For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണിക്കും കൂട്ടര്‍ക്കും ജയത്തില്‍ കുറഞ്ഞതൊന്നും പോര

ബാംഗ്ലൂര്‍: ചാമ്പ്യന്‍സ് ലീഗ് ക്രിക്കറ്റിന്റെ ഉദ്ഘാടന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് അപ്രതീക്ഷിതമായി തോറ്റതിന്റെ ഞെട്ടലിലാണ് ധോണിയും കൂട്ടരും. ലീഗിലെ തങ്ങളുടെ രണ്ടാമത്തെ മത്സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ ടീമായ ഡോള്‍ഫിന്‍സാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് എതിരാളികള്‍. രണ്ട് കളികളും ജയിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് എ ഗ്രൂപ്പില്‍ മുന്നില്‍.

രണ്ട് തവണ ഐ പി എല്‍ ചാമ്പ്യന്മാരായിട്ടുള്ള ചെന്നൈയ്ക്ക് മുന്‍ നിര ബാറ്റ്‌സ്മാന്‍മാരുടെ പരാജയമാണ് കൊല്‍ക്കത്തയ്‌ക്കെതിരെ വിനയായത്. മക്കുല്ലം, സ്മിത്ത്, റെയ്‌ന, ഡുപ്ലിസി എന്നീ വമ്പനടിക്കാരെല്ലാം മികച്ച തുടക്കം കിട്ടിയിട്ടും മുതലാക്കാനാവാതെ പുറത്തായി. ബ്രാവോയും സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ പരാജയപ്പെട്ടു. ധോണിയുടെ വമ്പനടികളാണ് ചെന്നൈയ്ക്ക് പൊരുതാവുന്ന സ്‌കോര്‍ നല്‍കിയത്.

chennai-kings-dhoni

ബൗളിംഗിലും എടുത്തുപറയാവുന്ന പ്രകടനമൊന്നും നടത്താന്‍ ചെന്നൈയ്ക്ക് കഴിഞ്ഞില്ല. അഞ്ചിന് 51 എന്ന നിലയില്‍ നിന്നും കൊല്‍ക്കത്ത കളി ജയിച്ചത് ചെന്നൈ ബൗളിംഗിലെ പിഴവുകളുടെ ഉദാഹരണമാണ്. നാല് വിക്കറ്റ് വീഴ്ത്തിയ ആശിശ് നെഹ്‌റയ്ക്ക് പിന്തുണ നല്‍കാന്‍ അശ്വിനും ജഡേജയും അടങ്ങിയ സ്പിന്‍ നിരയ്ക്ക് കഴിഞ്ഞില്ല. ജഡേജ രണ്ടോവറില്‍ 25 റണ്‍സ് വഴങ്ങിയപ്പോള്‍ അശ്വിന്‍ മൂന്നോവറില്‍ കൊടുത്തത് 29 റണ്‍സാണ്.

ആദ്യ മത്സരം തോറ്റാണ് ഡോള്‍ഫിന്‍സും വരുന്നത്. ഓസ്‌ട്രേലിയന്‍ ടീമായ പെര്‍ത്ത് സ്‌കോച്ചേഴ്‌സാണ് ഡോള്‍ഫിന്‍സിനെ തോല്‍പിച്ചത്. ഏഴ് വിക്കറ്റിന് 164 റണ്‍സെടുത്ത ഡോള്‍ഫിന്‍സിനെതിരെ അവസാന പന്തിലാണ് സ്‌കോച്ചേഴ്‌സ് വിജയം കണ്ടത്. ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ചെന്നൈ - ഡോള്‍ഫിന്‍സ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ രാത്രി എട്ട് മുതല്‍ തത്സമയം.

Story first published: Monday, September 22, 2014, 10:01 [IST]
Other articles published on Sep 22, 2014
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+