വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മുംബൈ ഇന്ത്യന്‍സിന് കാര്യങ്ങള്‍ എളുപ്പമല്ല

മുംബൈ: കാര്യം നിലവിലെ ചാമ്പ്യന്മാരാണ് മുംബൈ ഇന്ത്യന്‍സ്. പക്ഷേ ഇക്കുറി കാര്യങ്ങള്‍ എളുപ്പമല്ല എന്ന് മാത്രം. പത്ത് ടീമുകള്‍ മാറ്റുരക്കുന്ന ചാമ്പ്യന്‍സ് ലീഗില്‍ യോഗ്യതാ റൗണ്ട് കളിച്ചുവേണം ചാമ്പ്യന്മാരായ മുംബൈയ്ക്ക് തുടങ്ങാന്‍. പാക് ടീമായ ലാഹോര്‍ ലയണ്‍സ്, ലങ്കയില്‍ നിന്നുള്ള സതേണ്‍ ലയണ്‍സ്, നോര്‍തേണ്‍ നൈറ്റ്‌സ് എന്നിവരാണ് യോഗ്യതാ റൗണ്ടില്‍ മുംബൈയുടെ എതിരാളികള്‍.

ഇംഗ്ലണ്ട് പര്യടനത്തിനിടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ കൈവിരലിനേറ്റ പരിക്കാണ് ചാമ്പ്യന്‍സ് ലീഗില്‍ മുംബൈയ്ക്ക് തിരിച്ചടിയാകുന്നത്. ഒന്നാമതേ ടീമില്‍ മികച്ച ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ കുറവ്. രോഹിത് കൂടി പോകുന്നതോടെ മുംബൈ ബാറ്റിംഗ് ഇനിയും ദുര്‍ബലമാകും. 13ന് ലാഹോര്‍ ടീമിനെതിരെയാണ് മുംബൈയുടെ ആദ്യ കളി. ചാമ്പ്യന്‍സ് ലീഗില്‍ മുംബൈയുടെ സാധ്യതകള്‍ നോക്കൂ.

രോഹിത് കളിച്ചേ പറ്റൂ

രോഹിത് കളിച്ചേ പറ്റൂ

മധ്യനിര ബാറ്റിംഗിന്റെ ചുമതല രോഹിത് ശര്‍മയ്ക്കാണ്. പോരാത്തതിന് ടീമിന്റെ ക്യാപ്റ്റനും. രോഹിത് കളിച്ചില്ലെങ്കില്‍ പൊള്ളാര്‍ഡിനും റായിഡുവിനും പണി ഇരട്ടിയാകും. യോഗ്യതാ റൗണ്ട് കടന്നുകിട്ടിയാല്‍ രോഹിതിന് കളിക്കാനാകും എന്നാണ് പ്രതീക്ഷ.

പകരം പൊള്ളാര്‍ഡുണ്ട്

പകരം പൊള്ളാര്‍ഡുണ്ട്

മധ്യനിരയില്‍ രോഹിത് ശര്‍മയില്ലെങ്കില്‍ ആ ഭാരം കൂടി പൊള്ളാര്‍ഡിന്റെ തലയിലാകും. ഏത് ഭാരവും ഏറ്റാന്‍ കെല്‍പുള്ളവനാണ് ഈ വെസ്റ്റിന്ത്യന്‍ താരം. പൊള്ളാര്‍ഡ് ഫോമിലായാല്‍ മുംബൈയ പിന്നെ പിടിച്ചാല്‍ കിട്ടില്ല. രോഹിതിന് പകരം ക്യാപ്റ്റന്‍സിയും പൊള്ളാര്‍ഡിനാകും.

ഹസിയെ എന്തുചെയ്യും

ഹസിയെ എന്തുചെയ്യും

ഐ പി എല്ലില്‍ ദയനീയ പരാജയമായിരുന്ന മൈക് ഹസിയെ എന്തുചെയ്യും എന്നതാണ് മുംബൈ തിങ്ക് ടാങ്കിന്റെ തലവേദന. ഹസിക്ക് പകരം വന്ന ലെന്‍ഡല്‍ സിമണ്‍സാകട്ടെ മികച്ച ഫോമിലും.

