Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൊല്‍ക്കത്തയുടേത് അസാധ്യവിജയം

ഹൈദരാബാദ്: അസാധ്യം എന്ന വാക്ക് ക്രിക്കറ്റിന്റെ നിഖണ്ടുവിലില്ല, ശരിയാണ്. എന്നാലും ചാമ്പ്യന്‍സ് ലീഗിന്റെ ഉദ്ഘാടന മത്സരത്തില്‍ കൊല്‍ക്കത്ത കെട്ടഴിച്ച കളിയെ അസാധ്യം എന്ന് തന്നെയേ വിശേഷിപ്പിക്കാന്‍ കഴിയൂ. 20 ഓവറില്‍ ജയിക്കാന്‍ വേണ്ടത് 158 റണ്‍സ്. അതും പ്രതിരോധത്തിന് പേരുകേട്ട ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ.

2, 6, 0, 1 എന്നിങ്ങനെ സ്‌കോറുകളുമായി ആദ്യ നാല് ബാറ്റ്‌സ്മാന്‍മാര്‍ കൂടാരം കയറുമ്പോള്‍ കൊല്‍ക്കത്തയുടെ ആകെ സ്‌കോര്‍ 4.4. ഓവറില്‍ 21 റണ്‍സ്. പിന്നെ ടെന്‍ ദൊഷാതെയുടെയും സൂര്യകുമാര്‍ യാദവിന്റെയും ചെറുത്തുനില്‍പ്. പിന്നെയായിരുന്നു അടി. അടിയെന്ന് പറഞ്ഞാല്‍ വെടിക്കെട്ട് അടി. 25 പന്തില്‍ നാല് ഫോറും അഞ്ച് സിക്‌സും പറത്തി വെസ്റ്റിന്ത്യന്‍ താരം ആന്‍ഡ്രെ റസല്‍ കളി കൊല്‍ക്കത്തയ്ക്കായി ജയിച്ചു.

വെടിക്കെട്ട് അടി കണ്ട് അന്ധാളിച്ച് പോയ ധോണി ഒരു ബൈ ഫോറും വിട്ടുകളഞ്ഞു. കളിയുടെ ചിത്രങ്ങളിലേക്ക്.

റസല്‍ യൂ ബ്യൂട്ടി

റസല്‍ യൂ ബ്യൂട്ടി

മട്ടത്തിന് കിട്ടിയില്‍ പന്ത് ബൗണ്ടറിക്കപ്പുറം നോക്കിയാല്‍ മതി. അതായിരുന്നു ചെന്നൈയ്‌ക്കെതിരെ റസ്സലിന്റെ പോളിസി. തുടരന്‍ സിക്‌സറുകളോടെ റസ്സാലാണ് കളിയിലെ കേമനായത്.

ടെന്‍ ദൊഷാതെ നങ്കൂരമിട്ടു

ടെന്‍ ദൊഷാതെ നങ്കൂരമിട്ടു

പതറിപ്പോയ കൊല്‍ക്കത്തന്‍ ബാറ്റിംഗ് നിരയ്ക്ക് നങ്കൂരമിട്ടത് മധ്യനിരക്കാരന്‍ ടെന്‍ ദൊഷാതെയാണ്. 41 പന്തില്‍ എണ്ണം പറഞ്ഞ 51 റണ്‍സുമായി ടെന്‍ ദൊഷാതെ പുറത്താകാതെ നിന്നു.

ഗംഭീറിന് തിരക്കായിപ്പോയി

ഗംഭീറിന് തിരക്കായിപ്പോയി

തുടക്കത്തിലേ ആഞ്ഞടിക്കാന്‍ നോക്കിയതാണ് കൊല്‍ക്കത്ത ക്യാപ്റ്റന്‍ ഗംഭീറിന് വിനയായത്. അഞ്ച് പന്തില്‍ ആറ് റണ്‍സെടുത്ത ഗംഭീറിനെ മിഡ് ഓണില്‍ ബ്രാവോ പിടികൂടി.

നെഹ്‌റ എന്താണിത്

നെഹ്‌റ എന്താണിത്

നാലോവറില്‍ 21 റണ്‍സിന് നാല് വിക്കറ്റ്. നല്ല കാലം കഴിഞ്ഞു എന്ന് ഏവരും കരുതിയ ഫാസ്റ്റ് ബൗളര്‍ ആശിശ് നെഹ്‌റയുടെ പ്രകടനമാണിത്.

ധോണി വീണ്ടും

ധോണി വീണ്ടും

അവസാന ഓവറുകളില്‍ കൂറ്റന്‍ സിക്‌സറുകള്‍ പറത്തി ക്യാപ്റ്റന്‍ ധോണിയാണ് ചെന്നൈയെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. 20 പന്തില്‍ 35 റണ്‍സടിച്ചു ധോണി.

ബ്രാവോ അല്‍പം പതറി

ബ്രാവോ അല്‍പം പതറി

സ്ലോഗ് ഓവറില്‍ ഡ്വെയിന്‍ ബ്രാവോയ്ക്ക് വലിച്ചടിക്കാന്‍ കഴിയാത്തത് ചെെൈന്നയെ സമ്മര്‍ദ്ദത്തിലാക്കി. ധോണി കൂടി അടിച്ചില്ലെങ്കില്‍ അവരുടെ കാര്യം ഏറെ കഷ്ടമായേനെ. 28 പന്ത് വേണ്ടിവന്നു ബ്രാവോയ്ക്ക് 28 റണ്‍സെടുക്കാന്‍.

 ചൗള തകര്‍ത്തു

ചൗള തകര്‍ത്തു

നാലോവറില്‍ 26 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത പീയൂഷ് ചൗളയാണ് കൊല്‍ക്കത്തയ്ക്ക് വേണ്ടി ബൗണ്ടറിയിലൂടെ വിജയസ്‌കോറും നേടിയത്.

Story first published: Thursday, September 18, 2014, 12:45 [IST]
Other articles published on Sep 18, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+