വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യന്‍ ക്രിക്കറ്റിലെ യഥാര്‍ഥ ബോസ് ആര്... താനോ, നായകന്‍ കോലിയോ? ശാസ്ത്രി പറയുന്നു

ഇന്ത്യന്‍ ടീമിന് ഇപ്പോള്‍ അവധിക്കാലമാണ്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇപ്പോള്‍ നാട്ടിലും വിദേശത്തും ഒരുപോലെ മികച്ച പ്രകടനം നടത്താനുള്ള കാരണങ്ങളിലൊന്ന് നായകന്‍ വിരാട് കോലിയും കോച്ച് രവി ശാസ്ത്രിയും തമ്മിലുള്ള മികച്ച കെമിസ്ട്രി കൂടിയാണെന്നു എല്ലാവര്‍ക്കുമറിയാവുന്ന രഹസ്യമാണ്. ടീമിന്റെ മുന്നോട്ടുള്ള പ്ലാനിങില്‍ ഇരുവരുടെയും ഒത്തൊരുമ പ്രകടവുമാണ്. അതുകൊണ്ടു തന്നെയാണ് കാലാവധി കഴിഞ്ഞിട്ടും പുതിയ കോച്ചായി ശാസ്ത്രിക്കു തന്നെ ഒരിക്കല്‍ക്കൂടി നറുക്കുവീണത്. നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ യഥാര്‍ഥ ബോസ് ആരാണെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ശാസ്ത്രി. കൊറോണ വൈറസ് ഭീഷണി കാരണം രാജ്യത്ത് ലോക്കൗട്ട് നിലവില്‍ വന്നതോടെ കുടുംബത്തോടൊപ്പം വിശ്രമത്തിലാണ് താരങ്ങളും ശാസ്ത്രിയും.

shastri kohli

ഇന്ത്യന്‍ ക്രിക്കറ്റിലെ ബോസ് താനല്ല മറിച്ച് നായകന്‍ കോലി തന്നെയാണെന്നു ശാസ്ത്രി ചൂണ്ടിക്കാട്ടി. കളിക്കളത്തില്‍ മാത്രമല്ല, മറ്റെല്ലാ കാര്യങ്ങളിലും ടീമിനെ മുന്നില്‍ നിന്നു നയിക്കുന്നത് കോലിയാണ്. ടീമിലെ മറ്റു താരങ്ങളും മാതൃകയാക്കുന്നത് കോലിയെയാണ്. ക്യാപ്റ്റന്‍ തന്നെയാണ് ബോസ്. അങ്ങനെയാണ് താന്‍ എല്ലായ്‌പ്പോഴും വിശ്വസിക്കുന്നതെന്നും ശാസ്ത്രി പറഞ്ഞു.

പോസിറ്റീവായി, നിര്‍ഭയമായി കളിക്കുന്നതിനു താരങ്ങളെ ഏറ്റവും മികച്ച രീതിയില്‍ തയ്യാറാക്കി നിര്‍ത്തുകയെന്നതാണ് കോച്ചിങ് സംഘത്തിന്റെ ചുമതലയെന്നും ശാസ്ത്രി അഭിപ്രായപ്പെട്ടു. താന്‍ ടീമിന്റെ മാനേജരെപ്പോലെയാണ്. ക്യാപ്റ്റന്‍ ചുമക്കുന്ന ഭാരം ഏറ്റെടുക്കുകയാണ് തന്റെ കര്‍ത്തവ്യം. ക്യാപ്റ്റനാണ് ടീമിനെ മുന്നില്‍ നിന്നു നയിക്കുന്നയാള്‍. താനുള്‍പ്പെടെ കോച്ചിങ് സംഘത്തിലെ മറ്റുള്ളവര്‍ നായകനു പേറേണ്ടി വരുന്ന ഭാരം ചുമക്കുന്നവരാണ്. ടീമിലെ ഓരോ താരത്തെയും കണ്ട് കോലിക്കു സംസാരിക്കാന്‍ സാധിക്കില്ല. അത് തന്റെ ജോലിയാണ്. ക്യാപ്റ്റനാണ് ഒരു ടീമിന്റെ സകല കാര്യങ്ങളും നിയന്ത്രിക്കുകയും 'ഷോ'യ്ക്കു നേതൃത്വം നല്‍കുകയും ചെയ്യുന്നത്. ലോകത്തിലെ ഒരു കോച്ചിനും ഇക്കാര്യങ്ങളൊന്നും ചെയ്യാന്‍ സാധിക്കില്ലെന്നും ശാസ്ത്രി വിശദമാക്കി.

