Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൊല്‍ക്കത്ത Vs ചെന്നൈ: ബാംഗ്ലൂരില്‍ ഇന്ന് തീ പാറും

ബാംഗ്ലൂര്‍: 2012 ഐ പി എല്‍ ഫൈനല്‍ തോല്‍വിക്ക് പകരം വീട്ടാന്‍ ധോണിയും കൂട്ടരും ഗൗതം ഗംഭീറിന്റെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ. പകരം വീട്ടല്‍ അത്ര എളുപ്പമാകാനിടയില്ല, കഴിഞ്ഞ മാസം ചാമ്പ്യന്‍സ് ലീഗിലെ ആദ്യ കളിയില്‍ മുഖാമുഖം വന്നപ്പോഴും തോറ്റുമടങ്ങാനായിരുന്നു ധോണിയുടെ ടീമിന്റെ വിധി.

ടൂര്‍ണമെന്റില്‍ ഇത് വരെ തോല്‍വിയറിയാത്ത ഏക ടീമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഭാഗ്യത്തിന്റെ അകമ്പടിയോടെ ഫൈനലിലെത്തിയ ടീമാണ് ചെന്നെ സൂപ്പര്‍ കിംഗ്‌സ്. ട്വന്റി 20 ക്രിക്കറ്റില്‍ തരിമ്പും തള്ളിക്കളയാന്‍ പറ്റാത്ത ടീമാണവര്‍. ദേശീയ ടീമിലെ രണ്ട് ചേരിക്കാരായ ധോണിയും ഗംഭീറും പരസ്പരം പരുമ്പോള്‍ കളിയും ഗംഭീരമാകും എന്നത് മൂന്നരത്തരം.

ധോണിക്ക് ജയിച്ചേ പറ്റൂ

ധോണിക്ക് ജയിച്ചേ പറ്റൂ

2012 ഐ പി എല്‍ ഫൈനല്‍ മാത്രമല്ല, ഗൗതം ഗംഭീറിന്റെ മുന്നില്‍ തോല്‍ക്കാന്‍ ധോണിക്ക് തീരെ ഇഷ്ടമുണ്ടാകില്ല. ചൂടേറിയ വാക്കുതര്‍ക്കങ്ങള്‍ മുന്‍പ് ഇരുവരും തമ്മില്‍ ഉണ്ടായിട്ടുണ്ട്. ഗംഭീര്‍ ടീമില്‍ നിന്നും പോയത് ധോണിയുമായുള്ള പ്രശ്‌നം മൂലമാണ് എന്ന് കരുതുന്നവരുണ്ട്.

കളി ഗംഭീറിനോട് വേണ്ട

കളി ഗംഭീറിനോട് വേണ്ട

ഇന്ത്യന്‍ ടീമിന്റെ തല ധോണിയായിരിക്കും. എന്നാല്‍ ഐ പി എല്ലിലെ സൂപ്പര്‍ ക്യാപ്റ്റന്‍ ഗംഭീറാണ്. ധോണിയെപ്പോലെ തന്നെ രണ്ട് തവണ ഐ പി എല്‍ ചാമ്പ്യന്മാരായിട്ടുണ്ട് ഗംഭീറും കൂട്ടരും. നിലവിലെ ചാമ്പ്യന്മാരുമാണ്.

റെയ്‌ന ഫോമിലാണ്

റെയ്‌ന ഫോമിലാണ്

ഫോമിലുള്ള സുരേഷ് റെയ്‌ന റണ്ണുയര്‍ത്തും എന്ന പ്രതീക്ഷയിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. അവരുടെ ഓപ്പണര്‍മാര്‍ അത്ര ഫോമിലല്ല

കൊല്‍ക്കത്തയ്ക്ക് ഉത്തപ്പയുണ്ട്

കൊല്‍ക്കത്തയ്ക്ക് ഉത്തപ്പയുണ്ട്

ചെന്നൈയുടെ സുരേഷ് റെയ്‌നയ്ക്ക് മറുപടി കൊല്‍ക്കത്തയുടെ റോബിന്‍ ഉത്തപ്പയാണ്. മികച്ച ഫോമില്‍ കളിക്കുന്ന ഉത്തപ്പ ഐ പി എല്ലിലെ ടോപ് സ്‌കോററായിരുന്നു

നരെയ്‌നോ അശ്വിനോ

നരെയ്‌നോ അശ്വിനോ

രണ്ട് ലോകോത്തര സ്പിന്നര്‍മാര്‍ രണ്ട് ടീമുകളിലുമായി ബാംഗ്ലൂരില്‍ ഇറങ്ങും. സുനില്‍ നരെയ്‌നും ആര്‍ അശ്വിനും. ഇതിലാരാണ് മികച്ചത് എന്ന് കളി തെളിയിക്കും.

നരെയ്ന്‍ എത്രയോ മേലെ

നരെയ്ന്‍ എത്രയോ മേലെ

നിലവിലെ കണക്കുകള്‍ പ്രകാരം സുനില്‍ നരെയ്‌ന്റെ മുന്നില്‍ അശ്വിന്‍ ഒന്നുമല്ല. ഈ ചാമ്പ്യന്‍സ് ലീഗിലെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനാണ് നിലവില്‍ നരെയ്ന്‍

ബാറ്റിംഗ് കട്ടയ്ക്ക് കട്ട

ബാറ്റിംഗ് കട്ടയ്ക്ക് കട്ട

ബാറ്റിംഗില്‍ ഇരുടീമുകളും ശക്തരാണ്. വെടിക്കെട്ടുകാര്‍ കൂടുതല്‍ ചെന്നൈയിലാണ്. എന്നാല്‍ കൂടുതല്‍ സ്ഥിരത കൊല്‍ക്കത്തയ്ക്കാണ്.

ഫീല്‍ഡിംഗ് ചെന്നൈ ഭേദം

ഫീല്‍ഡിംഗ് ചെന്നൈ ഭേദം

കൂട്ടത്തില്‍ മികച്ച ഫീല്‍ഡിംഗ് ടീം ചെന്നൈ ആണ്. കൊല്‍ക്കത്തയുടെ ഫീല്‍ഡിംഗ് ചെന്നെയെ അപേക്ഷിച്ച് ഒരു പടി താഴെയാണ്.

സ്പിന്‍ കൊല്‍ക്കത്തയുടെ കൂടെ

സ്പിന്‍ കൊല്‍ക്കത്തയുടെ കൂടെ

അശ്വിനും ജഡേജയുമാണ് ചെന്നൈയുടെ മുന്‍നിര സ്പിന്നര്‍മാര്‍. എന്നാല്‍ ഇതിനെക്കാള്‍ വ്യത്യസ്തതയും മൂര്‍ച്ചയും കൂടുതലുണ്ട് നരെയ്ന്‍, കുല്‍ദീപ്, ചൗള എന്നിവരടങ്ങിയ കൊല്‍ക്കത്ത നിരയ്ക്ക്

Story first published: Saturday, October 4, 2014, 11:38 [IST]
Other articles published on Oct 4, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+