Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗ്രൗണ്ടില്‍ പൊരിഞ്ഞ കളി; ഡ്രസ്സിങ് റൂമില്‍ കോച്ച് രവി ശാസ്ത്രിക്ക് ഉറക്കം; വിവാദം പുകയുന്നു

ലണ്ടന്‍: ക്രിക്കറ്റ് മൈതാനത്ത് ക്യാമറ കണ്ണുകള്‍ എല്ലായിടത്തുമുണ്ട്. മൈതാനത്തും കാണികളിലും ഡ്രസ്സിങ് റൂമിലുമെല്ലാം ക്യാമറ കണ്ണുകള്‍ ജാഗരൂഗരായിരിക്കും. കഴിഞ്ഞദിവസം ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റിന്റെ ആദ്യദിനം ഇന്ത്യന്‍ കോച്ച് രവിശാസ്ത്രിയുടെ ഡ്രസ്സിങ് റൂമിലെ മയക്കം ലൈവായി ലോകത്തിന് മുന്നിലെത്തിച്ച് ക്യാമറകള്‍ ഒരിക്കല്‍ക്കൂടി ജോലി നിര്‍വഹിച്ചു.

ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ മൈതാനത്ത് പൊരിഞ്ഞ പോരാട്ടം നടക്കുമ്പോഴാണ് കളി വിലയിരുത്തുകയും വേണ്ട തീരുമാനങ്ങള്‍ കളിക്കാര്‍ക്ക് കൈമാറുകയും ചെയ്യേണ്ട രവിശാസ്ത്രി ഉറക്കം തൂങ്ങുന്നത് എന്നത് ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്. കോച്ചിന്റെ ജോലിക്ക് വര്‍ഷം കോടികള്‍ എണ്ണിവാങ്ങുന്ന ശാസ്ത്രിയുടെ നിരുത്തവാദിത്വമാണെന്ന ആരോപണങ്ങളും ഉയര്‍ന്നു കഴിഞ്ഞു.

ravishastri

രവി ശാസ്ത്രിയുടെ ഉറക്കം സ്‌ക്രീനില്‍ തെളിയുമ്പോള്‍ ഹര്‍ഭജന്‍ സിങ് ആയിരുന്നു കമന്റേറ്റര്‍. സഹപരിശീലകനായ സഞ്ജയ് ബാംഗറിനോട് ശാസ്ത്രിയെ ഉണര്‍ത്താന്‍ ഭാജി നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇംഗ്ലണ്ട് ഇന്നിങ്‌സില്‍ ജോ റൂട്ടും ജോണി ബാരിസ്‌റ്റോയും മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി മുന്നേറുമ്പോഴാണ് കോച്ച് ഉറക്കം തൂങ്ങുന്നതെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.

എന്തായാലും കമന്ററിക്ക് പിന്നാലെ ശാസ്ത്രി ഉറക്കമുണര്‍ന്നു. തന്റെ ഉറക്കം പിടിക്കപ്പെട്ടെന്നും പരിശീലകന് മനസിലായി. അതേസമയം, കോച്ച് ധ്യാനത്തിലായിരുന്നെന്നാണ് കമന്ററി ടീമിലെ ഒരു വിഭാഗം തമാശരൂപേണ പറഞ്ഞത്. കോച്ച് ഉറക്കത്തിലായിരുന്നെങ്കിലും മൈതാനത്ത് ഉണര്‍ന്നുകളിച്ച വിരാട് കോലിയും സംഘവും ഇംഗ്ലണ്ടിനെ ആദ്യദിനം 285ന് 9 എന്ന നിലയിലേക്ക് തള്ളിവിട്ടിരുന്നു.

Story first published: Thursday, August 2, 2018, 12:16 [IST]
Other articles published on Aug 2, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+