Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലി ലോക ക്രിക്കറ്റിന്റെ രാജാവ്

സിഡ്‌നി: വിരാട് കോലി ലോക ക്രിക്കറ്റിന്റെ തന്നെ രാജാവാണെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ താരം ഡീന്‍ ജോണ്‍സ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് കോലി ലോക ക്രിക്കറ്റിന്റെ രാജാവായത് എന്നാണ് കമന്റേറ്ററായ ജോണ്‍സ് പറയുന്നത്. ലോക സ്‌പോര്‍ട്‌സിലെ ഏറ്റവും വലുതും ഗുഷ്‌കരവുമായ ജോലിയാണ് ഇതെന്നും ജോണ്‍സ് പറയുന്നു.

സിഡ്‌നി മോര്‍ണിംഗ് ഹെറാള്‍ഡിന് നല്‍കിയ കോളത്തിലാണ് ഡീന്‍ ജോണ്‍സ് വിരാട് കോലിയെ പുകഴ്ത്തുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാകുക എന്നത് വളരെ വിഷമം പിടിച്ച കാര്യമാണ്. വിദേശത്ത് കൂടുതല്‍ വിജയങ്ങള്‍ നേടാന്‍ കോലിക്ക് കഴിയട്ടെ. തന്റെ മുന്‍ഗാമിയായ ധോണിയെക്കാളും തികച്ചും വ്യത്യസ്ത സ്വഭാവത്തിന് ഉടമയാണ് കോലി എന്നും ജോണ്‍സ് പറഞ്ഞു.

kohli

ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റന്‍ ആരായിരിക്കണം എന്നതിനെ സംബന്ധിച്ച് ഒരുപാട് ചര്‍ച്ചകളും സര്‍വ്വേകളും നടന്നിട്ടുണ്ട്. വിരാട് കോലിയെയും കോലിയുടെ മാനറിസങ്ങളെയുമാണ് കൂടുതല്‍ ആളുകളും തിരഞ്ഞെടുത്തത്. വ്യത്യസ്തമായ അന്തരീക്ഷങ്ങളില്‍ വിജയം കൊയ്യാന്‍ കോലിക്ക് സാധിക്കുമോ എന്ന് ചിലര്‍ സംശയിച്ചു. എന്നാല്‍ വിരാട് കോലിയെ ക്യാപ്റ്റനാക്കിയ തീരുമാനത്തെ പിന്തുണയ്ക്കുകയാണ് ജോണ്‍സ് തന്റെ കോളത്തില്‍.

ധോണിയുടെ വിരമിക്കലിനെ തുടര്‍ന്ന് കോലിക്ക് വലിയ ഉത്തരവാദിത്തമാണ് കൈവന്നിരിക്കുന്നത് എന്ന കാര്യം ജോണ്‍സ് എടുത്തുപറഞ്ഞു. വിജയിക്കാന്‍ വേണ്ടി കളിക്കുന്ന ക്യാപ്റ്റനാണ് കോലി. വിജയത്തിനായുള്ള ശ്രമത്തിനിടെ തോറ്റാലും കോലി അത് കാര്യമാക്കില്ല. ആദ്യത്തെ പന്ത് മുതല്‍ വിജയം ലക്ഷ്യമിട്ട് കളിക്കുന്ന ശൈലിയാണ് കോലിയുടെത് - 53 കാരനായ ജോണ്‍സ് എഴുതി.

Story first published: Friday, January 2, 2015, 15:34 [IST]
Other articles published on Jan 2, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+