ആന്‍ഡേഴ്‌സണ്‍ കളിക്കും

ആന്‍ഡേഴ്‌സണ്‍ കളിക്കും

ഐ പി എല്ലിന്റെ അവസാനമാകുമ്പോഴേക്കും ഫോമിലായ കോറി ആന്‍ഡേഴ്‌സനാണ് മുംബൈക്ക് പ്രതീക്ഷ നല്‍കുന്ന താരങ്ങളില്‍ ഒന്ന്. ആന്‍ഡേഴ്‌സണ്‍, പൊള്ളാര്‍ഡ്, സിമണ്‍സ്, റായിഡു എന്നിവര്‍ക്കാണ് ബാറ്റിംഗ് നിരയുടെ ചാര്‍ജ്.

സ്ലിംഗ മലിംഗ

സ്ലിംഗ മലിംഗ

ട്വന്റി 20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറായ ലസിത് മലിംഗയാണ് മുംബൈയുടെ ബൗളിംഗ് നിരയെ നയിക്കുന്നത്. ലോകകപ്പില്‍ ശ്രീലങ്കയെ കിരീടത്തിലേക്ക് നയിച്ച മലിംഗ ചിലപ്പോള്‍ മുംബൈ ക്യാപ്റ്റനാകാനും മതി.

ലെന്‍ഡല്‍ സിമ്മണ്‍സ്

ലെന്‍ഡല്‍ സിമ്മണ്‍സ്

ഐ പി എല്ലിന്റെ രണ്ടാം പകുതിയില്‍ സിമ്മണ്‍സിന്റെ കൂറ്റനടികളാണ് മുംബൈ ടീമിനെ കരകയറ്റിയത്. സിമ്മണ്‍സ് വേണോ ഹസി വേണോ എന്നതാണ് മുംബൈയെ കുഴക്കുന്ന ചോദ്യം.

ഹര്‍ഭജന്‍ സിംഗ്

ഹര്‍ഭജന്‍ സിംഗ്

ലോകകപ്പിന് മുമ്പേ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താന്‍ ഹര്‍ഭജന്‍ സിംഗിന് മുന്നിലുള്ള ഏക വഴിയാണ് ചാമ്പ്യന്‍സ് ലീഗ്. ഐ പി എല്ലില്‍ താരതമ്യേന ഭേദപ്പെട്ട ഫോമിലായിരുന്നു ഭാജി.

താരമാകാന്‍ താരെ

താരമാകാന്‍ താരെ

രാജസ്ഥാന്‍ റോയല്‍സിനെതിരെ അവസാന പന്തില്‍ സിക്‌സര്‍ പറത്തി താരമായ ആദിത്യ താരയെക്കും രോഹിത് ശര്‍മയുടെ അഭാവത്തില്‍ കൂടുതല്‍ അവസരം കിട്ടും. ടീമിന്റെ വിക്കറ്റ് കീപ്പര്‍ കൂടിയാണ് താരെ.

റായിഡു ഫോമിലാണ്

റായിഡു ഫോമിലാണ്

ഇംഗ്ലണ്ട് പര്യടനത്തില്‍ മികച്ച ഫോമില്‍ കളിച്ചാണ് റായിഡു ചാമ്പ്യന്‍സ് ലീഗിനെത്തുന്നത്. രോഹിത് ശര്‍മ കഴിഞ്ഞാല്‍ ടീമിലെ സീനിയര്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാനാണ് റായിഡു.

ഓജയില്‍ പ്രതീക്ഷയുണ്ടോ

ഓജയില്‍ പ്രതീക്ഷയുണ്ടോ

ഐ പി എല്ലില്‍ മോശം ഫോമിലായിരുന്നു ഇടംകൈയ്യന്‍ സ്പിന്നര്‍ പ്രഗ്യാന്‍ ഓജ. ചാമ്പ്യന്‍സ് ലീഗില്‍ കഥ മാറുമോ

സച്ചിന്‍ കുംബ്ലേ റോഡ്‌സ്

സച്ചിന്‍ കുംബ്ലേ റോഡ്‌സ്

ഐക്കണ്‍ താരമായി സച്ചിന്‍, മെന്റര്‍ കുംബ്ലെ, ഫീല്‍ഡിംഗ് കോച്ച് റോബിന്‍ സിംഗ്.. താരനിര തന്നെയുണ്ട് മുംബൈയുടെ ബഞ്ചില്‍. ഇത് ടീമിനെ എങ്ങനെ ബാധിക്കും. കാത്തിരുന്ന് കാണാം.

Story first published: Tuesday, September 9, 2014, 11:39 [IST]
Other articles published on Sep 9, 2014
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X