ധോണി വിരമിക്കുന്നു! വൈകില്ല, എല്ലാം തീരുമാനിച്ചു... വെളിപ്പെടുത്തി സുഹൃത്തുക്കള്‍ധോണി വിരമിക്കുന്നു! വൈകില്ല, എല്ലാം തീരുമാനിച്ചു... വെളിപ്പെടുത്തി സുഹൃത്തുക്കള്‍

കൊവിഡ്-19: ആദ്യം ബംഗ്ലാദേശ് ടീം, ഇപ്പോള്‍ മുന്‍ നായകന്‍ മൊര്‍ത്താസ... 300 കുടുംബങ്ങളെ സഹായിക്കുംകൊവിഡ്-19: ആദ്യം ബംഗ്ലാദേശ് ടീം, ഇപ്പോള്‍ മുന്‍ നായകന്‍ മൊര്‍ത്താസ... 300 കുടുംബങ്ങളെ സഹായിക്കും

ഫീല്‍ഡിങിലും ഫിറ്റ്‌നസിന്റെ കാര്യത്തിലും ഇന്ത്യന്‍ ടീം ഇപ്പോള്‍ കൂടുതല്‍ മെച്ചപ്പെടാനുള്ള കാരണം കോലിയാണെന്നും ശാസ്ത്രി വെളിപ്പെടുത്തി. ഫിറ്റ്‌നസിന്റെ കാര്യം വരുമ്പോള്‍ അത് ടീമിന്റെ നായകനില്‍ നിന്നാണ് മറ്റുള്ളവരിലെത്തുന്നത്. വെറുതെ സമയം പാഴാക്കുന്ന, അലസതയുള്ള താരങ്ങളുടെ കൂട്ടത്തിലല്ല കോലിയുടെ സ്ഥാനം. ഒരു ദിവസം രാവിലെ ഉറങ്ങിയെഴുന്നേറ്റപ്പോള്‍ കോലി പറഞ്ഞത് ഈ ഗെയിം തനിക്കു കളിക്കണമെങ്കില്‍ ലോകത്തിലെ ഏറ്റവും മികച്ച ഫിറ്റ്‌നസുള്ള കളിക്കാരനായി മാറണമെന്നും എങ്കില്‍ മാത്രമേ വ്യത്യസ്ത സാഹചര്യങ്ങളില്‍ മികവ് പുറത്തെടുക്കാന്‍ സാധിക്കൂയെന്നുമായിരുന്നു. അതിനു വേണ്ടി സ്വന്തം ശരീരത്തെ കോലി ഏതറ്റം വരെയും അദ്ദേഹം കൊണ്ടു പോവുമെന്നും ശാസ്ത്രി പറയുന്നു.

പരിശീലനത്തില്‍ മാത്രമല്ല സ്വന്തം ഭക്ഷണകാര്യത്തിലും കോലി ചെയ്യുന്ന ത്യാഗം വളരെ വലുതാണ്. ഓരോ സമയത്തും പുതിയ വെല്ലുവിളികള്‍ കോലി സ്വീകരിച്ചു കൊണ്ടിരിക്കും. ഇത്രയും ഉന്നത നിലവാരം കോലി കാത്തുസൂക്ഷിക്കുമ്പോള്‍ അത് മറ്റുള്ളവരെയും പ്രചോദിപ്പിക്കുമെന്നും ഇതാണ് ടീം ഇത്രയും മെച്ചപ്പെടാന്‍ കാരണമെന്നും ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, March 28, 2020, 16:39 [IST]
Other articles published on Mar 28, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X