ലാഹോര്‍ കളിച്ചുതോറ്റു: ചെന്നൈ കളിക്കാതെ ജയിച്ചു!
ബാംഗ്ലൂര്‍: ആറ് വിക്കറ്റിന് 40 റണ്‍സ് എന്ന നിലയില്‍ പതറിയ പെര്‍ത്ത് സ്‌കോച്ചേഴ്‌സിനെ മിച്ചല്‍ മാര്‍ഷ് ഫിഫ്റ്റി അടിച്ചു ജയിപ്പിച്ചു. ആര്‍ക്കുവേണ്ടി? ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും ധോണിക്കും വേണ്ടി. ജയിച്ച കളി തോറ്റുകൊടുത്ത് ലാഹോര്‍ ലയണ്‍സ് ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പുറത്തായപ്പോള്‍ കരയില്‍ കളിയും കണ്ടിരുന്ന ചെന്നൈ കിംഗ്‌സ് അകത്ത്.
ലാഹോര്‍ 50 റണ്‍സിന് മേല്‍ ജയിച്ചിരുന്നെങ്കില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടൂര്‍ണമെന്റില്‍ നിന്നും പുറത്താകുമായിരുന്നു. എന്നാല്‍ ലാഹോര്‍ തോറ്റതോടെ ധോണിയും കൂട്ടരും സുഖമായി സെമിയിലെത്തി. ഭാഗ്യത്തിന്റെ തുണയോടെ സെമിയിലെത്തിയ ചെന്നൈയ്ക്ക് വ്യാഴാഴ്ച രാത്രി 8 മണിക്ക് പഞ്ചാബ് സൂപ്പര്‍ കിംഗ്‌സാണ് എതിരാളികള്‍. കൊല്‍ക്കത്തയും ഹൊബാര്‍ട്ട് ഹുരിക്കന്‍സും തമ്മിലാണ് ആദ്യ സെമി. ചിത്രങ്ങളിലേക്ക്.

ആശ്വാസച്ചിരി
ലീഗിലെ അവസാന മത്സരത്തില്‍ ലാഹോര്‍ ലയണ്‍സ് തോറ്റപ്പോള്‍ ചെന്നൈ കിംഗ്‌സ് സെമിയിലെത്തി.

കളഞ്ഞുകുളിച്ചു
ജയിക്കാമായിരുന്ന കളിയാണ് ലാഹോര്‍ ലയണ്‍സ് കളഞ്ഞുകുളിച്ചത്.

എതിരാളികള്‍ കടുപ്പം
മികച്ച ഫോമിലുളള പഞ്ചാബ് സൂപ്പര്‍ കിംഗ്‌സാണ് സെമിയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് എതിരാളികള്‍

കൊല്‍ക്കത്തയ്ക്ക് സാധ്യത
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് കപ്പടിക്കാന്‍ സാധ്യതയുളള മറ്റൊരു ടീം. എല്ലാ കളിയും ജയിച്ചാണ് കൊല്‍ക്കത്ത സെമിയിലെത്തിയത്

രണ്ടാമത്തെ ജയം
പെര്‍ത്ത് സ്‌കോച്ചേഴ്‌സിന്റെ രണ്ടാമത്തെ ജയമായിരുന്നു ഇത്
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications