അവസാന ഓവറിൽ മാത്രം 40 റണ്‍സടിച്ച് കളി ജയിപ്പിച്ചു... ഹർദീക് പാണ്ഡ്യയെ പോലും ഞെട്ടിക്കും ഈ 54കാരൻ!!
വെടിക്കെട്ട് ബാറ്റിംഗിൽ ക്രിക്കറ്റ് ലോകത്തെ പുതിയ സെൻസേഷനാണ് ബറോഡയിൽ നിന്നുള്ള ഹര്‍ദീക് പാണ്ഡ്യ എന്ന 23കാരൻ. ഒരോവറിൽ 26 റൺസ് സഹിതം ലോകറെക്കോർഡ് ബാറ്റിംഗിലൂടെയാണ് കഴിഞ്ഞ ദിവസം പാണ്ഡ്യ തന്റെ ആദ്യ സെഞ്ചുറി നേടിയത്. ഐ പി എല്ലിലും ഏകദിനത്തിലും മുംബൈ ഇന്ത്യൻസിനും ഇന്ത്യൻ ടീമിനും വേണ്ടി ഇതുപോലുള്ള വെടിക്കെട്ട് ബാറ്റിംഗ് പാണ്ഡ്യ മുന്പും പുറത്തെടുത്തിട്ടുണ്ട്.
എന്നാല്‍ ഹർദീക് പാണ്ഡ്യയ്ക്ക് പോലും മറികടക്കാൻ പ്രയാസമുള്ള ഒരു റെക്കോർഡിന്റെ വാർത്തയാണ് ഇംഗ്ലണ്ടിൽ നിന്നും വരുന്നത്. അവസാന ഓവറിൽ 35 റൺസ് ജയിക്കാൻ വേണ്ടിയിരുന്ന ടീമിന് വേണ്ടി 40 റൺസാണ് 54 കാരനായ സ്റ്റീവ് മക്കോംബ് അടിച്ചെടുത്തത്. ഓക്സ്ഫഡ്ഷിർ ക്രിക്കറ്റ് അസോസിയേഷന്റെ നാലാം ഡിവിഷൻ മത്സരത്തിനിടെയായിരുന്നു ഈ അത്ഭുതം.

അവസാന ഓവറിൽ 35 റൺസായിരുന്നു സ്റ്റീവ് മക്കോംബിന്റെ ടീമിന് വേണ്ടിയിരുന്നത്. ആദ്യത്തെ പന്ത് നോബോളും കൂറ്റൻ സിക്സും. അത് ശരിയാക്കി എറിഞ്ഞ അടുത്ത പന്തും സിക്സായി. ഇതോടെ അവസാന അഞ്ച് പന്തിൽ 22 റൺസായി വിജയലക്ഷ്യം. മിഹായി കുക്കോസ് എറിഞ്ഞ അടുത്ത പന്തുകളിൽ രണ്ട് വീതം സിക്സും ഫോറും പറത്തിയാണ് സ്റ്റീവ് മക്കോംബ് കളി ജയിപ്പിച്ചത്. അവസാന ഓവറിൽ പിന്തുടർന്ന് ജയിക്കുന്ന ഏറ്റവും ഉയർന്ന സ്കോർ കൂടിയാണ് ഈ 40 റൺസ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications