ച്ചയ്ക്കു വിളിക്കാനാണ് സിഇഒയുടെ തീരുമാനം. മിതാലിയുടെ മാനേജര്‍ അനുഷ ഗുപ്ത ക്യാപ്റ്റനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയതും ചര്‍ച്ചയാകും.

mithaliraj

താരങ്ങളുമായി അടുത്തു ബന്ധമുള്ളവര്‍ നടത്തിയ പരാമര്‍ശം മാധ്യമങ്ങളില്‍ വന്നത് ടീമിനെ സംബന്ധിച്ച് നല്ല കാര്യമല്ലെന്നാണ് സിഇഒ ചീഫ് വിനോദ് റായിയുടെ നിലപാട്. പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ടീമിനുള്ളില്‍ തീര്‍ക്കാന്‍ കഴിയണമെന്നും ആളുകള്‍ക്കിടയില്‍ സംസാരമുണ്ടാക്കാന്‍ അനുവദിക്കരുതെന്നും അദ്ദേഹം ടീം മാനേജ്‌മെന്റിനോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. സംഭവം ഏറെ വിവാദമായതോടെ ബിസിസിഐയും താരങ്ങള്‍ക്കെതിരെ നടപടിയുണ്ടായേക്കുമെന്ന് സൂചിപ്പിച്ചു. മികച്ച രണ്ട് കളിക്കാര്‍ തമ്മില്‍ ടീമിനുള്ളില്‍ ഉണ്ടാക്കിയ വിവാദം ടീമിനെയാകെ ബാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രശ്‌നം എത്രയും വേഗം പരിഹരിക്കാനാണ് ബിസിസിഐയുടെ ശ്രമം.

Story first published: Sunday, November 25, 2018, 18:01 [IST]
Other articles published on Nov 25, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+