Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കമന്ററി പറയാന്‍ ഉത്തപ്പ ഓസ്‌ട്രേലിയയില്‍; ക്രിക്കറ്റ് മതിയാക്കിയോ?; താരത്തിന്റെ മറുപടി

സിഡ്‌നി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ നടന്ന ടി20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ കമന്ററി ബോക്‌സില്‍ കണ്ട മുന്‍ ഇന്ത്യന്‍താരം റോബിന്‍ ഉത്തപ്പ ആരാധകരെ അത്ഭുതപ്പെടുത്തിയിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ ഇപ്പോഴും സജീവമായ ഒരു താരം രഞ്ജി ട്രോഫി നടന്നുകൊണ്ടിരിക്കെ കമന്ററിക്കായി ഓസ്‌ട്രേലിയയിലെത്തിയതോടെ താരം വിരമിക്കുകയാണെന്ന അഭ്യൂഹമുയര്‍ന്നു.

ഇതേക്കുറിച്ചുള്ള സംസാരം സജീവമായതോടെ വിശദീകരണവുമായി ഉത്തപ്പ തന്നെ രംഗത്തെത്തിയിട്ടുണ്ട്. പരിക്കുമൂലം താന്‍ തത്കാലം കളിയില്‍നിന്നും വി്ട്ടുനില്‍ക്കുകയാണെന്നും ഇടവേളയില്‍ കമന്ററിക്കായി എത്തിയതാണെന്നും ഉത്തപ്പ പറഞ്ഞു. സൗരാഷ്ട്രയ്ക്കുവേണ്ടി കളിക്കുന്ന ഉത്തപ്പ ടീം ഗുജറാത്തില്‍ കളിച്ചുകൊണ്ടിരിക്കെയാണ് ഓസ്‌ട്രേലിയയിലുള്ളത്.

robin

സോണി പിക്‌ചേഴ്‌സിനുവേണ്ടി ഉത്തപ്പയ്ക്കു പുറമെ ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചുകൊണ്ടിരിക്കുന്ന ഗൗതം ഗംഭീറും കളി പറയാനെത്തിയിട്ടുണ്ട്. തന്റെ കമന്ററിയെക്കുറിച്ചുയര്‍ന്ന സംശയങ്ങള്‍ ശ്രദ്ധിച്ചു. ശസ്ത്രക്രിയയെ തുടര്‍ന്ന് വിശ്രമത്തിലാണ്. കളി മതിയാക്കാന്‍ ഇപ്പോള്‍ തീരുമാനമെടുത്തിട്ടില്ല. ശാരീരികക്ഷമത വീണ്ടെടുക്കുന്നതോടെ വീണ്ടും കളിക്കളത്തില്‍ സജീവമാകുമെന്നും ഉത്തപ്പ പറഞ്ഞു.

ഒക്ടോബറിലാണ് ഉത്തപ്പ ഒടുവിലായി കളിക്കാനിറങ്ങിയത്. വിജയ് ഹസാരെ ട്രോഫിയില്‍ എട്ടു മത്സരങ്ങളില്‍നിന്നുമായി 24.62 ശരാശരിയില്‍ 197 റണ്‍സെടുത്തു. കര്‍ണാടക താരമായ ഉത്തപ്പ ദീര്‍ഘകാലം കര്‍ണാടക രഞ്ജി ട്രോഫി ടീമില്‍ അംഗമായിരുന്നു. 2017-18 സീസണിലാണ് സൗരാഷ്ട്രയ്ക്കുവേണ്ടി കളിക്കാനിറങ്ങിയത്. 2015ല്‍ സിംബാബ്‌വേ സന്ദര്‍ശനത്തില്‍ ഉള്‍പ്പെട്ടശേഷം താരത്തിന് ഇന്ത്യന്‍ ടീമിലേക്ക് തിരികെയെത്താന്‍ കഴിഞ്ഞിട്ടില്ല.

Story first published: Thursday, November 22, 2018, 17:30 [IST]
Other articles published on Nov 22, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+